കുമ്മനത്തിനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പാക്കി, പരാതി പിന്‍വലിച്ചു

BJP മുന്‍ സംസ്ഥാന അദ്ധ്യക്ഷനും  മിസോറാം ഗവര്‍ണറുമായിരുന്ന കുമ്മനം രാജശേഖരനെതിരെയുള്ള  (Kummanam Rajasekharan) സാമ്പത്തിക  തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പാക്കിയതായി റിപ്പോര്‍ട്ട്.

Last Updated : Nov 2, 2020, 06:32 PM IST
  • BJP മുന്‍ സംസ്ഥാന അദ്ധ്യക്ഷനും മിസോറാം ഗവര്‍ണറുമായിരുന്ന കുമ്മനം രാജശേഖരനെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പാക്കി
  • മുഴുവന്‍ പണവും ലഭിച്ചതിനാല്‍ പരാതി പിന്‍വലിച്ചതായി പരാതിക്കാരനായ ഹരികൃഷ്ണന്‍ അറിയിച്ചു.
കുമ്മനത്തിനെതിരായ സാമ്പത്തിക  തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പാക്കി, പരാതി പിന്‍വലിച്ചു

Thiruvananthapuram: BJP മുന്‍ സംസ്ഥാന അദ്ധ്യക്ഷനും  മിസോറാം ഗവര്‍ണറുമായിരുന്ന കുമ്മനം രാജശേഖരനെതിരെയുള്ള  (Kummanam Rajasekharan) സാമ്പത്തിക  തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പാക്കിയതായി റിപ്പോര്‍ട്ട്.

മുഴുവന്‍ പണവും ലഭിച്ചതിനാല്‍  പരാതി പിന്‍വലിച്ചതായി പരാതിക്കാരനായ ഹരികൃഷ്ണന്‍ അറിയിച്ചു. പരാതിയില്‍ പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കേസ് തീര്‍പ്പാക്കിയത്. കേസിലെ അഞ്ചാം പ്രതിയായിരുന്നു കുമ്മനം.

സാമ്പത്തിക തട്ടിപ്പ് കേസില്‍ പരാതിക്കാരന്‍റേയും ആരോപണ വിധേയരായവരുടെയും ബാങ്ക് അക്കൗണ്ടുകളുടെ വിവരം തേടി അന്വേഷണ സംഘം ബാങ്കുകള്‍ക്ക് കത്തയച്ചതിന് പിന്നാലെയാണ് കേസ് ഒത്തുതീര്‍പ്പായത്.  പോലീസിന് പരാതി ലഭിച്ചതിന് പിന്നാലെ തന്നെ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ തുടങ്ങിയിരുന്നു.

കിട്ടാനുള്ള മുഴുവന്‍ പണവും ലഭിച്ചെന്നും FIR റദ്ദാക്കാനായി ഹൈകോടതിയെ സമീപിച്ചുവെന്നും പരാതിക്കാരനായ ഹരികൃഷ്ണന്‍പറഞ്ഞു. 24 ലക്ഷം രൂപയാണ് ഒത്തുതീര്‍പ്പിന്‍റെ  ഭാഗമായി ഹരികൃഷ്ണന് നല്‍കിയത്. കുമ്മനത്തിന്‍റെ മുന്‍ പി. എ പ്രവീണായിരുന്നു കേസിലെ ഒന്നാംപ്രതി. തട്ടിപ്പിനും വിശ്വാസവഞ്ചനക്കും ആറന്മുള പോലീസാണ് കേസെടുത്തത്.

പാലക്കാട് കഞ്ചിക്കോട് ആസ്ഥാനമായി ഭാരത് ബയോ പോളിമര്‍ ഫാക്ടറി എന്ന പേരില്‍ പുതിയ സ്ഥാപനം തുടങ്ങാനായി വിജയനും പ്രവീണും ചേര്‍ന്ന് ആറന്മുള സ്വദേശിയായ ഹരികൃഷ്ണനില്‍ നിന്ന് 35 ലക്ഷം രൂപ വാങ്ങി. പിന്നീട് സ്ഥാപനം തുടങ്ങുകയോ പണം തിരികെ നല്‍കുകയോ ചെയ്തിരുന്നില്ല. ഇതോടെ ഹരികൃഷ്ണന്‍ പാര്‍ട്ടി നേതൃത്വത്തെ ബന്ധപ്പെടുകയായിരുന്നു.
ബിജെപി എന്‍ആര്‍ഐ സെല്‍ കണ്‍വീനര്‍ ഹരികുമാര്‍ ഇടപെട്ട് 6.25 ലക്ഷം രൂപ മടക്കി നല്‍കുകയും ചെക്കുകള്‍ മുഴുവന്‍ തിരികെ വാങ്ങുകയും ചെയ്തിരുന്നു. രണ്ട് വര്‍ഷം പിന്നിട്ടിട്ടും ബാക്കിതുകയായ 28.75 ലക്ഷം രൂപ തിരിച്ചു നല്‍കാത്ത സാഹചര്യത്തിലാണ് ഹരികൃഷ്ണന്‍ പോലിസില്‍ പരാതി നല്‍കിയത്.

Also read: Financial fraud case: കുമ്മനത്തിനെതിരായ കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചു

സംഭവം വിവാദമായതോടെ കുമ്മനം രാജശേഖരന് കഴിഞ്ഞ ദിവസം ആറന്മുളയിലെത്തുകയും അടുത്ത സുഹൃത്തുക്കളുമായും പാർട്ടി പ്രവർത്തകരുമായും പ്രശ്നപരിഹാരത്തിന് ചർച്ച നടത്തിയിരുന്നു.  സാമ്പത്തിക ഇടപാടിൽ തനിക്കോ കുമ്മനം രാജശേഖരനോ ഒരു ബന്ധവുമില്ലെന്നും ഇടപ്പാടുകരെ പരിചയപ്പെടുത്തി കൊടുക്കുക മാത്രമാണ് താന്‍  ചെയ്തതെന്നും കുമ്മനത്തിന്‍റെ  മുൻ പി. എ. പ്രവീൺ പറഞ്ഞിരുന്നു. 

Trending News