Kamal വിവാദം കൊഴുക്കുന്നു: ബിജെപി വക്താവ് ബി. ഗോപാലകൃഷ്ണൻ പരാതി നൽകി

പൊലീസ് കേസ് എടുത്തില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും ബി ഗോപാലകൃഷ്ണൻ വ്യക്തമാക്കിയിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Jan 18, 2021, 08:58 PM IST
  • പൊലീസ് കേസ് എടുത്തില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും ബി ഗോപാലകൃഷ്ണൻ വ്യക്തമാക്കിയിട്ടുണ്ട്.
  • ദിവസങ്ങൾക്ക് മുൻപാണ് സംസ്ഥാന ചലച്ചിത്ര അക്കാഡമിയിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ കമൽ സാംസ്ക്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന് കത്തയച്ചത്
  • വിവാദമായതോടെ തന്റെ ഭാ​ഗത്താണ് തെറ്റെന്ന് പറഞ്ഞ് കമൽ തടിതപ്പിയിരുന്നു
Kamal വിവാദം കൊഴുക്കുന്നു: ബിജെപി വക്താവ് ബി. ഗോപാലകൃഷ്ണൻ പരാതി നൽകി

തൃശ്ശൂർ: ചലച്ചിത്ര അക്കാദമി ചെയർമാൻ പദവി ദുരുപയോഗം ചെയ്തെന്ന് ആരോപിച്ച്‌ സംവിധായകൻ കമലിനെതിരെ ബിജെപി വക്താവ് ബി. ഗോപാലകൃഷ്ണൻ പരാതി നൽകി. സർക്കാർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് പൊലീസിൽ കേസ് ഫയൽ ചെയ്തത്.

ALSO READ:കേരളത്തിൽ സർക്കാർ ജോലിക്ക് യോ​ഗ്യത ഇടതുപക്ഷ അനുഭാവമോ? ചലച്ചിത്ര അക്കാഡമി ചെയ‌മാൻ കമൽ പറയുന്ന വിചിത്രമായ യോ​ഗ്യത

ഇടതുപക്ഷ സ്വാധീനം ചലച്ചിത്ര അക്കാദമിയിൽ വളർത്തുന്നതിനുവേണ്ടി കരാർ ജീവനക്കാരെ പിൻവാതിലിലൂടെ സ്ഥിരമാക്കാൻ ശ്രമിച്ചത് ഔദ്യോഗിക പദവിയുടെ ദുരുപയോഗവും കുറ്റകൃത്യവുമാണെന്ന് അദ്ദേഹം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. പൊലീസ് കേസ് എടുത്തില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും ബി ഗോപാലകൃഷ്ണൻ വ്യക്തമാക്കിയിട്ടുണ്ട്.

ജനങ്ങളുടെ നികുതിപ്പണത്തിൽനിന്നും പ്രതിഫലം പറ്റുന്ന പബ്ലിക് സർവെന്റ് എന്ന നിലയിൽ കമൽ ഇന്ത്യൻ ശിക്ഷാ നിയമം 181, 182, 409 എന്നീ വകുപ്പുകൾ പ്രകാരം കുറ്റം ചെയ്തിട്ടുള്ളതായി സമ്മതിച്ചതാണെന്ന് ബി. ഗോപാലകൃഷ്ണൻ ചൂണ്ടിക്കാട്ടി. എല്ലാ ജനങ്ങളോടും പ്രതിബദ്ധതയുള്ള ചലച്ചിത്ര അക്കാദമി ചെയർമാൻ സ്വാർഥതയ്ക്കുവേണ്ടി പദവി ദുരുപയോഗം ചെയ്യുന്നത് കുറ്റകരമാണെന്നും അദ്ദേഹം ആരോപിച്ചു. കമൽ രാജിവെക്കുകയോ, സർക്കാർ അദ്ദേഹത്തെ പുറത്താക്കുകയോ ചെയ്യണമെന്ന് ബിജെപി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ALSO READGreat Indian Kitchen: വീട്ടമ്മയുടെ ബുദ്ധിമുട്ട് സിനിമയാക്കുമ്പോഴും ശരണം വിളി പരിഹാസം- ശോഭാ സുരേന്ദ്രൻ

ദിവസങ്ങൾക്ക് മുൻപാണ് സംസ്ഥാന ചലച്ചിത്ര അക്കാഡമിയിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ വിചിത്ര യോ​ഗ്യത ചൂണ്ടിക്കാട്ടി അക്കാഡമി ചെയ‌ർമാൻ കൂടിയായ കമൽ  സാംസ്ക്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന് കത്തയച്ചത്. കത്തിൽ ജീവനക്കാർ ഇടുതപക്ഷ അനുഭാവമുള്ളവരാണെന്നാണ് അക്കാഡമി ചെയർമാനായ കമൽ നൽകിയിരുന്ന ഒരു യോ​ഗ്യത. സംഭവം വിവാദമായതോടെ തന്റെ ഭാ​ഗത്താണ് തെറ്റെന്ന് പറഞ്ഞ് കമൽ തടിതപ്പിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News