Secretariat Fire: ദുരൂഹതയേറുന്നു... ഷോർട്ട് സർക്യൂട്ട് കണ്ടെത്താനായില്ലെന്ന റിപ്പോർട്ട് കോടതിയിൽ
ഷോർട്ട് സർക്യൂട്ടിന് തെളിവ് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് അന്തിമ ഫോറൻസിക് റിപ്പോർട്ട്.
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ നടന്ന തീപിടിത്തത്തിൽ (Secretariat fire) അട്ടിമറി സാധ്യത കടുക്കുന്നു. ഷോർട്ട് സർക്യൂട്ടിന് തെളിവ് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് അന്തിമ ഫോറൻസിക് റിപ്പോർട്ട്.
ഫാൻ ഉരുകിയെങ്കിലും കാരണം വ്യക്തമല്ലെന്നും തീപിടുത്തം നടന്ന സ്ഥലത്തിന്റെ കുറച്ച് അപ്പുറം രണ്ട് മദ്യക്കുപ്പികൾ കണ്ടെത്തിയതായും തിരുവനന്തപുരത്തെ സിജെഎം കോടതിയിൽ (CJM Court) സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
Also read: സെക്രട്ടറിയേറ്റിൽ തീപിടുത്തം; ഫൈലുകൾ കത്തി നശിച്ചതായി സൂചന..!
ഇതോടെ ഫയലുകൾ കത്തിനാശിച്ച സംഭവം കൂടുതൽ ദുരൂഹതയേറുന്നു. കണ്ടെത്തിയ മദ്യകുപ്പികളിൽ മദ്യത്തിന്റെ അംശം ഉണ്ടായിരുന്നുവെന്നും അതാണോ തീപിടുത്തത്തിന് കാരണമെന്നും വ്യക്തമായിട്ടില്ല. തീപിടുത്തത്തിന്റെ (Secretariat fire) കാരണം വ്യക്തമാകാത്തതിനാൽ വീണ്ടും വിദഗ്ധ ഫോറൻസിക് പരിശോധന നടത്താൻ സാമ്പിൾ ഡൽഹിയിലേക്കോ ബംഗളൂരുവിലേക്കൊ അയക്കാൻ ആലോചിക്കുന്നുണ്ട്.
Also read: Alert: സാധാരണക്കാർ കൊറോണ വാക്സിനായി 2022 വരെ കാത്തിരിക്കേണ്ടി വരും..!!
സ്വർണ്ണക്കടത്ത് കേസിൽ (Gold smuggling case) അന്വേഷണം തകർത്ത് നടക്കുന്ന തിനിടയിലാണ് ആഗസ്റ്റ് 25 ന് സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ തീപിടുത്തമുണ്ടായത്. ഇവിടെ സൂക്ഷിച്ചിരുന്ന ചില ഫയലുകൾ കത്തി നശിച്ചിരുന്നു. ഇത് അന്വേഷണം അട്ടിമറിക്കാൻ ചെയ്തതാണെന്ന് പ്രതിപക്ഷം ആരോപിച്ചെങ്കിലും ഷോർട്ട് സർക്യൂട്ടാണ് (Short circuit) എന്നായിരുന്നു സർക്കാരിന്റെ വാദം.