Covid 19: Bollywood നടൻ Kartik Aaryan ന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു
തന്റെ സമൂഹ്യ മാധ്യമ അക്കൗണ്ടിലൂടെ നടൻ തന്നെയാണ് വിവരം ആരാധകരെ അറിയിച്ചത്. തിങ്കളാഴ്ചയാണ് കാർത്തിക് രോഗ വിവരം പുറത്ത് വിട്ടത്.
Mumbai: ബോളിവുഡ് നടൻ കാർത്തിക് ആര്യന് ( Kartik Aaryan) ഇന്ന് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. തന്റെ സമൂഹ്യ മാധ്യമ അക്കൗണ്ടിലൂടെ നടൻ തന്നെയാണ് വിവരം ആരാധകരെ അറിയിച്ചത്. " പോസിറ്റീവായി , എനിക്ക് വേണ്ടി പ്രാർത്ഥിക്കൂ" എന്നാണ് നടൻ തന്റെ ഇൻസ്റ്റാഗ്രാം (Instagram) അക്കൗണ്ടിൽ കുറിച്ചത്. തിങ്കളാഴ്ചയാണ് കാർത്തിക് രോഗ വിവരം പുറത്ത് വിട്ടത്. വിവരം അറിഞ്ഞതിന് ശേഷം നിരവധി ആരാധകരാണ് കാർത്തികിന് രോഗം ഭേദമാകാൻ ആശംസിച്ച് കൊണ്ട് രംഗത്തെത്തിയത്.
ഭേദമാകാൻ ആശംസിച്ചവർക്ക് മറുപടി നൽകാനും കാർത്തിക് ( Kartik Aaryan) മറന്നില്ല. ഒരാൾ ഒന്നും സംഭവിക്കില്ലെന്ന് കുറിച്ചപ്പോൾ, സംഭവിക്കേണ്ടത്ത് സംഭവിച്ച് കഴിഞ്ഞുവെന്നാണ് കാർത്തിക് മറുപടി നൽകിയത്. മറ്റൊരു ആരാധകൻ പെട്ടന്ന് രോഗം ഭേദമായി ആരോഗ്യവാൻ ആകട്ടേയെന്ന് ആശംസിച്ചപ്പോൾ അതൊരു മികച്ച പ്ലാൻ ആണെന്നാണ് കാർത്തിക് മറുപടി നൽകിയത്.
ALSO READ: One Malayalam Movie: മമ്മൂട്ടി ചിത്രം വൺ മാർച്ച് 26ന് തീയേറ്ററുകളിൽ എത്തും
ലാക്‌മെ ഫാഷൻ വീക്ക് 2021ൽ (Lakme Fashion Week) മനീഷ് മൽഹോത്രയുടെ ഷോ സ്റ്റോപ്പറായി കാർത്തിക് ആര്യൻ എത്തിയിരുന്നു. അത് കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിലാണ് കാർത്തിക്ക് ആര്യന് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ലാക്‌മെ ഫാഷൻ വീക്കിൽ കാർത്തിക്കിനൊപ്പം കിയാരാ അദ്വാനിയും എത്തിയിരുന്നു. കിയാരാ തന്നെയാണ് കാർത്തിക് ആര്യനൊപ്പം ഭൂൽ ഭുലായ 2 വിലും അഭിനയിക്കുന്നത്. ശനിയാഴ്ച്ചയാണ് ലാക്‌മെ ഫാഷൻ വീക്ക് 2021ൽ കാർത്തിക് ആര്യൻ എത്തിയത്.
ALSO READ: Nizhal: നയന്‍താരയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന 'നിഴല്‍' ഏപ്രില്‍ 4ന് തിയേറ്ററുകളില്‍
ലാക്‌മെ ഫാഷൻ വീക്ക് 2021ന്റെ നിരവധി ചിത്രങ്ങൾ കാർത്തിക് തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചിരുന്നു, അത് മാത്രമല്ല മനീഷ് മൽഹോത്രയുടെ (Manish Malhothra) മോഡലായി റാംപിൽ എത്തിയ അനുഭവത്തെ പറ്റിയും കാർത്തിക്ക് പങ്ക് വെച്ചിരുന്നു. ഇപ്പോൾ അനീസ് ബസ്‌മീ സംവിധാനം ചെയ്യുന്ന ഭൂൽ ഭുലായ 2 വിലാണ് കാർത്തിക് അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ഇത് കൂടാതെ ജാൻവി കപൂറിനൊപ്പം ദോസ്താന 2 വിലും കാർത്തിക് എത്തുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...