ന്യൂഡൽഹി: Bank Holidays in November 2021: ഈ മാസത്തിൽ (November 2021) നിങ്ങൾ ബാങ്കുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യാൻ പോകുകയാണെങ്കിൽ ആദ്യംതന്നെ ഈ വാർത്ത വായിക്കുക.
ഈ മാസം മൊത്തത്തിൽ 17 ദിവസത്തേക്ക് ബാങ്ക് അവധിയാണ്. ഇതിൽ ഈ ആഴ്ച 5 ദിവസത്തേക്ക് അവധിയുണ്ട്. അതുകൊണ്ടുതന്നെ ബാങ്കുമായി ബന്ധപ്പെട്ട എന്തെങ്കിലും ജോലികൾ ചെയ്യേണ്ടി വന്നാൽ ഇന്ന് തന്നെ ചെയ്യുക.
Also Read: Bank Holidays in November 2021: നവംബറിൽ 17 ദിവസം ബാങ്കുകൾക്ക് അവധി, ശ്രദ്ധിക്കുക!
തുടർച്ചയായി 5 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും (Banks will be closed for 5 consecutive days)
ഈയാഴ്ച ബാങ്കുമായി ബന്ധപ്പെട്ട ജോലികൾ തീർക്കാനാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ, നിങ്ങൾ ആദ്യം ബാങ്ക് അവധി ദിവസങ്ങളുടെ ലിസ്റ്റ് പരിശോധിക്കണം. ഈ ആഴ്ചയിൽ അഞ്ച് ദിവസത്തേക്ക് വിവിധ സംസ്ഥാനങ്ങളിൽ ബാങ്കുകൾക്ക് അവധിയായിരിക്കും. അറിയാം വിശദവിവരങ്ങൾ..
നവംബർ 10 - ഛഠ് പൂജ / സൂര്യ ഷഷ്ഠി ദള ഛത്ത് - പട്നയിലും റാഞ്ചിയിലും ബാങ്കുകൾക്ക് അവധി
നവംബർ 11 - ഛഠ് പൂജ - പട്നയിൽ ബാങ്ക് അവധി
നവംബർ 12 - വംഗല ഉത്സവ് - ഷില്ലോങ്ങിൽ ബാങ്കുകൾക്ക് അവധി
നവംബർ 13 - ശനി (മാസത്തിലെ രണ്ടാം ശനിയാഴ്ച)
നവംബർ 14 - ഞായർ (പ്രതിവാര അവധി)
Also Read: LPG Subsidy: എൽപിജി സബ്സിഡി സംബന്ധിച്ച് സർക്കാർ പുതിയ പദ്ധതി ആവിഷ്കരിച്ചു? അറിയാം..
17 ദിവസത്തേക്ക് ബാങ്കുകൾ അടഞ്ഞുകിടക്കും (Banks will remain closed for 17 days)
നവംബർ മാസത്തെ ഔദ്യോഗിക ബാങ്ക് അവധികളുടെ ലിസ്റ്റ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പുറത്തുവിട്ടു, അതനുസരിച്ച് നവംബർ മാസത്തിൽ 17 അവധികളുണ്ട്. ഈ സമയത്ത്, ഇന്ത്യയിലെ പല നഗരങ്ങളിലും ബാങ്കുകൾ തുടർച്ചയായി അടഞ്ഞുകിടക്കും. ഈ 17 ദിവസത്തെ അവധിയിൽ പ്രതിവാര അവധികളും ഉൾപ്പെടുന്നുണ്ട്.
റിസർവ് ബാങ്ക് മാർഗനിർദേശങ്ങൾ അനുസരിച്ച് ഞായറാഴ്ചകളോടൊപ്പം മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലും ബാങ്കുകൾക്ക് അവധിയായിരിക്കും. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം നവംബർ 1, 3, 4, 5, 6, 10, 11, 12, 19, 22, 23 തീയതികളിൽ ആർബിഐ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുകൂടാതെ മാസത്തിലെ നാല് ഞായർ, രണ്ടാമത്തെയും നാലാമത്തെയും ചേർത്ത് രണ്ടു ശനിയാഴ്ചകളും അവധിയാണ്.
Also Read: PAN Card: വിവാഹശേഷം പാൻ കാർഡിൽ ആവശ്യമായ ഈ മാറ്റങ്ങൾ വരുത്തുക, അല്ലെങ്കിൽ!
2021 നവംബറിൽ ബാങ്ക് അവധി (Bank holidays in November 2021)
നവംബർ 1 - കന്നഡ രാജ്യോത്സവം / Kut - ബെംഗളൂരുവിലും ഇംഫാലിലും ബാങ്കുകൾക്ക് അവധി
നവംബർ 3 - നരക ചതുർദശി - ബെംഗളൂരുവിൽ ബാങ്കുകൾക്ക് അവധി
നവംബർ 4 - ദീപാവലി അമാവാസി (ലക്ഷ്മി പൂജ) / ദീപാവലി / കാളി പൂജ - ബെംഗളൂരു ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും ബാങ്കുകൾക്ക് അവധി
നവംബർ 5 - ദീപാവലി (ബലി പ്രതിപദ) / വിക്രം സംവത് പുതുവത്സരം / ഗോവർദ്ധൻ പൂജ - അഹമ്മദാബാദ്, ബേലാപൂർ, ബാംഗ്ലൂർ, ഡെറാഡൂൺ, ഗാംഗ്ടോക്ക്, ജയ്പൂർ, കാൺപൂർ, ലഖ്നൗ, മുംബൈ, നാഗ്പൂർ എന്നിവിടങ്ങളിൽ ബാങ്കുകൾക്ക് അവധി.
നവംബർ 6 - ഭായ് ദൂജ് / ചിത്രഗുപ്ത ജയന്തി / ലക്ഷ്മി പൂജ / ദീപാവലി / നിങ്കോൾ ചക്കോബ - ഗാംഗ്ടോക്ക്, ഇംഫാൽ, കാൺപൂർ, ലഖ്നൗ, ഷിംല എന്നിവിടങ്ങളിൽ ബാങ്കുകൾക്ക് അവധി.
നവംബർ 7 - ഞായർ (പ്രതിവാര അവധി)
നവംബർ 10 - ഛഠ് പൂജ / സൂര്യ ഷഷ്ഠി ദള ഛത്ത് - പട്നയിലും റാഞ്ചിയിലും ബാങ്കുകൾക്ക് അവധി
Also Read: viral video: 'ഒരു നേരമെങ്കിലും കാണാതെവയ്യന്റെ' നവ്യ നായരുടെ നൃത്ത വീഡിയോ വൈറലാകുന്നു
നവംബർ 11 - ഛഠ് പൂജ - പട്നയിൽ ബാങ്ക് അവധി
നവംബർ 12 - വംഗല ഉത്സവ് - ഷില്ലോങ്ങിൽ ബാങ്കുകൾക്ക് അവധി
നവംബർ 13 - ശനി (മാസത്തിലെ രണ്ടാം ശനിയാഴ്ച)
നവംബർ 14 - ഞായർ (പ്രതിവാര അവധി)
19 നവംബർ - ഗുരുനാനാക്ക് ജയന്തി / കാർത്തിക് പൂർണിമ - ഐസ്വാൾ, ബേലാപൂർ, ഭോപ്പാൽ, ചണ്ഡീഗഡ്, ഡെറാഡൂൺ, ഹൈദരാബാദ്, ജയ്പൂർ, ജമ്മു, കാൺപൂർ, കൊൽക്കത്ത, ലഖ്നൗ, മുംബൈ, നാഗ്പൂർ, ന്യൂഡൽഹി, റായ്പൂർ, റാഞ്ചി, ഷിംല, ശ്രീനഗർ എന്നിവിടങ്ങളിൽ ബാങ്കുകൾക്ക് അവധി.
നവംബർ 21 - ഞായർ (പ്രതിവാര അവധി)
നവംബർ 22 - കനകദാസ ജയന്തി - ബെംഗളൂരുവിൽ ബാങ്കുകൾക്ക് അവധി
നവംബർ 23 - സെങ് കുത്സ്നം (Seng Kutsnam) - ഷില്ലോങ്ങിൽ ബാങ്കുകൾക്ക് അവധി
നവംബർ 27 - ശനിയാഴ്ച (മാസത്തിലെ നാലാം ശനിയാഴ്ച)
നവംബർ 28 - ഞായർ (പ്രതിവാര അവധി)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില് വാര്ത്തകള് ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...