തൃശൂർ: ഇഴമുറിയാതെ പെയ്ത കനത്തമഴയും ഡാമുകളിൽ നിന്നും തുറന്നുവിട്ട അധിക ജലവും കവർന്നെടുത്തത്ത് ഓണ വിപണി മുന്നിൽ കണ്ട് കൃഷി ചെയ്യ്ത അൻപതോളം കർഷകരുടെ സ്വപ്‌നങ്ങൾ. പടിഞ്ഞാറേ ചാലക്കുടിയിലെ  ഇരുപത്തി എഴാം വാർഡിലെ കോട്ടാറ്റ്പാടത്ത് കൃഷി ചെയ്തിരുന്ന വാഴ, കപ്പ, ചേന, പയർ വെണ്ട തുടങ്ങി ലക്ഷങ്ങളുടെ പച്ചക്കറി കൃഷിയാണ് മഴവെള്ളം മൂലം നശിച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

2018 ലെ പ്രളയക്കെടുതിൽ നിന്നും കരകേറി വരുന്ന കർഷകർ മാസങ്ങളോളം പരിപാലിച്ച് വിളവെടുപ്പിന് പകമായിരിക്കുന്ന കൃഷികളാണ് വെള്ളത്തിൽ നശിച്ചു കിടക്കുന്നത്. പ്രകൃതി ദുരന്തങ്ങളിൽ നാശനഷ്ടം സംഭവിക്കുന്ന വാഴകൃഷിക്ക് ഇൻഷുറൻസ് പരിരക്ഷ എടുത്തിരിക്കുന്ന  കർഷകരാണ് ഇപ്പോൾ വെട്ടിലായിരിക്കുന്നത്. 

Read Also: Kollam Toll Plaza Attack: ടോള്‍പ്ലാസ ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ പ്രതി കസ്റ്റഡിയില്‍


വാഴകൾ ഒടിഞ്ഞു വീണാൽ മാത്രമേ ഇൻഷുറൻസ് പരിരക്ഷ നൽകാനാവൂ എന്നാണ് കമ്പനികളുടെ വാദം. എന്നാൽ വാഴകൾ ദിവസങ്ങളായി വെള്ളത്തിൽ നിൽക്കുന്നതിനാൽ ചീഞ്ഞു തുടങ്ങിയ അവസ്ഥയിൽ ആണ്.  2018 ലെ സംസ്ഥാന സർക്കാരിൻറെ മികച്ച കർഷകനുള്ള അവാർഡ് നേടിയ ജോണി പാലമറ്റം, ബാബു നായത്തോടൻ, തോമസ് പുതുശ്ശേരി, തുടങ്ങി  അൻപതോളം കർഷകരാണ് ഈ ദുരിതക്കയത്തിൽ പകച്ചുനിൽകുന്നത്. 


കർഷകർക്ക് ഉണ്ടായ നഷ്ടങ്ങൾക്കു  എത്രയും വേഗം ധനസഹായം നൽകുന്നതിന് വേണ്ടി മുഖ്യമന്ത്രിയോടും കൃഷി മന്ത്രിയോടും അഭ്യർഥിച്ചിട്ടുണ്ടെന്ന് എം.എൽ.എ. സനീഷ് കുമാർ പറഞ്ഞു. വെള്ളംകയറിയതിനെ  തുടർന്ന്  വിളനാശം സംബന്ധിച്ച അപേക്ഷക്ഷകൾ ഒരാഴ്ച്ചയ്ക്കകം അതാത് കൃഷിഭവനുകളിൽ സമർപ്പിക്കണമെന്ന് കർഷകർക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്. 

Read Also: Corona Virus In India: രാജ്യത്ത് പടരുന്നത് ഒമിക്രോണിന്‍റെ പുതിയ വകഭേദം, വ്യാപനശേഷി വളരെ കൂടുതല്‍


നാശനഷ്ടങ്ങൾ  സംബന്ധിച്ച്  പരിശോധനകൾ നടത്തി കൃത്യമായ  കണക്ക് തയാറാക്കി  നടപടികൾ  വേഗത്തിലാക്കണമെന്ന് എം എൽ എ  കൃഷി വകുപ്പ്  ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കോവിഡിന് മുമ്പെത്തിയ പ്രളയവും കോവിഡ് കാലത്തെ കനത്ത നഷ്ടവും ഈ വര്‍ഷം നികത്താനാകുമെന്ന പ്രതീക്ഷയാണ് ഇതോടെ തകർന്നത്. 

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.