Kochi: മമ്മൂട്ടി (Mammootty) ചിത്രം വൺ മാർച്ച് 26ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിൽ മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി ആണ് എത്തുന്നത്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു പൊളിറ്റിക്കൽ ത്രില്ലറാണ്. ഇച്ചായിസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീലക്ഷ്മി നിർമ്മിക്കുന്ന ചിത്രത്തിൻറെ തിരക്കഥ എഴുതിയിരിക്കുന്നത് ബോബി - സഞ്ജയ് ടീമാണ്.



COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിൽ കടക്കൽ ചന്ദ്രൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. വളരെ ഗൗരവക്കാരനും കർക്കശ്യക്കാരനുമായ മുഖ്യമന്ത്രിയാണ് (Chief Minister)  കടക്കൽ ചന്ദ്രൻ.  ചിത്രത്തിന് സെൻസർ ബോർഡ് U സർട്ടിഫിക്കറ്റ് നൽകിയിരുന്നു. ചിത്രത്തിന്റെ റിലീസിനായി OTT പ്ലാറ്റുഫോമുകൾ നിർമ്മാതാക്കളെ സമീപിച്ചിരുന്നു. ചിത്രം OTT റിലീസ് ആയിരിക്കുമെന്നും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ചഛിത്രം തീയറ്ററിൽ മാത്രമേ റിലീസ് ചെയ്യുകയുള്ളൂവെന്ന് നിർമ്മാതാക്കൾ തീരുമാനിക്കുകയായിരുന്നു.


ALSO READ: Nizhal: നയന്‍താരയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന 'നിഴല്‍' ഏപ്രില്‍ 4ന് തിയേറ്ററുകളില്‍


 ചിത്രത്തിന് ഇപ്പോഴത്തെ കേരത്തിലെ രാഷ്ട്രീയ സാഹചര്യവുമായി ബന്ധമുണ്ടെന്നാണ് വിശ്വസിക്കുന്നത്. മാത്രമല്ല കേരളത്തിലെ (Kerala) രാഷ്ട്രീയ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട നിൽക്കുന്ന ചിത്രം തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പാണ് റിലീസ് ചെയ്യുന്നതെന്നതും വളരെ ശ്രദ്ധേയമായ കാര്യമാണ്. ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്‌ത ഉടൻ തന്നെ പ്രേക്ഷകർ ടീസർ ഏറ്റെടുത്തിരുന്നു.


ALSO READ: അമിതാഭ് ബച്ചൻ മുതൽ അനുഷ്‌ക ശർമ്മ വരെ ബോളുവുഡിൽ ഉന്നത വിദ്യാഭ്യാസം നേടിയിട്ടുള്ള 5 താരങ്ങൾ


ചിത്രത്തിന്റെ റിലീസിങ് തടയണം എന്നും സെന്‍സര്‍ (Censor) സര്‍ട്ടിഫിക്കറ്റ് നല്‍കരുതെന്നുമാണ് ചെന്നിത്തല ആവശ്യപ്പെട്ടെന്ന് സൂചനയുണ്ട്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രം പിണറായി വിജയനെ പ്രശംസിക്കുന്നതാണെന്നായിരുന്നു തുടക്കം മുതലുള്ള ആക്ഷേപം. ഇത് അടുത്തിടെ പലകോണുകളിൽ നിന്നും പ്രതിഷേധമായി ഉയർന്നിരുന്നു. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് (First Look Poster) പോസ്റ്ററുകൾ അടുത്തിടെ വലിയ ജനപ്രീതി നേടിയിരുന്നു.


ALSO READ: Oscar 2021 അന്തിമപട്ടികിയിലേക്ക് നോമിനേറ്റ് ചെയ്ത ചിത്രങ്ങളിൽ ഇവ നിങ്ങൾക്ക് Netflix ൽ കാണാം


മമ്മൂട്ടിയെ കൂടാതെ ജോജു ജോർജ് (Joju George) , മാത്യുതോമസ്,ഗായത്രി അരുൺ,നിമിഷ സജയൻ, ഇഷാനികൃഷ്ണ,വരലക്ഷ്മി ശരത്ത്കുമാർ,നൈല ഉഷ,മുരളി ഗോപി,മധു എന്നിവരും  വ്യത്യസ്തങ്ങളായ വേഷങ്ങളിലെത്തുന്നു. സന്തോഷ് വിശ്വനാഥും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും വണ്ണിനുണ്ട്. അതേസമയം ചിത്രത്തിൻറെ പുതിയ വിവാദം സംബന്ധിച്ച് സിനിമയുടെ അണിയറ പ്രവർത്തകർ ഇതുവരെ പ്രതികരിച്ചിട്ടില്ല. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.