ന്യൂഡൽഹി: കഴിഞ്ഞ 9 മാസമായി കൊറോണ വൈറസിനെതിരെ (Corona virus) നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിന് ശേഷം ഇപ്പോൾ കൊറോണ വാക്‌സിനായി (Corona vaccine) ആളുകൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. എന്നാൽ ഇതിനായി സാധാരണക്കാർക്ക് 2022 വരെ കാത്തിരിക്കേണ്ടി വന്നേക്കാം. സാധാരണക്കാർ വാക്‌സിനായി ഒരു വർഷം കാത്തിരിക്കേണ്ടിവരുമെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (AIIMS) ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ (Randeep Guleria) പറഞ്ഞു.
പൊതുജനങ്ങളിലേക്ക് വാക്സിൻ എത്താൻ സമയമെടുക്കുന്നതിന്റെ കാരണം ഇതാണ്
ഇന്ത്യയിലെ കൊറോണ വൈറസ് കൈകാര്യം ചെയ്യുന്നതിനായി സൃഷ്ടിച്ച 'നാഷണൽ ടാസ്ക് ഫോഴ്സ്' (National Task Force')അംഗം കൂടിയാണ് ഡോ. രൺദീപ് ഗുലേറിയ. CNN ന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത് 'നമ്മുടെ രാജ്യത്ത് വളരെ ഉയർന്ന ജനസംഖ്യയുണ്ട്. എന്നാൽ വാക്സിൻ നിർമ്മിക്കുന്നതിനും സമയം ആവശ്യമാണ്. അതുകൊണ്ടുതന്നെ ഇത്തരമൊരു സാഹചര്യത്തിൽ പരിമിതമായ വാക്സിൻ കൃത്യസമയത്ത് വിപണിയിൽ ലഭ്യമാക്കുന്നത് തീർച്ചയായും ബുദ്ധിമുട്ടുള്ള അവസ്ഥയാണ്.
Also read: ആദ്യഘട്ട കോവാക്സിൻ ഡോക്ടർമാരടക്കം 30 കോടി പേർക്ക്!!
വാക്സിൻ വരുമ്പോൾ നേരിടേണ്ട വെല്ലുവിളികൾ ഇതാണ്
വാക്‌സിൻ വിതരണം ചെയ്യുമ്പോൾ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തിച്ചേരാൻ പരമാവധി ശ്രദ്ധിക്കേണ്ടതുണ്ടെന്നും ഡോ രൺദീപ് ഗുലേറിയ (Randeep Guleria) പറഞ്ഞു. വാക്സിൻ വരുമ്പോൾ നേരിടേണ്ടി വരുന്ന വെല്ലുവിളികളിൽ പ്രധാനം "തണുത്ത ശൃംഖല നിലനിർത്തുക, ആവശ്യത്തിന് സിറിഞ്ചുകൾ, ആവശ്യത്തിന് സൂചികൾ, രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരൽ എന്നിവയാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ രണ്ടാമത്തെ വലിയ വെല്ലുവിളി വാക്സിനുകളുടെ നില കണ്ടെത്തുക എന്നതാണ്, അത് പിന്നീട് ആയിരിക്കും പുറത്തുവരുക. എന്തായാലും ആദ്യത്തെ വാക്സിനേക്കാൾ ഫലപ്രദമായിരിക്കുമെന്നും ഗുലേറിയ പറഞ്ഞു. മാത്രമല്ല പിന്നീട് നമുക്ക് രണ്ടാമത്തെ വാക്സിൻ ലഭിക്കുകയും അത് ആദ്യത്തേതിനേക്കാൾ ഫലപ്രദമാണെങ്കിൽ, ഞങ്ങൾ അത് എങ്ങനെ ഉപയോഗിക്കും? ഞങ്ങൾ കോഴ്‌സ് തിരുത്തൽ എങ്ങനെ ചെയ്യും? ആർക്കാണ് വാക്സിൻ 'എ' ആവശ്യമെന്നും ആർക്കാണ് വാക്സിൻ 'ബി' ആവശ്യമെന്നും എങ്ങനെ തീരുമാനിക്കും? ഈ രീതിയിൽ പ്രധാനപ്പെട്ട പല തീരുമാനങ്ങളും എടുക്കേണ്ടതായിവരും.
കൊറോണ വെറും വാക്സിനുകൾ ഉപയോഗിച്ച് അവസാനിക്കില്ല
വാക്സിനേഷൻ (Corona vaccine) കൊണ്ട് മാത്രം കൊറോണോ വൈറസ് ബാധയെ ഇല്ലാതാക്കാനാകില്ലെന്നും രൺദീപ് ഗുലേറിയ (Randeep Guleria) പറഞ്ഞു. വാക്‌സിൻ ഉൽപാദനത്തിൽ തങ്ങളുടെ മുഴുവൻ ശക്തിയും ഉപയോഗിക്കുമെന്നും കൊറോണോ വൈറസ് (Corona virus) പ്രതിസന്ധിയെ നേരിടാൻ മനുഷ്യരാശിയെ സഹായിക്കുമെന്നും ഇന്ത്യ വെള്ളിയാഴ്ച നിരവധി രാജ്യങ്ങളെ അറിയിച്ചിട്ടുണ്ട്. വാക്സിനേഷനുശേഷവും, സാമൂഹിക അകലം, മാസ്ക്, കൈ വൃത്തിയാക്കൽ തുടങ്ങിയ കൊറോണ നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. ഈ ശ്രമങ്ങൾ കൊണ്ട് മാത്രമേ ഈ പകർച്ചവ്യാധിയെ നമുക്ക് മറികടക്കാൻ കഴിയുകയുള്ളൂ. അല്ലാത്തപക്ഷം ഈ മഹാമാരി (Corona virus) ഒരിക്കലും അവസാനിക്കാത്ത ഒരു സാഹചര്യവും ഉണ്ടാകാം.