തിരുവനന്തപുരം: സംസ്ഥാനത്ത് കോറോണ ബാധയുടെ പശ്ചാത്തലത്തിൽ നിർത്തിവച്ചിരുന്ന ലോട്ടറി വിതരണം മെയ് 18 മുതൽ ആരംഭിക്കും. ധനമന്ത്രി തോമസ് ഐസക് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കോറോണ ബാധ കാരണം ആളുകൾ തടിച്ചുകൂടുന്നത് ഒഴിവാക്കാൻ വേണ്ടിയായിരുന്നു ലോട്ടറി വിതരണം നിർത്തിവച്ചത്.
ഏജൻസികൾക്ക് ആദ്യഘട്ടത്തില്‍ 100 ടിക്കറ്റ് വീതം വായ്പയായി നല്‍കുമെന്നും ടിക്കറ്റ് വിറ്റതിന് ശേഷം ഈ ടിക്കറ്റിന്റെ പണം നല്‍കിയാല്‍ മതിയാകുമെന്നും ധനമന്ത്രി വ്യക്തമാക്കി. ജൂൺ ഒന്നിന് ആദ്യ നറുക്കെടുപ്പ് നടക്കുമെന്നും മന്ത്രി അറിയിച്ചു. രാജ്യവ്യാപകമായ lock down നെ തുടര്‍ന്ന് ലോട്ടറി മേഖല പ്രതിസന്ധിയിലായിരുന്നു.
Also read: സാലറി കട്ടിന് സ്റ്റേയില്ല; ഓർഡിനൻസ് നിയമാനുസൃതമെന്ന് ഹൈക്കോടതി
നശിച്ചുപോയ ടിക്കറ്റുകൾക്ക് പകരം അതേ സീരീസ് ടിക്കറ്റുകള്‍ നല്‍കുമെന്നും വില്‍പനക്കാര്‍ക്ക് മാസ്കും കയ്യുറയും നല്‍കുമെന്നും കൂടാതെ ഏജന്റുമാര്‍ക്ക് ആനുകൂല്യങ്ങളും അനുവദിക്കുമെന്നും. കമ്മീഷന്‍ തീരുമാനിക്കുന്ന സ്ലാബുകളുടെ പരിധി കുറയ്ക്കുമെന്നും ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.
കൊവിഡ് പടർന്നുപിടിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് ലോട്ടറി വിൽപന നിർത്തിയിരുന്നു. വിൽപന ശാലകളിൽ ആളുകൾ തടിച്ചുകൂടുന്നത് ഒഴിവാക്കുന്നതിനായിരുന്നു നടപടി.