Kerala Assembly Election 2021: മുരളീധരൻ നേമത്ത് ശക്തനായ സ്ഥാനാർത്ഥി; കടുത്ത മത്സരം നടക്കുമെന്ന് ഓ രാജഗോപാൽ
നേമത്ത് അതിശക്തമായ മത്സരം നടക്കുമെന്ന് ബിജെപിയുടെ മുതിർന്ന നേതാവ് ഓ രാജഗോപാൽ പറഞ്ഞു. നേമത്ത് നിർത്താൻ പറ്റിയതിൽ ഏറ്റവും ശക്തനായ ഒരു സ്ഥാനാർത്ഥിയെയാണ് കോൺഗ്രസ് നിർത്തിയിരിക്കുന്നതെന്ന് രാജഗോപാൽ പറഞ്ഞു.
Thiruvananthapuram: നേമത്ത് (Nemom) അതിശക്തമായ മത്സരം നടക്കുമെന്ന് ബിജെപിയുടെ മുതിർന്ന നേതാവ് ഓ രാജഗോപാൽ പറഞ്ഞു. മുരളീധരൻ രാഷ്ട്രീയ പരമ്പര്യം ഉള്ള നേതാവാണെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച ബിജെപിയുടെ ഇലെക്ഷൻ പ്രചാരണം തുടങ്ങുന്നതിന് മുമ്പ് ഇപ്പോൾ നേമത്ത് നിൽക്കുന്ന സ്ഥാനാർഥിയായ കുമ്മനം രാജശേഖരൻ നിലവിലെ എംഎൽഎയായ ഓ രാജഗോപാലിനെ കാണാൻ എത്തിയിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ടപ്പോളാണ് രാജഗോപാൽ നേമത്ത് കനത്ത മത്സരം നടക്കുമെന്ന് പറഞ്ഞത്.
നേമത്ത് നിർത്താൻ പറ്റിയതിൽ ഏറ്റവും ശക്തനായ ഒരു സ്ഥാനാർത്ഥിയെയാണ് കോൺഗ്രസ് (Congress) നിർത്തിയിരിക്കുന്നത്. രാഷ്ട്രീയ ചാണക്യനായിരുന്ന കെ കരുണാകരന്റെ മകനാണ് കെ മുരളീധരൻ. ഓ രാജഗോപാൽ ഈ പ്രസ്‌താവന നടത്തുമ്പോൾ നേമത്തെ ഇപ്പോഴത്തെ സ്ഥാനാർഥിയായ കുമ്മനം രാജശേഖരനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
ഇന്ന് ഇലക്ഷൻ (Election) പ്രചാരണത്തെ ആരംഭിക്കുന്ന കുമ്മനം ഓ രാജഗോപ്-ആലിന്റെ വസ്തിയിലെത്തിയാണ് ഓ രാജഗോപാലിനെ സന്ദർശിച്ചത്. മുൻ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിക്ക് ലഭിച്ച ഏക സീറ്റായിരുന്നു നേമം. ഇത്തവണ സീറ്റ് നിലനിർത്തുകയെന്നത് ബിജെപിക്ക് വളരെ പ്രധാനമാണ്. അതെ സമയം ആ സീറ്റ് നേടുക്കയെന്നത് എൽഡിഎഫിനും യുഡിഎഫിനും കനത്ത വെല്ലുവിളിയാണ്.
അത് പോലെ തന്നെ താൻ പ്രായാധിക്യം കാരണമാണ് തെരഞ്ഞെടുപ്പിൽ നിന്ന് മാറിനിൽക്കുന്നതെന്നും മത്സരത്തിൽ പങ്കെടുത്തില്ലെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ താൻ സജീവമായി പങ്കെടുക്കുമെന്നും ഓ രാജഗോപാൽ തിങ്കളാഴ്ച മാധ്യമങ്ങളോട് (Media) അറിയിച്ചു. രസ്ത്രീയ പ്രവർത്തങ്ങളിൽ നിന്നും അദീഹം മാറി നിൽക്കില്ല.
ഇത്തവണ നേമത്ത് കടുത്ത ത്രികോണ മത്സരം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിജെപിയ്ക്ക് വേണ്ടി മുതിർന്ന നേതാവും മുൻ മിസോറം ഗവർണറുമായിരുന്ന കുമ്മനം രാജശേഖരൻ (Kummanam Rajashekharan) മത്സരിക്കുമ്പോൾ സിപിഎമ്മിന് വേണ്ടി വി ശിവന്കുട്ടിയാണ് മത്സരിക്കുന്നത്. 2011 ലെ തെരഞ്ഞെടുപ്പിൽ വി ശിവൻകുട്ടി മത്സരിച്ച് വിജയിച്ച സീറ്റാണ് നേമം. അതെ സമയം കോൺഗ്രസിന് വേണ്ടി മത്സരിക്കുന്നത് രാഷ്ട്രീയ പാരമ്പര്യവും അനുഭവസമ്പത്തും വേണ്ടുവോളം ഉള്ള കെ മുരളീധരനാണ്.
2019ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും തിരുവനന്തപുരത്ത് നിന്ന് കുമ്മനം രാജശേഖരൻ മത്സരിച്ചിരുന്നു. അന്ന് കുമ്മനം രാജശേഖരൻ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. അന്ന് ജയിച്ച കോൺഗ്രസ് എംപി ശശി തരൂരിർ 98,186 വോട്ടിന്റെ (Vote) വ്യത്യാസത്തിനാണ് ജയിച്ചത്.
2016 ൽ നേമത്ത് രാജഗോപാൽ ജയിച്ച് ചരിത്രം സൃഷ്ട്ടിച്ചിരുന്നു. കേരളത്തിൽ (Kerala) ബിജെപിക്ക് ലഭിച്ച ആദ്യ നിയമസഭാ സീറ്റായിരുന്നു നേമം. 2016 ഇലെക്ഷനിൽ ബിജെപി സ്ഥാനാർഥിയായ ഓ രാജഗോപാൽ 47.46% വോട്ട് നേടിയപ്പോൾ രണ്ടാം സ്ഥാനത്തെത്തിയ എൽഡിഎഫ് സ്ഥാനാർഥി വി ശിവൻകുട്ടി 41.39% വോട്ടുകൾ നേടിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...