Narcotics Control Bureau: ദീപിക പദുകോണ്‍ അടക്കം 4 നടിമാര്‍ക്ക് സമന്‍സ്

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട്‌ പുറത്തുവന്ന  ലഹരി മരുന്ന് വിവാദത്തിൽ മുന്‍ നിര താരങ്ങള്‍ കുടുങ്ങുന്നു....

Last Updated : Sep 23, 2020, 06:59 PM IST
  • ലഹരി മരുന്ന് ഇടപാട് അന്വേഷിക്കുന്ന Narcotics Control Bureau ദീപിക പദുകോൺ ഉൾപ്പെടെ നാല് താരങ്ങളെ ചോദ്യം ചെയ്യും
  • സമൻസ് അനുസരിച്ച് ദീപിക പദുകോണിന് സെപ്റ്റംബർ 25ന് ഹാജരാകണം. രാകുൽ പ്രീത് സിംഗിന് 24ന് ചോദ്യം ചെയ്യും
  • പ്രമുഖ താരങ്ങള്‍ക്ക് പുറമേ ഫാഷൻ ഡിസൈനറായ സിമോൺ ഖമ്പട്ടയോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്
Narcotics Control Bureau: ദീപിക പദുകോണ്‍ അടക്കം 4 നടിമാര്‍ക്ക്  സമന്‍സ്

New Delhi: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട്‌ പുറത്തുവന്ന  ലഹരി മരുന്ന് വിവാദത്തിൽ മുന്‍ നിര താരങ്ങള്‍ കുടുങ്ങുന്നു....

ലഹരി മരുന്ന്   ഇടപാടുകള്‍  അന്വേഷിക്കുന്ന  (Drugs Probe) നാർക്കോട്ടിക്സ് കണ്‍ട്രോൾ ബ്യൂറോ ( Narcotics Control Bureau - NCB)     ദീപിക പദുകോൺ  (Deepika Padukone)ഉൾപ്പെടെ നാല് താരങ്ങളെ ചോദ്യം ചെയ്യും.   

പ്രമുഖ ബോളിവുഡ്  (Bollywood) താരങ്ങളായ ദീപിക പദുകോൺ,  ശ്രദ്ധ കപൂർ (Shraddha Kapoor), സാറ അലി ഖാന്‍ (Sara Ali Khan), രാകുൽ പ്രീത് സിംഗ് (Rakul Preet Singh) എന്നിവരുടെ പേരുകളാണ് ലഹരി മരുന്ന് വിവാദത്തിൽ ഉയർന്നു വന്നത്.വര്‍ക്ക് നാലു പേര്‍ക്കും  നാർക്കോട്ടിക്സ് കണ്‍ട്രോൾ ബ്യൂറോ സമൻസ് അയച്ചിരിക്കുകയാണ്.

സമൻസ്  അനുസരിച്ച്  ദീപിക പദുകോണിന്   സെപ്റ്റംബർ 25ന് ഹാജരാകണം.  രാകുൽ പ്രീത് സിംഗിന്  24ന് ചോദ്യം ചെയ്യും.

സുശാന്ത് സിംഗ് രാജ്പുതിന്‍റെ (Sushant Singh Rajput death case) മരണവുമായി ബന്ധപ്പെട്ട കേസിൽ സുശാന്തിന്‍റെ കാമുകി റിയാ ചക്രബർത്തി  (Rhea Chakrabarty) ഉൾപ്പെടെയുള്ളവരെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. റിയയുടെ വാട്സ് ആപ്പ് ചാറ്റുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് ബോളിവുഡിലെ എ ലിസ്റ്റ് താരങ്ങളിലേക്ക് അന്വേഷണം എത്തിച്ചത്.

Also read: Drug Case: ലഹരി ആവശ്യപ്പെട്ട് വാട്സ്ആപ് ചാറ്റ്, ദീപിക പദുകോണിനെ ചോദ്യം ചെയ്യും

പ്രമുഖ താരങ്ങള്‍ക്ക് പുറമേ  ഫാഷൻ ഡിസൈനറായ സിമോൺ ഖമ്പട്ടയോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.  താരങ്ങള്‍ ലഹരി മരുന്നുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചർച്ച ചെയ്യുന്ന നിരവധി ചാറ്റുകൾ NCB യ്ക്ക് ലഭിച്ചിരുന്നു. tതുടര്‍ന്ന്  നടത്തിയ അന്വേഷണത്തില്‍ നിരവധി കാര്യങ്ങള്‍ വ്യക്തമായ സാഹചര്യത്തിലാണ്  ചോദ്യം ചെയ്യലിനായി ഇവര്‍ക്ക് സമന്‍സ് അയച്ചിരിയ്ക്കുന്നത് എന്ന്  NCB ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

Also read: ലഹരിമരുന്ന് കേസ്: സാറയ്ക്കും രാകുലിനുമെതിരെ റിയയുടെ മൊഴി

ടാലന്‍റ് മാനേജരായ   ജയ സാഹയെ എൻസിബി ചോദ്യം ചെയ്യാൻ ആരംഭിച്ചതോടെയാണ് പല പ്രമുഖ താരങ്ങളുടേയും ലഹരി മരുന്ന് ഉപയോഗം പുറത്തായത്.  താരങ്ങളുടെ ലഹരി ഇടപാടുകാരിയായ കരുതപ്പെടുന്ന ജയ, പല പ്രമുഖർക്കും ലഹരി മരുന്ന് എത്തിച്ച് നൽകിയതായും വെളിപ്പെടുത്തിയിരുന്നു.  ഇവരുടെ വാട്സ് ആപ്പ് ചാറ്റുകളിൽ നിന്നാണ് ദീപിക പദുകോണ്‍,  ശ്രദ്ധ കപൂര്‍, സാറ അലി ഖാന്‍, രാകുൽ പ്രീത് സിംഗ്  തുടങ്ങിയവര്‍ സംശയ നിഴലിലാവുന്നത്.

 

Trending News