ഭാഗ്യത്തിനും കുരുക്കിട്ട് കൊറോണ... സംസ്ഥാനത്ത് ലോട്ടറി വില്‍പനയും നിലയ്ക്കുന്നു

  കൊറോണ  വൈറസ് പരത്തുന്ന ഭീതിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഭാഗ്യക്കുറി വില്‍പന താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നു. 

Last Updated : Mar 21, 2020, 11:10 PM IST
ഭാഗ്യത്തിനും  കുരുക്കിട്ട് കൊറോണ...  സംസ്ഥാനത്ത് ലോട്ടറി വില്‍പനയും നിലയ്ക്കുന്നു

തിരുവനന്തപുരം:  കൊറോണ  വൈറസ് പരത്തുന്ന ഭീതിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഭാഗ്യക്കുറി വില്‍പന താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നു. 

ഞായറാഴ്ച മുതലുള്ള ടിക്കറ്റുകളുടെ വില്‍പനയാണ് നിര്‍ത്തുന്നത്. മാര്‍ച്ച്‌ 31 വരെയുള്ള ടിക്കറ്റുകള്‍ വിപണിയില്‍ ഉള്ളതിനാല്‍ ഏപ്രില്‍ ഒന്നുമുതല്‍ 14 വരെയുള്ള ലോട്ടറികളാണ് നിര്‍ത്തിയത്.

മാര്‍ച്ച്‌ 31 വരെയുള്ള ടിക്കറ്റുകള്‍ ഇതിനകം വിപണിയിലെത്തിയിട്ടുണ്ട്. അതിനാല്‍ അവയുടെ നറുക്കെടുപ്പ് നടത്താതിരിക്കാനാകില്ല. അതുകൊണ്ട് നറുക്കെടുപ്പ് ഏപ്രില്‍ ഒന്നിന് ശേഷമായി നിശ്ചയിച്ചത്.

അതേസമയം, ലോട്ടറി നികുതി 12% നിന്ന് 28% വര്‍ദ്ധിപ്പിച്ചു കൊണ്ടുള്ള ജിഎസ്ടി കൗണ്‍സിലിന്‍റെ തീരുമാനം പ്രാബല്യത്തിലാകുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്ത്  ലോട്ടറി ടിക്കറ്റിന്‍റെ വില മാര്‍ച്ച്‌ 1 മുതല്‍  വര്‍ദ്ധിപ്പിച്ചിരുന്നു. ടിക്കറ്റിന്  വില  വര്‍ദ്ധിപ്പിച്ചത്‌ ലോട്ടറി വില്‍പ്പനയില്‍ ഗണ്യമായ കുറവ് സൃഷ്ടിച്ചിരുന്നു. ഇത് ലോട്ടറി  വില്‍പ്പനക്കാരുടെ  വരുമാനത്തേയും സാരമായി ബാധിച്ചിരുന്നു. ആ അവസരത്തിലാണ് ലോട്ടറി വില്‍പ്പന നിറുത്തി വയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനം..

 

Trending News