Great Indian Kitchen: വീട്ടമ്മയുടെ ബുദ്ധിമുട്ട് സിനിമയാക്കുമ്പോഴും ശരണം വിളി പരിഹാസം- ശോഭാ സുരേന്ദ്രൻ

 തന്റെ ഫേസ് ബുക്ക് കുറിപ്പിലൂടെയാണ് ശോഭാ സുരേന്ദ്രൻ സിനിമയെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയത്.

Written by - Zee Malayalam News Desk | Last Updated : Jan 18, 2021, 07:31 PM IST
  • പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്ത പുലർത്തുന്ന ​ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ വിവാ​ദങ്ങൾക്കും ചൂടുപിടിപ്പിക്കുന്നു.
  • ചിത്രത്തിലെ ചില രം​ഗങ്ങളിൽ കാണിക്കുന്ന ശരണംവിളി പശ്ചാത്തലത്തിലിട്ട് പരിഹസിക്കുകയാണെന്ന ആരോപണവുമായി ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ രം​ഗത്തെത്തി.
  • തന്റെ ഫേസ് ബുക്ക് കുറിപ്പിലൂടെയാണ് ശോഭാ സുരേന്ദ്രൻ സിനിമയെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയത്.
Great Indian Kitchen: വീട്ടമ്മയുടെ ബുദ്ധിമുട്ട് സിനിമയാക്കുമ്പോഴും ശരണം വിളി പരിഹാസം- ശോഭാ സുരേന്ദ്രൻ

തിരുവനന്തപുരം: പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്ത പുലർത്തുന്ന ​ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ വിവാ​ദങ്ങൾക്കും ചൂടുപിടിപ്പിക്കുന്നു. ചിത്രത്തിലെ ചില രം​ഗങ്ങളിൽ കാണിക്കുന്ന ശരണംവിളി പശ്ചാത്തലത്തിലിട്ട് പരിഹസിക്കുകയാണെന്ന ആരോപണവുമായി ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ രം​ഗത്തെത്തി. തന്റെ ഫേസ് ബുക്ക് കുറിപ്പിലൂടെയാണ് ശോഭാ സുരേന്ദ്രൻ സിനിമയെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയത്.

ALSO READപഠിച്ചില്ല: ആറാം ക്ലാസുകാരന്റെ ദേഹത്ത് അച്ഛൻ പെട്രോൾ ഒഴിച്ച് കത്തിച്ചു

ഭാരത സംസ്കൃതിയുടെ എണ്ണമറ്റ കാലത്തെ ചരിത്രം പരിശോധിച്ചാൽ ഈ നാടിന്റെ സാമൂഹ്യ മൈത്രിക്ക് കാരണമായത് ഹൈന്ദവ സംസ്കാരത്തിന്റെ ആതിഥ്യമര്യാദയും ഉൾക്കൊള്ളൽ മനോഭാവവുമാണെന്നും. നമ്മുടെ നാട്ടിൽ വന്നവരെയെല്ലാം കൈനീട്ടി സ്വീകരിച്ചവരാണ് നാം എന്നും ശോഭാസുരേന്ദ്രൻ പോസ്ററിൽ പറയുന്നു.

ALSO READ: China അരുണാചലിൽ ​ഗ്രാമം നിർമ്മിക്കുന്നു, സാറ്റലൈറ്റ് ദൃശ്യങ്ങൾ പുറത്ത്

നമ്മുടെ പാരമ്പര്യത്തിൽ ഉറച്ചു നിൽക്കുമ്പോൾ തന്നെ,  അവരിൽനിന്ന് ഉൾക്കൊള്ളേണ്ടത് നാം ഉൾക്കൊണ്ടിട്ടുണ്ട്. പഠിക്കേണ്ടത് പഠിച്ചിട്ടുണ്ട്. ആ സാമൂഹ്യ ജൈവപ്രക്രിയയാണ് ഇന്നിന്റെ ലോകത്തെ ഇത്ര പുരോഗമനപരമാക്കിയത്. പക്ഷേ നിർഭാഗ്യവശാൽ, പുരോഗമനം എന്നാൽ വിശ്വാസവിരുദ്ധതയാണ് എന്ന് സ്ഥാപിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. അതിന് അവർ ആദ്യം ആക്രമിക്കാൻ ഉന്നംവയ്ക്കുന്നത് ഹൈന്ദവ വിശ്വാസത്തെയും സംസ്കാരത്തെയുമാണ്. ഒരു വീട്ടമ്മയുടെ ബന്ധപ്പാടുകളും ബുദ്ധിമുട്ടുകളും അവതരിപ്പിക്കാൻ ഒരു സിനിമയെടുക്കുമ്പോൾ പോലും ശരണം വിളികൾ പശ്ചാത്തലത്തിലിട്ട് പരിഹസിക്കാതെ വയ്യ എന്ന തരത്തിലാണ് പുരോഗമനത്തെ  ഈ കൂട്ടർ മനസ്സിലാക്കിയിരിക്കുന്നത്.- അവർ പോസ്റ്റിൽ ചൂണ്ടിക്കാണിക്കുന്നു.

പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

 

Trending News