സംസ്ഥാനത്ത് മിനിമം ബസ് ചാർജ്ജ് പത്തു രൂപ ; തീരുമാനം ഉടൻ
Bus Charge: സംസ്ഥാനത്ത് ബസ് ചാർജ്ജ് (bus charge) വർധിച്ചേക്കും (increase). മിനിമം ബസ് ചാർജ് പത്തുരൂപയാക്കാനാണ് ധാരണ.
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ്ജ് (bus charge) വർധിച്ചേക്കും (increase). മിനിമം ബസ് ചാർജ് പത്തുരൂപയാക്കാനാണ് ധാരണ. തീരുമാനം ഈ മാസം പതിനെട്ടിനകം ഉണ്ടാകുമെന്ന് റിപ്പോർട്ട്.
ഇതിനിടയിൽ വിദ്യാർഥികളുടെ (students) യാത്രാ നിരക്കും വർധിക്കണമെന്ന ആവശ്യം സർക്കാരിന് മുന്നിലുണ്ടെങ്കിലും വിശദമായ കൂടിയാലോചനകൾക്ക് ശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകൂ.
Also Read: Breaking...!! Bus Strike: ചൊവ്വാഴ്ച മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു
സ്വകാര്യ ബസ് ഉടമകളുമായി നടത്തിയ ചർച്ചയിൽ ചാർജ് വർധന അടക്കമുള്ള കാര്യങ്ങളിൽ ഗതാഗത മന്ത്രി അനുകൂല നിലപാടെടുത്തതോടെ ഇന്ന് മുതൽ തുടങ്ങാനിരുന്ന അനിശ്ചിതകാസ സ്വകാര്യ ബസ് സമരം (Bus Strike Called Off) പിൻവലിച്ചിട്ടുണ്ട്.
ഇന്ധന വില കുതിക്കുന്ന പശ്ചാത്തലത്തിൽ വിദ്യാർഥികളുടെ ഉൾപ്പെടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്നും ഡീസൽ ഇന്ധന സബ്സിഡി നൽകണമെന്നതടക്കമുള്ള ആവശ്യങ്ങൾ മുന്നോട്ട് വെച്ചുകൊണ്ടാണ് ബസ് ഉടമകൾ സമരം പ്രഖ്യാപിച്ചത്.
Also Read: Viral video: പെരുമ്പാമ്പിന്റെ വായിൽ കുടുങ്ങിയ കോഴി, വീഡിയോ വൈറൽ
മിനിമം ചാർജ് എട്ട് രൂപയിൽ നിന്നും 12 രൂപ ആക്കുക, കിലോമീറ്റർ നിരക്ക് നിലവിലെ 90 പൈസ എന്നതിൽ നിന്നും ഒരു രൂപ ആക്കി വർദ്ധിപ്പിക്കുക, കൊവിഡ് കാലം കഴിയുന്നത് വരെ ബസുകളുടെ വാഹന നികുതി പൂർണമായി ഒഴിവാക്കുക എന്നിവയാണ് സ്വകാര്യ ബസ് പ്രതിനിധികൾ നിരത്തിയ ആവശ്യങ്ങൾ.
കൊവിഡ് പശ്ചാത്തലത്തിൽ 60 ശതമാനം ബസുകൾ മാത്രമാണ് നിരത്തിലിറക്കിയിട്ടുള്ളുവെന്നും അതിൽ തന്നെ ആളുകളുടെ എണ്ണം വളരെ കുറവായതിനാൽ പ്രതിസന്ധിയിലാണെന്നും ബസ് ഉടമകൾ അറിയിച്ചിട്ടുണ്ട്.
Also Read: Bank Holidays in November 2021: ഈ ആഴ്ച 5 ദിവസം ബാങ്കുകൾക്ക് അവധി!
സ്വകാര്യ ബസ് ഉടമ സംഘടന പ്രതിനിധികളുമായി ഗതാഗതമന്ത്രി ആന്‍റണി രാജു ഇന്നലെ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. ഇന്നലെ രാത്രി പത്ത് മണിയോടെ കോട്ടയത്ത് നടന്ന രണ്ട് മണിക്കൂറോളം നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് സമരം പിന്‍വലിക്കാന്‍ ബസുടമകള്‍ തീരുമാനിച്ചത്
ഈ മാസം 18-നകം ബസുടമകള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് ചര്‍ച്ചയ്ക്ക് ശേഷം മന്ത്രി ആന്‍റണി രാജു മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ, ബസ് ഉടമകളുമായി ചര്‍ച്ചകള്‍ തുടരുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...