Oscar 2021 അന്തിമപട്ടികിയിലേക്ക് നോമിനേറ്റ് ചെയ്ത ചിത്രങ്ങളിൽ ഇവ നിങ്ങൾക്ക് Netflix ൽ കാണാം

1 /10

അന്തരിച്ച ബ്ലാക്ക് പാന്തർ താരം ചാഡ് വിക്ക് ബോസ്മാന്റെ അവസാന ചിത്രമാണ് മാ റെയ്നെയ്സ് ബ്ലാക്ക് ബോട്ടം. അഞ്ച് ഓസ്കാർ നോമിനേഷനാണ് ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത. 

2 /10

ബോളിവുഡ് പ്രിയങ്ക ചോപ്രയും രാജ്കുമാർ റാവുവും പ്രധാന വേഷത്തിലെത്തുന്ന ദി വൈറ്റ് ടൈ​ഗർ മികച്ച് തിരക്കഥയക്കുള്ള നോമിനേഷനാണ് ലഭിച്ചിരിക്കുന്നത്. അരവിന്ദ് അഡി​ഗയുടെ മികച്ച നോവലായ ദി വൈറ്റ് ടൈ​ഗർ തന്നെയാണ് സിനിമയായി ചിത്രീകരിച്ചിരിക്കുന്നത്.

3 /10

ആറ് നോമിനേഷനാണ് ദി ട്രയർ ഓഫ് ദി ചിക്കാ​ഗോയ്ക്കുള്ളത്. മികച്ച ചിത്രം, മികച്ച സഹനടൻ, മികച്ച് തിരക്കഥ, മികച്ച് ഛായ​ഗ്രഹണം, മികച്ച സം​ഗീതം, മികച്ച എഡിറ്റിങ് എന്നിവയ്ക്കാണ് അന്തമപട്ടികയിലേക്ക് ചിത്രത്തെ തെരഞ്ഞെടുത്തിരിക്കുന്നത്.

4 /10

ഈ സിനിമയലും ചാഡ് വിക്ക് ബോസ്മാൻ പ്രധാന കഥാപാത്രമായി വേഷമണിയുന്നുണ്ട്. മികച്ച് സം​ഗീതത്തിനാണ് ചിത്രത്തെ ഈ ഓസ്കാറിലേക്ക് നോമിനേറ്റ് ചെയ്തിരിക്കുന്നത്.

5 /10

  പത്ത് നോമിനേഷനാണ് മാങ്കിനുള്ളത്. സിറ്റിസെൻ കെയ്ൻ എന്ന സിനമയുടെ തിരക്കഥ കൃത്തായ ഹെർമൻ ജെ മാങ്കിവക്സിനെ കുറച്ചുള്ള ജീവചരിത്രടിസ്ഥനത്തിലുള്ള സിനിമയാണ് മാങ്ക്.  മികച്ച ചിത്രം, സംവിധായകൻ, നടൻ, സഹനടി, സം​​ഗീതം, ശബ്ദം, ക്യാമറ, പ്രൊഡക്ഷൻ ഡിസൈൻ, കോസ്റ്റ്യൂം ഡിസൈൻ, മേക്കപ്പ് എന്നീ മേഖലയിലാണ് നോമിനേഷൻ ലഭിച്ചിരിക്കുന്നത്.

6 /10

മികച്ച സഹനടി, മേക്കപ്പ് എന്നിവയക്കാണ് ഹില്ലി ബില്ലി എ​ല​ഗി അന്തിമപട്ടികയിൽ ഇടം നേടിയിരിക്കുന്നത്.

7 /10

കുട്ടികളുടെ കേറ്റ​ഗറിയിൽ മികച്ച ആനിമേഷൻ സിനിമയ്ക്കാണ് ഓവ‍ർ ​ദി മൂൺ അന്തമ പട്ടികയിൽ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

8 /10

മികച്ച് ഡോക്യുമെന്റിറി ചിത്രത്തിനായി തെരഞ്ഞെടുക്കപ്പെട്ടതാണ് സോഫി നഹില്ലിന്റെ എ ലവ് സോങ് ഫോർ ലറ്റാഷാ. 19 മിനിറ്റ് മാത്രമാണ് ഡോക്യുമെന്റ്റിയുടെ ദൈർഘ്യം

9 /10

മികച്ച് ഡോക്യുമെന്ററിക്കാണ് ക്രിപ്പ് ക്രാമ്പ് എ ഡിസേബില്ലിറ്റി റെവല്യൂഷൻ അ‌ർഹരായിരിക്കുന്നത്. മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഓബാമയും ഭാര്യ മിഷേൽ ഒബാമുയുമാണ് സിനിമ നിർമിച്ചിരിക്കുന്നത്.

10 /10

മികച്ച് ഡോക്യുമീന്ററിക്ക് പരി​ഗണിച്ചിരിക്കുന്ന മറ്റൊരു ചിത്രമാണ് മൈ ഒക്ടോപോസ് ടീച്ചർ. ഇന്ത്യയിൽ നിന്നുള്ള പരിസ്ഥിതി ജേർണലിസ്റ്റായ സ്വാതി ത്യാ​ഗരാജനാണ് ഡോക്യുമെന്ററിയുടെ അസോസിയേറ്റ് പ്രൊഡ്യൂസർ.

You May Like

Sponsored by Taboola