കലയ്ക്ക് പ്രായമൊരു പ്രശ്നമല്ലെന്ന് തെളിയിക്കുന്ന പ്രകടനവുമായി എത്തിയിരിക്കുന്ന ഈ മുത്തശ്ശിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.  കലയെ ഹൃദയത്തോട് ചേർത്ത് വയ്ക്കുന്നവർക്ക് ഏതു പ്രായത്തിലും ഇത് നിസാരമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: viral video: 'കാതിൽ തേൻമഴയായ്' നിത്യഹരിത ഗാനത്തിന് ചുവടുവെച്ച് താരങ്ങൾ... 


അതിഗംഭീര നൃത്ത പ്രകടനത്തോടെ സോഷ്യൽ മീഡിയ കയ്യടക്കിയിരിക്കുന്ന താരം ചില്ലറക്കാരിയൊന്നുമല്ല. പ്രശസ്ത കൊറിയോഗ്രാഫറായ ബിജു ധ്വനി തരംഗിന്റെ അമ്മയാണ്.  ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. 


Also read: അപൂർവ്വ കാഴ്ച; പിങ്ക് നിറത്തിൽ കുളിച്ച് നവി മുംബൈ..! 


മുഖഭാവങ്ങളാണ് മുത്തശ്ശിയുടെ നൃത്തത്തിന്റെ പ്രത്യേകത.  'കാറ്റിൽ ചെപ്പുകിലുക്കി ദലമർമ്മരങ്ങളിൽ' എന്ന ഗാനത്തിനായിരുന്നു മുത്തശ്ശിയുടെ പ്രകടനം.  ബിജുവിന്റെ ഔദ്യോഗിക ടിക്-ടോക്കിൽ വന്ന ഈ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. 


വീഡിയോ കാണാം: