Chennai : തമിഴ് സിനിമ ആരാധകരിൽ ഏറ്റവും കൂടുതൽ പേർ കാത്തിരിക്കുന്ന ധനുഷ് (Dhanush) ചിത്രം ജഗമേ തന്തിരത്തിന്റെ ട്രെയ്ലർ (Jagame Thandhiram Trailer) പുറത്തിറങ്ങി. തമിഴിലെ പുതുയഗ സംവിധായകരിൽ മുൻനിരയിലുള്ള കാർത്തിക് സുബ്ബരാജിന് (Karthik Subbaraj) തന്റെ രജിനി ചിത്രം പേട്ട കഴിഞ്ഞ് ഏറ്റവും കൂടുതൽ ഹൈപ്പ് ലഭിച്ച ചിത്രമാണ് ജഗമേ തന്തിരം. ധനുഷിനൊപ്പം മലയാളി താരങ്ങളായ ഐശ്വര്യ ലക്ഷ്മിയും (Aishwarya Lekshmi) ജോജു ജോർജും (Joju George) പ്രധാന കഥപാാത്രങ്ങളായി ചിത്രത്തിൽ എത്തുന്നു. ഇംഗ്ലീഷ് താരം ജെയിംസ് കോസ്മോയാണ് (James Cosmo) ചിത്രത്തിൽ പ്രതിനായകന്റെ വേഷം കൈകാര്യം ചെയ്യുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ജൂൺ 18ന് നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യുന്ന ചിത്രത്തിന് ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയപ്പോൾ മുതൽ ലഭിക്കുന്ന ഹൈപ്പാണ്. ചിത്രത്തിന്റെ ടീസറിൽ ധനുഷ് അവതരിപ്പിക്കുന്ന സുരുളി എന്ന കഥപാത്രത്തിന് കോമഡിയുടെപക്ഷം കാണിച്ചപ്പോൾ ട്രെയ്ലറിൽ ഗ്യാങ്സ്റ്ററായി എത്തുന്ന മാസ് പരിവേഷമാണ് നൽകിയിരിക്കുന്നത്. 


ALSO READ : Christopher Columbus : ഇംഗ്ലീഷിലും മലയാളത്തിലുമായി പേടിപ്പിക്കാൻ GP എത്തുന്നു, മുന്നിൽ Ouija Board



ലണ്ടൻ കേന്ദ്രമായി പ്രവർത്തിക്കുന്ന് മാഫിയയും സുരുളിയും തമ്മിൽ ഏറ്റമുട്ടുന്നതാണ് ചിത്രമെന്ന് ട്രെയ്ലറിലുടെ ലഭിക്കുന്ന സൂചന. ലണ്ടൻ കേന്ദ്രീകരിച്ച് വളർന്ന വരുന്ന ജോജു ജോർജ് അവതരിപ്പിക്കുന്ന ശിവദോസ് എന്ന് കഥപാത്രത്തിനെതിരെ പോരാടാൻ ജെയിംസ് കോസ്മോയുടെ പീറ്ററെന്ന് ഗ്യാങ് ലീഡർ ലണ്ടണിലേക്ക് സുരളിയെ എത്തിക്കുന്നതും അതിന് ശേഷം സംഭവിക്കുന്നതുമാണ് ജഗമേ തന്തിരത്തിന്റെ ഇതിവൃത്തം. ഇതിനിടിയിൽ വൈലൻസും പ്രതികാരവും തമാശയും തുടങ്ങി എല്ലാ ചേരുവുകൾ അടങ്ങിയ കഥാപാത്രമായിട്ടാണ് ധനുഷ് അവതരിപ്പിക്കുന്ന സുരുളി എത്തുന്നത്.


ALSO READ :  Mammootty യുടെ "The Priest" ജൂൺ 4 ന് ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്യും


നായിക വേഷമാണ് ഐശ്വര്യ കൈകാര്യം ചെയ്യുന്നത്. വില്ലൻ വേഷം കൈകാര്യം ചെയ്യുന്ന ജെയിംസ് കോസ്മോയുടെ ആദ്യ ഇന്ത്യൻ ചിത്രമാണ് ജഗമേ തന്തിരം.


ചിത്രം കഴിഞ്ഞ വർഷം മെയിൽ റിലീസ് ചെയ്യാനായി തീരുമാനിച്ചിരിക്കവെയാണ് കോവിഡ് മഹാമാരിയെ തുടർന്ന് തിയറ്ററുകളെല്ലാം അടച്ചത്. തുടർന്ന് ഈ വർഷം ഇറക്കാൻ ശ്രമിച്ചപ്പോൾ രണ്ടാം തരംഗവും ചിത്രത്തിന്റെ തിയറ്റർ റിലീസിനെ ബാധിച്ചു. അതെ തുടർന്നാണ് ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലൂടെ ജൂൺ 18 റിലീസ് ചെയ്യാൻ തീരുമാനമായത്. തമിഴിന് പുറമെ മലയാളം തെലുഗു, കന്നടാ, ഹിന്ദി എന്നീ ഭാഷകളിൽ ചിത്രം മൊഴിമാറ്റി റിലീസ് ചെയ്യുന്നുണ്ട്.


ALSO READ : Keerthi Suresh ചിത്രം രംഗ് ദേ OTT പ്ലാറ്റ്‌ഫോമായ Zee 5 ൽ റിലീസിനെത്തുന്നു


ധനുഷിന് സിനിമ OTT പ്ലാറ്റഫോമിൽ റീലീസ് ചെയ്യാൻ താത്പര്യമുണ്ടായിരുന്നില്ല. ട്വിറ്ററിലൂടെ അദ്ദേഹം ഇത് വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച് ധനുഷും ചിത്രത്തിന്റെ നിർമ്മാതാവും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്ന് അഭ്യുഹങ്ങളുണ്ടായിരുന്നു


കാർത്തിക് സുബ്ബരാജും ധനുഷ് ഒരുമിക്കുന്ന ആദ്യ ചിത്രമാണ് ജഗമേ തന്തിരം. വൈനോട്ട് സ്റ്റുഡിയോയുടെയും റിലയൻസ് എന്റർടെയിൻമെന്റിന്റെയും ബാനറിൽ രാമചന്ദ്രയും എസ് ശശികാന്തും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സന്തോഷ് നാരായണനാണ് സംഗീത കൈകാര്യം ചെയ്തിരിക്കുന്നത്. ശ്രയസ് കൃഷ്ണയാണ് ക്യാമറ മേൽനോട്ടം വഹിച്ചരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.