തിരുവനന്തപുരം: സംസ്ഥാനത്തെ ഓർഡിനറി ബസുകളുടെ മിനിമം ചാർജ് ഏഴു രൂപയിൽനിന്ന് എട്ടു രൂപയായി വർധിപ്പിച്ചു. മാർച്ച് ഒന്നു മുതൽ നിരക്ക് വർധന നിലവിൽവരും.
ഇന്നു ചേർന്ന മന്ത്രിസഭാ യോഗമാണ് ബസ് ചാർജ് വർധിപ്പിച്ചത്. വിദ്യാർഥികള്‍ക്കുള്ള യാത്രാസൗജന്യം തുടരുമെങ്കിലും വർധിപ്പിച്ച നിരക്കിന് ആനുപാതികമായ വർധന നിരക്കില്‍ ഉണ്ടാകും.
ഇന്നലെ ചേർന്ന ഇടതുമുന്നണി യോഗം ചാർജ് വർധിപ്പിക്കാൻ സർക്കാരിനോടു ശുപാർശ ചെയ്തിരുന്നു. കിലോമീറ്റർ നിരക്കിൽ ആറു പൈസ മുതൽ 15 പൈസ വരെ വർധിപ്പിക്കാനും ശുപാര്‍ശയുണ്ടായിരുന്നു. ഓർഡിനറി ബസില്‍ കിലോമീറ്ററിന് 64 പൈസ 70 പൈസയാക്കും. 2014ലാണ് അവസാനമായി ബസ് ചാർജ് വർധിപ്പിച്ചത്.