viral video:'കാതിൽ തേൻമഴയായ്' നിത്യഹരിത ഗാനത്തിന് ചുവടുവെച്ച് താരങ്ങൾ...

പല സ്ഥലങ്ങളിൽ ഇരുന്നുകൊണ്ടാണ് ഇവർ ഒരുമിച്ച് ഈ ഗാനത്തിന് ചുവടുകൾ വച്ചിരിക്കുന്നത്.  

Last Updated : Apr 24, 2020, 01:22 AM IST
viral video:'കാതിൽ തേൻമഴയായ്' നിത്യഹരിത ഗാനത്തിന് ചുവടുവെച്ച് താരങ്ങൾ...

നമ്മുടെ പ്രിയ നായികമാർ ഈ lock down സമയത്ത് ഒരു ഗാനത്തിനായി ഒരുമിച്ചിരിക്കുകയാണ്.  കോറോണ മഹാമാരി പടരുന്ന ഈ സാഹചര്യത്തിൽ കാതിൽ തേൻമഴയായ് എന്ന മനോഹരമായ ഗാനത്തിനാണ് നമ്മുടെ നായികമാർ നൃത്തചുവടുകൾ വയ്ക്കുന്നത്.  ഈ വീഡിയോ ഇപ്പോൾ വൈറൽ ആകുകയാണ്. 

Also read: viral video: വീട്ടു ജോലികൾ നൃത്തത്തിലൂടെ; നടന ഭാവങ്ങളിൽ ശോഭന 

പല സ്ഥലങ്ങളിൽ ഇരുന്നുകൊണ്ടാണ് ഇവർ ഒരുമിച്ച് ഈ ഗാനത്തിന് ചുവടുകൾ വച്ചിരിക്കുന്നത്.  കൊറിയോഗ്രാഫർ ബിജുവിന്റെ ആശയത്തിൽ നിന്നാണ് ഈ നൃത്തം ഉണ്ടായത്.  ആശ ശരത്, അനു സിത്താര, നവ്യ നായർ, രമ്യ നമ്പീശൻ , രചന നാരായണൻ കുട്ടി തുടങ്ങിയവരാണ് വീഡിയോയിൽ നൃത്തചുവടുകൾ വയ്ക്കുന്നത്.  

Also read: viral video: ബോളിവുഡ് ഗാനത്തിന് ഇരട്ട വേഷത്തിൽ ചുവടുവെച്ച് അഹാന

ഈ നൃത്തത്തിൽ ഭാവാഭിനയത്തിനാണ് പ്രാധാന്യം.  തുമ്പോളി കടപ്പുറം എന്ന ചിത്രത്തിലെ ഈ ഗാനം ഗാനഗന്ധർവൻ യേശുദാസാണ് ആലപിച്ചിരിക്കുന്നത്. 

വീഡിയോ കാണാം:

Trending News