മുംബൈ: ബോളിവുഡ് താരം സുഷാന്ത് സിംഗ് രാജ്പു(Sushant Singh Rajput)തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ എന്തുക്കൊണ്ട് കങ്കണ റണാവതിനെ ചോദ്യം ചെയ്യുന്നില്ല എന്ന ചോദ്യമുയര്‍ത്തി നടിയും കോണ്‍ഗ്രസ് നേതാവുമായ നഗ്മ.
ലഹരിമരുന്ന് കേസില്‍ മുന്‍നിര താരങ്ങളെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരിക്കുന്ന സാഹചര്യത്തിലാണ് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയെ വിമര്‍ശിച്ച് നഗ്മ രംഗത്തെത്തിയിരിക്കുന്നത്. വാട്സ്ആപ് ചാറ്റുകളുടെ പേരില്‍ നടിമാരെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്ന NCB എന്തുക്കൊണ്ടാണ് കങ്കണയെ ചോദ്യം ചെയ്യാത്തത് എന്നാണ് നഗ്മ ചോദിക്കുന്നത്.
Narcotics Control Bureau: ദീപിക പദുകോണ്‍ അടക്കം 4 നടിമാര്‍ക്ക് സമന്‍സ്
ലഹരി ഉപയോഗിച്ചിരുന്നു എന്ന് വ്യക്തമാക്കി കങ്കണ (Kangana Ranaut) പങ്കുവച്ച വീഡിയോ നേരത്തെ പുറത്ത് വന്നിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് നഗ്മയുടെ വിമര്‍ശനം. ഈ നടപടി സമൂഹത്തില്‍ നടിമാരെ അപമാനിക്കുന്നതാണെന്നും നഗ്മ കൂട്ടിച്ചേര്‍ത്തു.
നടിമാരായ ദീപിക പദുകോണ്‍ (Deepika Padukone), ശ്രദ്ധ കപൂര്‍, സാറാ അലി ഖാന്‍, രാകുല്‍ പ്രീത് സിംഗ്, ഫാഷന്‍ ഡിസൈനര്‍ സിമോന്‍ കമ്പട്ട എന്നിവരെ NCB ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെയാണ് വിമര്‍ശനവുമായി നഗ്മ രംഗത്തെത്തിയിരുന്നു. ദീപിക പദുകോണിനോട് നാളെയും, ശ്രദ്ധ കപൂര്‍, സാറാ അലിഖാന്‍ (Sara Ali Khan) എന്നിവരോട് ശനിയാഴ്ചയും ഹാജരാകാനാണ് സമന്‍സ്.
Drug Case: ലഹരി ആവശ്യപ്പെട്ട് വാട്സ്ആപ് ചാറ്റ്, ദീപിക പദുകോണിനെ ചോദ്യം ചെയ്യും
അതേസമയം, കേസില്‍ ജ്യുഡീഷ്യല്‍ കസ്റ്റഡിയിലുള്ള നടി റിയാ ചക്രബര്‍ത്തിയുടെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും.ടാലന്റ് മാനേജര്‍ കരിഷ്മ പ്രകാശിന് 2017ല്‍ അയച്ച വാട്സ്ആപ് (WhatsApp) ചാറ്റുകളുടെ വിവരങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് NCB ദീപിക പദുകോണിനെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
ലഹരി ആവശ്യപ്പെട്ട് ദീപിക കരിഷ്മയ്ക്ക് അയച്ച മേസേജുകളുടെ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. 2017 ഒക്ടോബര്‍ 28നുള്ള വാട്സ്ആപ് ചാറ്റാണ് ഇത്. ലഹരി ആവശ്യപ്പെട്ട് നടന്ന ഈ ചാറ്റില്‍ മുംബൈ പരേലിലെ കോകോ എന്ന റസ്റ്ററന്‍റിന്‍റെ പേര് പരാമര്‍ശിച്ചിട്ടുണ്ട്.
സഞ്ജന ഗല്‍റാണി വിവാഹിതയായിരുന്നു? 2018ല്‍ ഇസ്ലാം മതം സ്വീകരിച്ചു?
ഇതോടെ, അതേദിവസം ദീപികയ്ക്കൊപ്പം ആ നിശാപാര്‍ട്ടിയില്‍ പങ്കെടുത്ത പ്രമുഖരും സംശയത്തിന്റെ നിഴലിലായിരിക്കുകയാണ്. ബോളിവുഡ് അഭിനേതാക്കളായ സോനാക്ഷി സിന്‍ഹ (Sonakshi Sinha), സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, ആദിത്യ റോയ് കപൂര്‍ എന്നിവരും ഈ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു.
പ്രമുഖ ബോളിവുഡ് (Bollywood) താരങ്ങളായ ദീപിക പദുകോൺ, ശ്രദ്ധ കപൂർ (Shraddha Kapoor), സാറ അലി ഖാന്‍ (Sara Ali Khan), രാകുൽ പ്രീത് സിംഗ് (Rakul Preet Singh) എന്നിവരുടെ പേരുകളാണ് ലഹരി മരുന്ന് വിവാദത്തിൽ ഉയർന്നു വന്നത്.
'അവര്‍ നല്ല നടിയല്ല, സോഫ്റ്റ് പോണ്‍ താരം'; ഊര്‍മിളയെ അധിക്ഷേപ്പിച്ച് കങ്കണ
സുശാന്ത് സിംഗ് രാജ്പുതിന്‍റെ (Sushant Singh Rajput death case) മരണവുമായി ബന്ധപ്പെട്ട കേസിൽ സുശാന്തിന്‍റെ കാമുകി റിയാ ചക്രബർത്തി (Rhea Chakrabarty) ഉൾപ്പെടെയുള്ളവരെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. റിയയുടെ വാട്സ് ആപ്പ് ചാറ്റുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് ബോളിവുഡിലെ എ ലിസ്റ്റ് താരങ്ങളിലേക്ക് അന്വേഷണം എത്തിച്ചത്.