Kannur: കണ്ണൂർ പാനൂരിൽ (Panoor Murder) മുസ്ലിം ലീഗ് പ്രവർത്തകനെ വെട്ടിക്കൊന്ന സംഭവത്തിലെ രണ്ടാം പ്രതി രതീഷിൻറെ ആന്തരികാവയവങ്ങൾക്ക്  പരിക്ക്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച് വിവരങ്ങളുള്ളത്. തൂങ്ങി മരിച്ച നിലയിലാണ് രതീഷിൻറെ മൃതദേഹം കണ്ടെത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കൊല്ലപ്പെട്ട മൻസൂറിന്റെ അയൽവാസി കൂടിയായിരുന്നു രതീഷ്. വളയം പൊലീസ് സ്റ്റേഷൻ (Kerala Police) പരിധിയിലാണ് രതീഷിന്റെ മൃതദേഹം കണ്ടെത്തിയത്. രതീഷിൻറെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കോൺഗ്രസ്സ് നേതാവ് സുധാകരൻ നേരത്ത ആരോപിച്ചിരുന്നു.


ALSO READ: സി.പി.എം പ്രതിയാകുന്ന ഏത് കേസ് എടുത്താലും അതിലെ മുഖ്യപ്രതി ആത്മഹത്യ ചെയ്യുകയോ കൊല്ലപ്പെടുകയോ ചെയ്യും


നിലവിൽ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. കേസ് മറ്റ് ഏജൻസികളൊ കൊണ്ട് അന്വേഷിക്കണമെന്ന് ശക്തമായ ആവശ്യമാണ് കോൺഗ്രസ്സ് (Congress) ആവശ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം കേസിൽ ഒളിവിലായിരുന്ന ഒരാളെക്കൂടി അറസ്റ്റ് ചെയ്തിരുന്നു.


ALSO READ: പാനൂർ മൻസൂർ വധക്കേസിലെ പ്രതി മരിച്ച നിലയിൽ


ഇപ്പോൾ പ്രതിപ്പട്ടികയിലുള്ള മിക്കവരും പ്രമുഖ സിപിഎം നേതാക്കളും ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകരുമാണ്. എട്ടാം പ്രതി ശശി സി.പി.എം കൊച്ചിയങ്ങാടി ബ്രാഞ്ച് സെക്രട്ടറിയാണ്. പത്താം പ്രതി ജാബിര്‍ സി.പി.എം ലോക്കല്‍ കമ്മറ്റി അംഗവും, അഞ്ചാം പ്രതി സുഹൈല്‍ ഡിവൈഎഫ്‌ഐ പാനൂര്‍ മേഖല ട്രഷററുമാണ്. കേസിൽ പിടിയിലായ ഷിനോസാണ് കേസിലെ ഒന്നാം പ്രതി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക