Thiruvananthapuram: വാര്‍ത്ത സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan). മുഖ്യമന്ത്രിയും ഓഫീസും തദ്ദേശ മന്ത്രിയും ആരോപണ നിഴലില്‍ നില്‍ക്കുമ്പോള്‍ വിജിലന്‍സ് അന്വേഷണം ഉചിതമാണോ എന്ന ചോദ്യമാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ | ലൈഫ് മിഷൻ കൈക്കൂലി മിഷനാക്കി: വി. ഡി. സതീശൻ


നിങ്ങള്‍ക്ക് പ്രത്യേക മാനസികാവസ്ഥയാണെന്നും മുഖ്യമന്ത്രിയെയും  മന്ത്രിയെയും ചോദ്യം ചെയ്യാന്‍ പോകുന്നുവെന്ന പൂതി മനസ്സില്‍ വച്ചാല്‍ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. നാക്കുണ്ടെന്നു കരുതി എന്ത് അസംബന്ധവും വിളിച്ചുപറയരുതെന്നും അതിനുള്ളതല്ല വാര്‍ത്താസമ്മേളനമെന്നും പറഞ്ഞ പിണറായി ആരോപണത്തിനു എന്ത് അടിസ്ഥാനമാണ് ഉള്ളതെന്നും ചോദിച്ചു. 


ALSO READ | ലൈഫ് മിഷന്‍ പദ്ധതിയില്‍ സര്‍ക്കാര്‍ വസ്തുതകള്‍ മറച്ചുവയ്ക്കുന്നു: വി. മുരളീധരന്‍


ലൈഫ് മിഷന്‍ പദ്ധതി(Life Mission Project)യില്‍ വടക്കാഞ്ചേരി ഭവന സമുച്ചയമുണ്ടാക്കാന്‍ UAE റെഡ്ക്രസന്‍റുമായി കരാറുണ്ടാക്കിയതിനെ കുറിച്ച് അന്വേഷിക്കില്ലെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. റെഡ്ക്രസന്‍റോ കേന്ദ്ര അന്വേഷണ ഏജന്‍സികളോ എന്തെങ്കിലും വിവരം നല്‍കിയാല്‍ അന്വേഷിക്കമെന്നാണ് നേരത്തെ പറഞ്ഞത്. എന്നാല്‍,  അതല്ലാതെയാണ് ഇപ്പോള്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്. 


ALSO READ | video: ജാതിയും മതവും പൗരത്വവും ചോദിച്ചില്ല, പകരം ചോദിച്ചത്...


20 കോടിയുടെ കരാര്‍ തുകയില്‍ ഇടനിലക്കാര്‍ പണം കൈപ്പറ്റിയതായി പദ്ധതി സംബന്ധിച്ച ചിലര്‍ ആരോപണം ഉയര്‍ത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് അഴിമതി നിരോധന നിയമ ലംഘനം നന്നിട്ടുണ്ടോ എന്ന് പരിശോധിക്കണം. ഇതിനായാണ് പ്രാഥമിക അന്വേഷണത്തിന് വിജിലന്‍സ് ഡയറക്ടര്‍ക്ക് അനുമതി നല്‍കിയത്.


ക്രമക്കേട്‌ കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കും. മറ്റേതെങ്കിലും അന്വേഷണം വേണമെങ്കില്‍ സ്വതന്ത്ര ഏജന്‍സിയായ വിജിലന്‍സിന് നിര്‍ദേശിക്കാനാകും. സിബിഐയെ ഭയപ്പെടുന്നത് കൊണ്ടാണ് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതെന്ന ആരോപണം ചൂണ്ടിക്കാട്ടിയപ്പോള്‍ എന്തെങ്കിലും വിളിച്ചുപറഞ്ഞാല്‍ ആരോപണമാകുമോ എന്നായിരുന്നു മന്ത്രിയുടെ മറുചോദ്യം. 


ALSO READ | കഞ്ഞിയില്‍ മണ്ണ് വാരിയിടുന്ന നിലപാട്, പ്രതിപക്ഷം നന്നാവില്ല -മുഖ്യമന്ത്രി


വിവരാവകാശ നിയമപ്രകാരം കാര്യങ്ങള്‍ അന്വേഷിച്ചവര്‍ക്ക് എംഒയുവിന്‍റെ പകര്‍പ്പ് ഉള്‍പ്പടെ നല്‍കിയിട്ടുണ്ട്. എല്ലാ രേഖകളും പരസ്യപ്പെടുത്തണം എന്നായിരുന്നു പ്രതിപക്ഷ നേതാവി(Ramesh Chennithala)ന്റെ ആവശ്യം. സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ മറ്റ് കാര്യങ്ങളില്‍ അദ്ദേഹത്തിനു ചോദിച്ച രേഖകള്‍ നല്‍കാന്‍ ബുദ്ധിമുട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.