Kochi: മമ്മൂട്ടി (Mamootty) ചിത്രം ദി പ്രീസ്റ്റ് (The Priest) ലോകത്താകമാനം ടെലിവിഷനിൽ ജൂൺ 4 ന് സംപ്രേക്ഷണം ചെയ്യും. തീയേറ്റർ ഒടിടി പ്ലാറ്റ്ഫോം റിലീസിൽ വൻ ജനപ്രീതി നേടിയ ചിത്രമാണ് ദി പ്രീസ്റ്. 2021 മാർച്ചിലാണ് ചിത്രം റിലീസ് ചെയ്തത്. ഇപ്പോൾ ചിത്രം ഏഷ്യാനെറ്റിലാണ് സംപ്രേക്ഷണം ചെയ്യാനൊരുങ്ങുന്നത്.
ഹൊറർ - ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് ദി പ്രീസ്റ്റ്. ഏപ്രിലിലാണ് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈമിൽ (Amazon Prime) ചിത്രം റിലീസ് ചെയ്‌തത്. ചിത്രത്തിൽ മമ്മൂട്ടി വൈദികന്റെ വേഷത്തിലാണ് എത്തിയത്. ഒരു കുറ്റാന്വേഷണ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രമാണ് ദി പ്രീസ്റ്റ്.
ALSO READ: Keerthi Suresh ചിത്രം രംഗ് ദേ OTT പ്ലാറ്റ്‌ഫോമായ Zee 5 ൽ റിലീസിനെത്തുന്നു
അസാധാരണ കഴിവുകളുള്ള ഒരു പുരോഹിതന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ഒരു കുടംബത്തിൽ നടക്കുന്ന മൂന്ന് ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള അന്വേഷണവുമായിട്ടാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന വൈദീകൻ എത്തുന്നത്. തുടർന്നുള്ള അദ്ദേഹത്തിന്റെ ദുരൂഹതകൾ നിറഞ്ഞ യാത്രകളാണ് ചിത്രത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്. മമ്മൂട്ടിയും മഞ്ജു വാര്യരും ഒന്നിച്ച് അഭിനയിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകത കൂടി ദി പ്രിസ്റ്റിനുണ്ട്.
മമ്മൂട്ടിയെ കൂടാതെ മഞ്ജു വാര്യർ, ടി.ജി രവി, സാനിയ ഇയ്യപ്പൻ (Saniya Iyyappan), നിഖില വിമൽ, ബേബി മോണിക്ക, കരിക്ക് ഫെയിം അമേയ, രമേശ് പിഷാരടി, വെങ്കിടേഷ്, ജഗദീഷ് തുടങ്ങിയ താരങ്ങളും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനിയും, ആർ ഡി ഇല്ല്യൂമിനേഷൻസിന്റെയും ബാനറിലാണ് സിനിമ നിർമ്മിക്കുന്നത്.
നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത് ദീപു പ്രദീപും, ശ്യാമ മേനോനും ചേർന്നാണ്. അഡ്വെഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബ്ലീസ്, ഫോറൻസിക് തുടങ്ങിയ ചിത്രങ്ങൾക്ക് ക്യാമറ കൈകാര്യം ചെയ്ത അഖിൽ ജോർജാണ് ചിത്രത്തിന്റെ ഛായഗ്രഹകൻ. രാഹുൽ രാജാണ് സംഗീതം നൽകിയിരിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പിനയുടെ ബാനറിൽ ആൻ്റോ ജോസഫും. ബി ഉണ്ണികൃഷ്ണനും വി എൻ ബാബുവും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...