പാനൂർ മൻസൂർ വധക്കേസിലെ പ്രതി മരിച്ച നിലയിൽ

രതീഷ് കൂലോത്തിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്തിയത്

Written by - Zee Hindustan Malayalam Desk | Last Updated : Apr 9, 2021, 07:21 PM IST
  • പാനൂർ മൻസൂർ വധക്കേസിലെ പ്രതി തൂങ്ങി മരിച്ച നിലയിൽ
  • രണ്ടാം പ്രതി രതീഷ് കൂലോത്താണ് മരിച്ചത്
  • വളയം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് മൃതദേഹം കണ്ടെത്തിയത്
  • കൊല്ലപ്പെട്ട മൻസൂറിൻറെ അയൽവാസിയായിരുന്നു രതീഷ്
പാനൂർ മൻസൂർ വധക്കേസിലെ പ്രതി മരിച്ച നിലയിൽ

കണ്ണൂർ: പാനൂർ വധക്കേസിലെ രണ്ടാം പ്രതി തൂങ്ങി മരിച്ച നിലയിൽ. രതീഷ് കൂലോത്തിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പാനൂരിലെ മുസ്ലിം​ലീ​ഗ് പ്രവർത്തകൻ മൻസൂർ വധക്കേസിലെ രണ്ടാംപ്രതിയാണ് മരിച്ച രതീഷ്. കൊല്ലപ്പെട്ട മൻസൂറിന്റെ അയൽവാസി കൂടിയായിരുന്നു രതീഷ്. വളയം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് രതീഷിന്റെ മൃതദേഹം കണ്ടെത്തിയത്. ഡിവൈഎസ്പി അടക്കമുള്ള പൊലീസ് സംഘം സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക 

More Stories

Trending News