Alco Scan Van: വിദേശരാജ്യങ്ങളിൽ ഉപയോഗിക്കുന്ന ഇത്തരം ബസുകളുടെ സേവനം രാജ്യത്ത് ആദ്യമായി നടപ്പാക്കിയത് കേരളത്തിലാണ്. ജില്ലകളില്‍ പര്യടനം നടത്തുന്ന ഈ ബസിൽ, പരിശീലനം ലഭിച്ച 3 പൊലീസ് ടെക്നീഷൻ സ്റ്റാഫും ഒരു എസ്ഐയുമാണ് ഉണ്ടാവുക.
Kerala School Youth Festival: കപ്പിനായുള്ള നിർണ്ണായക പോരിൽ കണ്ണൂരിനെ പിന്തള്ളി ആതിഥേയരായ കോഴിക്കോട് 808 പോയിന്റോടെ മുന്നിലാണ്. കണ്ണൂരിന് നിലവിൽ 802 പോയിന്റാണ്.
Holidays For Schools In Kozhikode: പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശ പ്രകാരംമാണ് ജില്ലയിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സ്‌കൂള്‍ കലോത്സവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാൻ വേണ്ടിയാണിത്.
16ആം വയസ്സിൽ സ്പൈനൽ മസ്കുലാർ അട്രോഫി ബാധിച്ച് തളർന്നു പോയതാണ് ഇദ്ദേഹം. ചിത്രങ്ങളിലൂടെ പൊരുതിനേടിയ ജീവിതമാണ് സുരേന്ദ്രന്‍റേത്. സഹനശക്തിയും ക്ഷമയും കൈമുതലാക്കി ആയിരത്തിലധികം ചിത്രങ്ങൾ വരച്ചു ഇദ്ദേഹം. കേരളത്തിനകത്തും പുറത്തുമായി 26 ഓളം പ്രദർശനങ്ങൾ നടത്തി.
പുലർച്ചെ നാല് മണിയോടെ പയ്യന്നൂർ എസ്.ഐ വിജേഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കോട്ടക്കലിൽ നിന്നും മുഹമ്മദ് അബ്ദുള്ളയെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത പ്രതിയെ പയ്യന്നൂരിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
വിശ്വാസത്തിനുമപ്പുറം കണ്ണൂരുകാരുടെ വികാരമാണ് പറശ്ശിനിക്കടവ് മുത്തപ്പൻ. കുഞ്ഞുകുഞ്ഞു പ്രാർത്ഥനകളിൽ തുടങ്ങി വലിയ വലിയ നേർച്ചകളിൽ വരെ മുത്തപ്പനുണ്ടാകും. കാൽപന്തുകളിയുടെ ആവേശം സിരകളിൽ പടർന്ന കുഞ്ഞിമംഗലം കുതിരുമ്മൽ അർജന്‍റീന ഫാൻസിന്‍റെ വിജയാഹ്ളാദത്തിലും അതുകൊണ്ടു തന്നെ മുത്തപ്പനെ മാറ്റി നിർത്താനായില്ല.
ആഗോളവത്കരണ കാലത്ത് മികച്ച ബദലുകൾ ഉണ്ടെന്നതിൻ്റെ തെളിവാണ് ഖാദിയെന്ന് നിയമസഭാ സ്പീക്കർ അഡ്വ.എ എൻ ഷംസീർ. കേരള ഖാദിഗ്രാമ വ്യവസായ ബോർഡും അംഗീകൃത ഖാദിസ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിച്ച ഓണം ഖാദി മേള - 2022 ലെ സ്വർണ സമ്മാന പദ്ധതിയുടെ സംസ്ഥാനതല സമ്മാനദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കണ്ണൂരിൽ വച്ചായിരുന്നു ചടങ്ങുകൾ നടന്നത്.