തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറു പേർക്ക് കൂടി കോറോണ (Covid19) വൈറസ് സ്ഥിരീകരിച്ചു.  


COMMERCIAL BREAK
SCROLL TO CONTINUE READING

ആറുപേരും കണ്ണൂർ സ്വദേശികളാണ്.  രോഗം സ്ഥിരീകരിച്ചതിൽ അഞ്ചു പേരും വിദേശത്തുനിന്നും വന്നവരാണ്.  ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് പടർന്നത്.  


ഇതിനിടയിൽ 21 പേർ കോറോണ വൈറസിൽ നിന്നും മുക്തരായിട്ടുണ്ട്.  ഇതിൽ  19 പേരും കാസർഗോഡ് സ്വദേശികളാണ്.   മറ്റു രണ്ടുപേർ ആലപ്പുഴ സ്വദേശികളാണ്.  


Also read: Corona: മുംബൈയിൽ 53 മാധ്യമ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു


408 പേർക്കാണ്  നിലവിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.  ഇതിൽ 114 പേർ ചികിത്സയിലാണ്.  സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 46323 പേരാണ് ഇതിൽ 45925 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 


398 പേർ ആശുപത്രികളിലാണ്.  കൂടാതെ ആശുപത്രിയിൽ quarantine ൽ ഉള്ള മുഴുവൻ പേരെയും രണ്ടു മൂന്നു ദിവസത്തിനുള്ളിൽ പരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.  


ഒരിടവേളയ്ക്ക് ശേഷം മുഖ്യമന്ത്രി നടത്തിയ വാർത്താസമ്മേളനത്തിലാണ് സർക്കാർ മുഖ്യമന്ത്രി ഇപ്രകാരം പറഞ്ഞത്.