Mumbai:  ബോളിവുഡിലെ ലഹരി മരുന്ന് ഇടപാട് കേസി(Bollywood Drug Case)ല്‍ പുതിയ വഴിത്തിരിവ്. ലഹരി ഇടപാടുകള്‍ നടന്ന വാട്സ്ആപ് ഗ്രൂപ്പിന്റെ അഡ്മിന്‍ ബോളിവുഡ് താരം ദീപിക പദുകോണ്‍ (Deepika Padukone) തന്നെയാണെന്ന് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (NCB). 2017ല്‍ ഈ വാട്സ്ആപ് ഗ്രൂപ്പിലാണ് താരം ലഹരി ആവശ്യപ്പെട്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അന്തരിച്ച ചലച്ചിത്ര താരം സുശാന്ത് സിംഗ് രാജ്പുതി(Sushant Singh Rajput)ന്റെ മാനേജര്‍ ജയ സഹയും ദീപികയുടെ മാനേജര്‍ കരിഷ്മയും ഈ ഗ്രൂപ്പില്‍ അംഗങ്ങളാണ്. ദീപികയ്ക്ക് പുറമേ നടിമാരായ സാറാ അലി ഖാന്‍, ശ്രദ്ധ കപൂര്‍ എന്നിവരെയും അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും.


ലഹരി കേസ്: എന്തുക്കൊണ്ട് കങ്കണയെ ചോദ്യം ചെയ്യുന്നില്ല? ചോദ്യമുയര്‍ത്തി നഗ്മ


ഇന്നലെ ചലച്ചിത്ര താരം രാകുല്‍ പ്രീത് സിംഗിനെയും ദീപികയുടെ മാനേജര്‍ കരിഷ്മയെയും NCB ഒരുമിച്ചിരുത്തി ചോദ്യം ചെയ്തിരുന്നു. സുഷാന്തിന്‍റെ കാമുകിയും നടിയുമായ റിയ ചക്രബര്‍ത്തി(Rhea Chakraborty)യ്ക്ക് വേണ്ടിയാണ് താന്‍ ലഹരി കൈവശം വച്ചതെന്നും താന്‍ ലഹരി ഉപയോഗിച്ചിട്ടില്ലെന്നും രാകുല്‍ മൊഴി നല്‍കി. 


Narcotics Control Bureau: ദീപിക പദുകോണ്‍ അടക്കം 4 നടിമാര്‍ക്ക് സമന്‍സ്


ഏകദേശം നാല് മണിക്കൂറോളമാണ് രാകുലിനെ പോലീസ് ചോദ്യം ചെയ്തത്. പ്രത്യേക അന്വേഷണ സംഘം നടിയുടെ മൊഴി രേഖപ്പെടുത്തിയതായി നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ഡയറക്ടര്‍ ജനറല്‍ മുത്താ അശോക്‌ ജെയ്ന്‍ പറഞ്ഞു. വ്യാഴാഴ്ചയാണ് രാകുലി(Rakul Preet Singh)നെ ചോദ്യം ചെയ്യാന്‍ വിളിപ്പിചിരുന്നത്. എന്നാല്‍, ചില പ്രത്യേക കാരണങ്ങളാല്‍ അത് വെള്ളിയഴ്ചയിലേക്ക് മാറ്റുകയായിരുന്നു.


Drug Case: ലഹരി ആവശ്യപ്പെട്ട് വാട്സ്ആപ് ചാറ്റ്, ദീപിക പദുകോണിനെ ചോദ്യം ചെയ്യും


കഞ്ചാവ് വാങ്ങിയതുമായി ബന്ധപ്പെട്ടുള്ള വാട്സ്ആപ് സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് രാകുല്‍പ്രീതിനെയും കരിഷ്മ പ്രകാശിനെയും അന്വേഷണ സംഘം ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍ (Karan Johar) 2019ല്‍ നടത്തിയ ലഹരി പാര്‍ട്ടിയെ കുറിച്ചും NCB അന്വേഷിക്കും. ഇതോടെ, പാര്‍ട്ടിയില്‍ പങ്കെടുത്ത വിക്കി കൗശല്‍, രണ്‍ബിര്‍ കപൂര്‍, വരുണ്‍ ധവാന്‍, സോയ അക്തര്‍, ഷാഹിദ് കപൂര്‍, മലൈക അറോറ, അര്‍ജ്ജുന്‍ കപൂര്‍ എന്നിവര്‍ക്കെതിരെയും അന്വേഷണം നീളും.