അഭിനയവും സെക്സും ഉപേക്ഷിക്കാനാകില്ല -കാര്‍ത്തിക് ആര്യന്‍

സെക്‌സും അഭിനയവും തനിക്ക് ഒഴിവാക്കാനാവില്ലെന്ന് വെളിപ്പെടുത്തി ബോളിവുഡ് യുവ താരം കാര്‍ത്തിക് ആര്യന്‍. അഭിനയവും സെക്‌സും തനിക്ക് ബ്രെഡ്ഡും ബട്ടറും പോലെ ചേർന്ന് നിൽക്കുന്നതാണെന്നാണ് താരത്തിന്‍റെ അഭിപ്രായം.

Updated: Dec 7, 2019, 01:48 PM IST
 അഭിനയവും സെക്സും ഉപേക്ഷിക്കാനാകില്ല -കാര്‍ത്തിക് ആര്യന്‍

സെക്‌സും അഭിനയവും തനിക്ക് ഒഴിവാക്കാനാവില്ലെന്ന് വെളിപ്പെടുത്തി ബോളിവുഡ് യുവ താരം കാര്‍ത്തിക് ആര്യന്‍. അഭിനയവും സെക്‌സും തനിക്ക് ബ്രെഡ്ഡും ബട്ടറും പോലെ ചേർന്ന് നിൽക്കുന്നതാണെന്നാണ് താരത്തിന്‍റെ അഭിപ്രായം.

പതി പത്നി ഓര്‍ വോ എന്ന പുതിയ ചിത്രത്തിന്‍റെ പ്രോമോഷന്‍റെ ഭാഗമായി നടന്ന ടെലിവിഷൻ ഷോയ്ക്കിടെയായിരുന്നു കാര്‍ത്തിക് ആര്യന്‍റെ വെളിപ്പെടുത്തൽ.

വ്യക്തിപരമായ കാര്യങ്ങളെപ്പറ്റി സംസാരിക്കുന്നത് ഇഷ്‌ടമല്ലെങ്കിലും അത് മറച്ചു വയ്ക്കാനും താത്പ്പര്യമില്ലെന്നു ഇദ്ദേഹം പറയുന്നു. പാപ്പരാസികൾ പിന്തുടരുന്നുവെന്ന് കരുതി ഇഷ്‌ടമുള്ള ഒരാൾക്കൊപ്പം ഡിന്നറിന് പോകുന്നത് വേണ്ടെന്നു വയ്ക്കാറില്ലെന്നും കാർത്തിക് ആര്യൻ പറയുന്നു.

കാർത്തിക് ആര്യന്റെ ഏറ്റവും പുതിയ ചിത്രമാണ് പതി പത്‌നി ഓര്‍ വോ. അനന്യ പാണ്ഡെ, ഭൂമി പട്‌നേക്കർ എന്നിവരാണ് ചിത്രത്തിലെ നായികമാർ. 

സ്ത്രീ- പുരുഷ ശാക്തീകരണമാണ് ചിത്രത്തിന്റെ ഇതിവൃത്തം. താരത്തിനോടൊപ്പം ഷോയിൽ അനന്യ പാണ്ഡെയും ഭൂമി പടേക്കറുമുണ്ടായിരുന്നു. ഇരുവരും തങ്ങളുടെ വ്യക്തി ജീവിത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു.

ചലച്ചിത്രത്തിന്‍റെ ട്രെയിലര്‍ ആരാധകര്‍ക്കിടയില്‍ മുറുമുറുപ്പ് ഉണ്ടാക്കിയിരുന്നു. ട്രെയിലറില്‍ തമാശ രൂപേണ നായക കഥാപത്രം പറഞ്ഞിരിക്കുന്ന ഒരു ഡയലോഗായിരുന്നു വിവാദങ്ങള്‍ക്ക് കാരണം. 

ഭാര്യയോട് സെക്‌സ് ചോദിച്ചാല്‍ ഞാന്‍ വൃത്തികെട്ടവന്‍, ഭാര്യയ്ക്ക് സെക്‌സ് നല്‍കിയില്ലെങ്കില്‍ ഞാന്‍ ദുഷ്ടന്‍. ഏതെങ്കിലും രീതിയില്‍ സെക്‌സ് ചെയ്യാന്‍ ശ്രമിച്ചാല്‍ ഞാന്‍ ബലാത്സംഗം ചെയ്യുന്നവനുമാകും.  - ഇതാണ് ഡയലോഗ്. 

ഉപദ്രവകരമല്ലാത്ത ഫലിതങ്ങള്‍ ആസ്വദിക്കാമെങ്കിലും അങ്ങനെയുള്ളതല്ല ഈ തമാശ എന്നായിരുന്നു ആരാധകരുടെ പക്ഷം. 

ഗാര്‍ഹിക പീഡനത്തെ ക്രിമിനല്‍ കുറ്റമാക്കി മാറ്റാനുള്ള ശ്രമ൦ ഇന്ത്യയിലെ സ്ത്രീകളും സാമൂഹിക പ്രവര്‍ത്തകരും നടത്തുമ്പോള്‍ എങ്ങനെയാണ് ഇങ്ങനെയുള്ള ഫലിതങ്ങള്‍ ആസ്വദിക്കുക എന്നായിരുന്നു മറ്റൊരു വിഭാഗത്തിന്‍റെ ചോദ്യം.