കോട്ടയം: ഇന്ധന വില കുതിക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ ഉള്‍പ്പെടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നും ഡീസല്‍ സബ്സിഡി നല്‍കണമെന്നും ആവശ്യപ്പെട്ട് ചൊവ്വാഴ്ച മുതല്‍ സ്വകാര്യ ബസ് ഉടമകള്‍ നടത്താനിരുന്ന സമരം പിന്‍വലിച്ചു.
സ്വകാര്യ ബസ് ഉടമ സംഘടന പ്രതിനിധികളുമായി ഗതാഗതമന്ത്രി ആന്‍റണി രാജു നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ കോട്ടയത്ത് നടന്ന രണ്ട് മണിക്കൂറോളം നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് സമരം പിന്‍വലിക്കാന്‍ ബസുടമകള്‍ തീരുമാനിച്ചത്
ഈ മാസം 18-നകം ബസുടമകള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് ചര്‍ച്ചയ്ക്ക് ശേഷം മന്ത്രി ആന്‍റണി രാജു മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ, ബസ് ഉടമകളുമായി ചര്‍ച്ചകള്‍ തുടരുമെന്നും അദ്ദേഹം അറിയിച്ചു.
സര്‍ക്കാരിന് ഒരാഴ്ചത്തെ സമയം നല്‍കിയിട്ടുണ്ടെന്നും പോസിറ്റീവായ പ്രതികരണമാണ് സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുള്ളതെന്നും ബസുടമകളും വ്യക്തമാക്കി.
അതേസമയം, ബസുടമകള്‍ സമരം പിന്‍വലിച്ചില്ലെങ്കില്‍ നിലവില്‍ ലഭ്യമായ എല്ലാ ബസുകളും സര്‍വീസിന് ഇറക്കാന്‍ KSRTC -യ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...