Thiruvananthapuram :രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ (Second Pinarayi Vijayan Government) അധികാരം ഏൽക്കുന്ന സത്യപ്രതിജ്ഞ ചടങ്ങ് ആഘോപൂർവായി സംഘടിപ്പിക്കുന്നതിനെതിരെ യുഡിഎഫ് (UDF). ചടങ്ങ് ബഹിഷ്കരിക്കുമെന്ന് യുഡിഎഫ് കൺവീനർ എം.എം.ഹസ്സൻ (MM Hassan) അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

കോവിഡിന്റെ സാഹചര്യത്തിൽ സത്യപ്രതിജ്ഞ ചടങ്ങ് നടത്തുന്നത് ശരിയല്ലെന്ന് എം എം ഹസൻ തിരുവനന്തപുരത്തെ മാധ്യമങ്ങളോടായി പറഞ്ഞു യുഡിഎഫ് നേതാക്കൾ ചടങ്ങിൽ പങ്കെടുക്കില്ലന്നും ചടങ്ങ് ടിവിയിൽ മാത്രമെ കാണൂ എന്ന് ഹസ്സൻ പ്രതികരിച്ചു.


ALSO READ : Pinarayi മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിനെതിരെ ആഞ്ഞടിച്ച് Parvathy Thiruvothu


മന്ത്രിമാരെയും അനുബന്ധ ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചാണ് ചടങ്ങ് നടത്തേണ്ടത്. ബഹിഷ്കരിക്കുകയല്ല മുഖ്യമന്ത്രി പറഞ്ഞത് പോലെ ചടങ്ങ് ടിവിയിൽ കാണുമെന്ന് ഹസ്സൻ വ്യക്തമാക്കി.


ALSO READ : Breaking: പാർട്ടി തീരുമാനം അംഗീകരിക്കുന്നു; രണ്ട് വരിയിൽ ഒതുക്കി KK Shailaja യുടെ പ്രതികരണം


തിരുവന്തപുരത്തെ ട്രിപ്പിൾ ലോക്ഡൗണും കോവിഡ് പ്രൊട്ടോക്കോളും തുടങ്ങിയ നിയന്ത്രണങ്ങൾ പാലിച്ച് ജനം വീടുകൾക്കുള്ളിൽ ഒതുങ്ങി ഇരിക്കുമ്പോൾ മുഖ്യമന്ത്രി പാർട്ടി നേതാക്കളും സത്യപ്രതിജ്ഞ ചടങ്ങ് വിപുലമാക്കിന്നതിനെതിരെ സമൂഹമാധ്യമങ്ങൾ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട് 140 എൽഎംഎമാരെയും 20 എംപിമാരെയും മറ്റ് ഉദ്യോഗസ്ഥരെയും ചേർത്ത് 500 പേരെ പങ്കെടുപ്പിച്ചാണ് സർക്കാർ ഈ കോവിഡുക്കാലത്ത് സത്യപ്രതിജ്ഞ ചടങ്ങ് സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.


ALSO READ : Breaking: KK Shailaja രണ്ടാം പിണറായി മന്ത്രിസഭയിൽ ഉണ്ടാകില്ല


എന്നാൽ ഈ 500 പേരെന്ന് കണക്ക് വളരെ ചെറുതാണെന്നാണ് മുഖ്യമന്ത്രിയും എൽഡിഎഫും മുന്നോട്ട് വെക്കുന്ന ന്യായികരണം. 5000 പേർക്കുള്ള സൗകര്യമാണ് ഒരുക്കുന്നത്. അതിൽ 500 പേർക്കമാ മാത്രമാണ് പ്രവേശന അനുമതിയുള്ളതെന്ന് സിപിഎം വാദിക്കുന്നത്. എന്നാൽ ഈ തിരുമാനത്തോടെ പല മേഖലയിൽ നിന്നും എതിർപ്പാണ് ഉയർത്തുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക