Christopher Columbus : ഇംഗ്ലീഷിലും മലയാളത്തിലുമായി പേടിപ്പിക്കാൻ GP എത്തുന്നു, മുന്നിൽ Ouija Board

Christopher Columbus എന്ന് ചിത്രത്തിൽ നായകനായിട്ടാണ് GP എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം നടൻ ടൊവിനോ തോമസ് (Tovino Thomas) പുറത്തിറക്കി.

Written by - Zee Malayalam News Desk | Last Updated : May 31, 2021, 10:49 PM IST
  • ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ ക്രിസ്റ്റഫർ കൊളമ്പസ് ഒരു ഹൊറർ ത്രിലർ ചിത്രമാണെന്ന സൂചനയാണ് അണിയറ പ്രവർത്തകർ നൽകുന്നത്.
  • ഒരേ സമയം ഇംഗ്ലീഷിലും മലയാളത്തിലുമാണ് സിനിമ പുറത്തിറക്കാൻ തയ്യറെടുക്കുന്നത്.
  • ഫെബ്രുവരിയിൽ ഷൂട്ടിങ് പൂർത്തിയായ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.
  • ജിപിയെ കൂടാതെ നയന എൽസായും റോണ ജോയുമാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥപാത്രങ്ങൾ
Christopher Columbus : ഇംഗ്ലീഷിലും മലയാളത്തിലുമായി പേടിപ്പിക്കാൻ GP എത്തുന്നു, മുന്നിൽ Ouija Board

Kochi : മലയാളത്തിലെ ടെലിവിഷൻ അവതാരകരിൽ പ്രധാനിയും നടനുമായ ഗോവിന്ദ് പത്മസൂര്യ (Govind Padmasoorya) എന്ന GP വീണ്ടും നായകനായി എത്തുന്നു. ത്രിലർ പശ്ചാത്തലിത്തിലുള്ള ക്രിസ്റ്റഫർ കൊളമ്പസ് (Christopher Columbus) എന്ന് ചിത്രത്തിൽ നായകനായിട്ടാണ് GP എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം നടൻ ടൊവിനോ തോമസ് (Tovino Thomas) പുറത്തിറക്കി.

വീജാ ബോർഡിന്റെ മുന്നിൽ നിൽക്കുന്ന ജിപിയും മറ്റ് താരങ്ങളെ അണിനിരത്തിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ ക്രിസ്റ്റഫർ കൊളമ്പസ് ഒരു ഹൊറർ ത്രിലർ ചിത്രമാണെന്ന സൂചനയാണ് അണിയറ പ്രവർത്തകർ നൽകുന്നത്. ഒരേ സമയം ഇംഗ്ലീഷിലും മലയാളത്തിലുമാണ് സിനിമ പുറത്തിറക്കാൻ തയ്യറെടുക്കുന്നത്. ഫെബ്രുവരിയിൽ ഷൂട്ടിങ് പൂർത്തിയായ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. 

ALSO READ : RRR ന്റെ നാല് ഭാഷകളിലുള്ള ഡിജിറ്റൽ റൈറ്റ് ZEE5 സ്വന്തമാക്കി, നെറ്റ്ഫ്ലിക്സിന് ഹിന്ദിയും മറ്റ് വിദേശ ഭാഷകളുടെയും റൈറ്റ്

അടയാളങ്ങൾ എന്ന ചിത്രത്തിലൂടെയാണ് ജിപി മലയാള സിനിമയിലേക്ക് ആദ്യമെത്തുന്നത്. പിന്നീട് മമ്മൂട്ടിയുടെ ഡാഡി കൂൾ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. അവസാനമായി 32-ാം അധ്യായം 23-ാം വാക്യത്തിലാണ് ജിപി ചിത്രത്തിൽ നായകനായി എത്തുന്നത്. അതിനിടയിൽ ഡി ഫോർ ഡാൻസ് എന്ന ജനപ്രിയ റിയാലിറ്റി ഷോയുടെ മുഖങ്ങളിൽ ഒന്നായിരുന്നു ജിപി. 

ALSO READ : Bermuda First Look Poster : ഷെയ്ൻ നിഗം നായകനാകുന്ന ബർമുഡയുടെ ഫസ്റ്റ് ലുക് പോസ്റ്റർ Mammootty റിലീസ് ചെയ്‌തു 

അതിനിടയിൽ ജിപി തമിഴിലും തെലുങ്കിലും ഓരോ ചിത്രങ്ങൾ വീതം കഴിഞ്ഞ രണ്ട് വർഷത്തിനിടെ അഭിനിയിച്ചു. വിശാൽ ചിത്രം കീയിലും അല്ല വൈകുണ്ഠപുരാമുള്ളൂ എന്ന് സൂപ്പർ ഹിറ്റ് അല്ലു അർജുൻ ചിത്രത്തിൽ ജിപി വില്ലനായി എത്തുകയും ചെയ്തു. 2015ന് ശേഷം ആദ്യമായിട്ടാണ് ജിപി ഒരു ചിത്രത്തിൽ നായകനായി എത്തുന്നത്.

ALSO READ : Jagame Thandiram: Dhanush ചിത്രം ജഗമേ തന്തിരത്തിന്റെ ട്രെയ്‌ലർ ജൂൺ 1 ന് റിലീസ് ചെയ്യും

ജിപിയെ കൂടാതെ നയന എൽസായും റോണ ജോയുമാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥപാത്രങ്ങൾ. നവാഗതനായ പ്രശാന്ത് ശശിയാണ് ചിത്രത്തിന്റെ സംവിധായകൻ. പ്രശാന്ത് ശശിയും ഫാബിൻ വർഗീസും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബിഗ് ജെ ഇന്റർനാഷ്ണൽ ലിമിറ്റഡിന്റെ ബാനറിൽ ജിൻസ് വർഗീസാണ് ചിത്രം നിർമിക്കുന്നത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News