Keerthi Suresh ചിത്രം രംഗ് ദേ OTT പ്ലാറ്റ്‌ഫോമായ Zee 5 ൽ റിലീസിനെത്തുന്നു

ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ  സീ 5 ൽ 2021 ജൂൺ 12 നാണ് റിലീസ് ചെയ്യുന്നത്.

Written by - Zee Malayalam News Desk | Last Updated : May 29, 2021, 05:51 PM IST
  • ചിത്രം 2021 മാർച്ച് 26 ൽ തീയേറ്ററുകളിൽ റിലീസ് ചെയ്‌തിരുന്നു.
  • തീയേറ്ററുകളിൽ റിലീസ് ചെയ്തപ്പോൾ വൻ ജനശ്രദ്ധ ആകർഷിച്ച ചിത്രമാണ് രംഗ് ദേ.
  • ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ സീ 5 ൽ 2021 ജൂൺ 12 നാണ് റിലീസ് ചെയ്യുന്നത്.
  • വെങ്കി അത്ലൂരി സംവിധാനം ചെയ്‌ത സിനിമ നിർമ്മിച്ചിരിക്കുന്നത് സിതാര എന്റെർറ്റൈന്മെന്റ്സാണ്.
Keerthi Suresh ചിത്രം രംഗ് ദേ OTT പ്ലാറ്റ്‌ഫോമായ Zee 5 ൽ റിലീസിനെത്തുന്നു

Hyderabad:  കീർത്തി സുരേഷ് (Keerthy Suresh) പ്രധാന കഥാപാത്രമായി എത്തുന്ന റൊമാന്റിക് കോമഡി ചിത്രം രംഗ് ദേ ഒടിടി പ്ലാറ്റ്‌ഫോമായ Zee 5 ൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്നു. ചിത്രം 2021 മാർച്ച് 26 ൽ തീയേറ്ററുകളിൽ റിലീസ് ചെയ്‌തിരുന്നു. തീയേറ്ററുകളിൽ റിലീസ് ചെയ്തപ്പോൾ വൻ ജനശ്രദ്ധ ആകർഷിച്ച ചിത്രമാണ് രംഗ് ദേ. ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ  സീ 5 ൽ 2021 ജൂൺ 12 നാണ് റിലീസ് ചെയ്യുന്നത്.

ചിത്രത്തിന് U/A സെർറ്റിഫിക്കേഷനാണ് ലഭിച്ചത്.വെങ്കി അത്ലൂരി സംവിധാനം ചെയ്‌ത സിനിമ നിർമ്മിച്ചിരിക്കുന്നത് സിതാര എന്റെർറ്റൈന്മെന്റ്സാണ്. കീർത്തി സുരേഷിനൊപ്പം (Keerthy Suresh) നിതിനാണ് നായക കഥപാത്രമായി എത്തുന്നത്.

ALSO READ: Bermuda First Look Poster : ഷെയ്ൻ നിഗം നായകനാകുന്ന ബർമുഡയുടെ ഫസ്റ്റ് ലുക് പോസ്റ്റർ Mammootty റിലീസ് ചെയ്‌തു

ചിത്രത്തിൽ കീർത്തി സുരേഷ് അവതരിപ്പിക്കുന്നത് അനു എന്ന കഥാപാത്രത്തെയും നിതിൻ അർജുൻ എന്ന കഥാപത്രത്തെയുമാണ്. കീർത്തി സുരേഷിനെയും നിഥിനെയും കൂടാതെ വെന്നേല കിഷോർ, കൗസല്യ, രോഹിണി, ബ്രഹ്മജി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം പിസി ശ്രീറാമും സംഗീതം ദേവി ശ്രീ പ്രസാദമാണ് നിർവഹിച്ചിരിക്കുന്നത്.

ALSO READ: Lakshadweep Issue : "സഭ്യതാ എന്നത് ഒരു സംസ്കാരമാണ്, ഞാൻ ആ സംസ്കാരത്തോട് ഒപ്പമാണ്", പൃഥ്വിരാജിനെതിരയുള്ള സൈബർ ആക്രമണം തള്ളിക്കളയുന്നു എന്ന് സംവിധായകൻ Priyadarshan

ഒരു പ്രണയ കഥയാണ് ചിത്രത്തിന്റെ പ്രമേയം. വഴക്കിൽ തുടങ്ങി പ്രണയത്തിലാവുന്ന രണ്ട് പേരുടെ ജീവിതം എങ്ങനെ മുന്നോട്ട് പോകുന്നുവെന്നും അവര് നേരിടുന്ന പ്രശ്‍നങ്ങളുമാണ് ചിത്രത്തിൽ പ്രധാനമായും പറയുന്നത്. ചിത്രത്തിന്റെ ട്രൈലെർ (Trailer) ചിത്രത്തിന്റെ കഥയെ കുറിച്ച് ഒരു ചെറിയ സൂചന നൽകി കൊണ്ടാണ് പറഞ്ഞ് പോകുന്നത്.

ALSO READ: RRR ന്റെ നാല് ഭാഷകളിലുള്ള ഡിജിറ്റൽ റൈറ്റ് ZEE5 സ്വന്തമാക്കി, നെറ്റ്ഫ്ലിക്സിന് ഹിന്ദിയും മറ്റ് വിദേശ ഭാഷകളുടെയും റൈറ്റ്

ചിത്രത്തിന്റെ (Cinema)  മറ്റൊരു പ്രത്യേകത അതിലുപയോഗിച്ചിരിക്കുന്ന നിറങ്ങളാണ്. ആളുകളുടെ ശ്രദ്ധയാകർഷിച്ച് അവർക്ക് വളരെ സന്തോഷം നൽകുന്ന നിറങ്ങൾ നല്കാൻ ചിത്രത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. സിതാര എന്റർടൈൻമെൻറ്സിന്റെ ബാനറിൽ സുര്യവേന്ദ്ര നാഗ വംശിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.   

അതേസമയം കീർത്തി സുരേഷ് ഇപ്പോൾ ഷൂട്ടിങ് പുരോഗമിച്ച് കൊണ്ടിരിക്കുന്ന സരകരു വാരി പാട്ട എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ്. ചിത്രത്തിൽ നായക കഥാപാത്രമായി എത്തുന്നത് മഹേഷ് ബാബുവാണ് (Mahesh Babu). അത് കൂടാതെ അണ്ണത്തെ എന്ന ചിത്രവും ഉടൻ പുറത്ത് വരാനിരിക്കുന്ന ചിത്രമാണ്. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ശിവയാണ്. സൺ പിക്‌ച്ചേഴ്‌സ്ന്റെ ബാനറിൽ കലൈനിധി മാരനാണ് ചിത്രം നിർമ്മിക്കുന്നത്.   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News