ലേഡി സൂപ്പർ സ്റ്റാർ നയൻതാര അമ്മക്കൊപ്പം ഓണമാഘോഷിക്കാൻ കൊച്ചിയിലെത്തി.  നയൻസും വിഘ്നേഷും ഒരുമിച്ചാണ് കൊച്ചിയിലെത്തിയത്.  ചിത്രങ്ങൾ വിഘ്നേഷാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്.  എല്ലാവർക്കും ഓണാശംസകൾ നേർന്നു കൊണ്ടാണ് വിഘ്നേഷ് ചിത്രങ്ങൾ പങ്കുവെച്ചത്.    ഇൻസ്റ്റാഗ്രാമിൽ വിഘനേഷ് പങ്കുവെച്ച ചിത്രങ്ങൾ ഞൊടിയിടയിൽ വൈറലാകുകയായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

 



 


പ്രൈവറ്റ് ചാർട്ടേഡ് ജെറ്റിലാണ് ഇരുവരും ചെന്നൈയിൽ നിന്നും കൊച്ചിയിലെത്തിയത്.  നാളുകൾക്ക് ശേഷം ആകാശയാത്ര നടത്തുന്നു എന്നാണ് വിഘനേഷ് കുറിച്ചത്.  നീണ്ട 8 മാസങ്ങൾക്ക് ശേഷമാണ് ഇത്ര ദൂരം ഇരുവരും യാത്ര ചെയ്യുന്നതെന്നും വിഘനേഷ് കുറിച്ചു.  കൊറോണ മഹാമാരി കാരണം ചെന്നൈയിൽ തങ്ങിയ ഇരുവരും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു.   


Also read:മലയാള സിനിമയിൽ ലിംഗപരമായ വേർതിരിവ് മറ്റു ഭാഷകളേക്കാൾ കൂടുതൽ.. ! 


അമ്മയെ ഏറെ നാളുകൾക്ക് ശേഷം കാണാനായതിന്റെ സന്തോഷത്തിലാണ് നയൻതാര.  സ്പെഷ്യൽ പ്രൈവറ്റ് ചാർട്ടേഡ് ജെറ്റിലായതിനാൽ ഇവർക്ക് പ്രത്യേക quarantine ആവശ്യമില്ലായിരുന്നു.  അതുകൊണ്ടുതന്നെ ഇരുവരും ഫ്ലൈറ്റ് ഇറങ്ങി നേരെ അമ്മയുടെ അടുത്തേക്ക് പോകുകയായിരുന്നു.  കുടുംബത്തോടൊപ്പം ഓണം ആഘോഷമാക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഇരുവരും.   


 



 


Also read: ഞങ്ങള്‍ ഇനി രണ്ടല്ല, മൂന്നു പേര്‍...!! അച്ഛനാകുന്നതിന്‍റെ സന്തോഷം പങ്കുവെച്ച്‌ വിഷ്ണു ഉണ്ണിക്കൃഷ്ണന്‍


കേരളത്തനിമയുള്ള വസ്ത്രങ്ങൾ ധരിച്ചായിരുന്നു ഇരുവരും ഓണം ആഘോഷിച്ചത്.  വിവാഹ വർത്തകളോട് പ്രതികരിച്ച വിഘനേഷ് ഇപ്രകാരമാണ് പറഞ്ഞത് ഇപ്പോൾ രണ്ടുപേരും അവനവന്റെ കരിയറിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നുവെന്നും വിവാഹത്തെക്കുറിച്ചുള്ള ഒരു തീരമാനമെടുത്താൽ തീർച്ചയായും അറിയിക്കുമെന്നുമാണ്.