കഴിഞ്ഞ മണിക്കൂറിലെ പ്രധാന വാർത്തകൾ
മുട്ടുമടക്കില്ല, സുവേന്ദു അധികാരിയുടെ നന്ദിഗ്രാമിൽ മത്സരിക്കുമെന്ന് മമത ബാനർജി
BJP Vs TMC: മുട്ടുമടക്കില്ല, സുവേന്ദു അധികാരിയുടെ നന്ദിഗ്രാമിൽ മത്സരിക്കുമെന്ന് മമത ബാനർജി
പശ്ചിമ ബംഗാളിൽ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ BJP തൃണമൂൽ പോരാട്ടം കനക്കുകയാണ്... ആരോപണങ്ങളും പ്രത്യാരോപണങ്ങളും ദിനംപ്രതി വാർത്തകളിൽ നിറയുകയാണ്. സംസ്ഥാനത്ത് തൃണമൂൽ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കെ നിയമസഭ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽനിന്ന് ജനവിധി തേടുമെന്ന് മമത ബാനർജി പ്രഖ്യാപിച്ചു.
Kamal വിവാദം കൊഴുക്കുന്നു: ബിജെപി വക്താവ് ബി. ഗോപാലകൃഷ്ണൻ പരാതി നൽകി
ചലച്ചിത്ര അക്കാദമി ചെയർമാൻ പദവി ദുരുപയോഗം ചെയ്തെന്ന് ആരോപിച്ച് സംവിധായകൻ കമലിനെതിരെ ബിജെപി വക്താവ് ബി. ഗോപാലകൃഷ്ണൻ പരാതി നൽകി. സർക്കാർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് പൊലീസിൽ കേസ് ഫയൽ ചെയ്തത്.
ചിത്രത്തിലെ ചില രംഗങ്ങളിൽ കാണിക്കുന്ന ശരണംവിളി പശ്ചാത്തലത്തിലിട്ട് പരിഹസിക്കുകയാണെന്ന ആരോപണവുമായി ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ രംഗത്തെത്തി. തന്റെ ഫേസ് ബുക്ക് കുറിപ്പിലൂടെയാണ് ശോഭാ സുരേന്ദ്രൻ സിനിമയെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയത്.
Covid update: കോവിഡ് ബാധയിൽ നേരിയ കുറവ്, രോഗം സ്ഥിരീകരിച്ചത് 3,346 പേർക്ക്
കഴിഞ്ഞ 24 മണിക്കൂറിൽ കേരളത്തിൽ 3,346 പേർക്കാണ് കോവിഡ്-19 (COVID-19) സ്ഥിരീകരിച്ചത്.എറണാകുളം 574, കോഴിക്കോട് 385, മലപ്പുറം 357, കൊല്ലം 322, കോട്ടയം 308, തിരുവനന്തപുരം 296, കണ്ണൂർ 187, തൃശൂർ 182, ആലപ്പുഴ 179, ഇടുക്കി 178, പാലക്കാട് 152, പത്തനംതിട്ട 123, വയനാട് 68, കാസർഗോഡ് 35 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള രോഗ വ്യാപന കണക്ക്.
കെ.വി വിജയദാസ് എം.എൽ.എ അന്തരിച്ചു(BRAKING)
കോങ്ങാട്(പാലക്കാട്) എം.എൽ.എ കെ.വി വിജയദാസ് അന്തരിച്ചു. തലച്ചോറിനുള്ളിലെ ആന്തരിക രക്ത സ്രാവത്തെ തുടർന്ന് തൃശ്ശൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റി അംഗം കൂടിയാണ്