മലയാള സിനിമയിൽ ലിംഗപരമായ വേർതിരിവ് മറ്റു ഭാഷകളേക്കാൾ കൂടുതൽ.. !

മലയാളസിനിമയിൽ സമീപകാലത്ത് കഥാപാത്രത്തെ അവതരിപ്പിക്കാത്തതിന്റെ കാരണം പറയുന്നതിനിടെയാണ് ഇക്കാര്യങ്ങൾ നടി തുറന്നു പറഞ്ഞത്.   

Last Updated : Sep 1, 2020, 07:07 PM IST
    • ഒരുകാലത്ത് നല്ല നല്ല സ്ത്രീ കഥാപാത്രങ്ങളെ സൃഷ്ടിച്ചിരുന്ന മലയാളസിനിമയുടെ ഇപ്പോഴത്തെ അവസ്ഥ അതിനു വിപരീതമാണെന്നാണ് താരം പറയുന്നത്.
    • മലയാളത്തിലും സ്ത്രീകൾക്കുവേണ്ടി മെച്ചപ്പെട്ട കഥാപാത്രങ്ങൾ ഉണ്ടാവണമെന്നും പാർവ്വതിയുടെ ടേക്ക് ഓഫ്, ഉയരെ എന്നീ സിനിമകൾ ഒഴിച്ചുനിർത്തിയാൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ മലയാളത്തിൽ നല്ല സ്ത്രീകഥാപാത്രങ്ങൾ ഉണ്ടായിട്ടില്ലയെന്നും താരം പറഞ്ഞു.
മലയാള സിനിമയിൽ ലിംഗപരമായ വേർതിരിവ് മറ്റു ഭാഷകളേക്കാൾ കൂടുതൽ.. !

ലിംഗപരമായ വേർതിരിവ് മറ്റു ഭാഷകളേക്കാൾ കൂടുതൽ മലയാള ഭാഷയിലാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നടി മാളവിക മോഹനൻ.  ഒരു മാധ്യമത്തിന് നൽകിയാ അഭിമുഖത്തിലാണ് ഇക്കാര്യം താരം തുറന്നുപറഞ്ഞിരിക്കുന്നത്.  

ഒരുകാലത്ത് നല്ല നല്ല സ്ത്രീ കഥാപാത്രങ്ങളെ സൃഷ്ടിച്ചിരുന്ന  മലയാളസിനിമയുടെ ഇപ്പോഴത്തെ അവസ്ഥ അതിനു വിപരീതമാണെന്നാണ് താരം പറയുന്നത്.  ഇന്ന് മലയാള സിനിമ  
നടന്മാരെ ചുറ്റി തിരിയുകയാണെന്നും ലിംഗപരമായ വേർതിരിവ് മറ്റ് ഭാഷാ സിനിമകളേക്കാൾ മലയാളത്തിലാണ് കൂടുതലെന്നും നടി വ്യക്തമാക്കി.   മലയാളസിനിമയിൽ സമീപകാലത്ത് കഥാപാത്രത്തെ അവതരിപ്പിക്കാത്തതിന്റെ കാരണം പറയുന്നതിനിടെയാണ് ഇക്കാര്യങ്ങൾ നടി തുറന്നു പറഞ്ഞത്.   

Also read: ആ വേഷം ശാന്തികൃഷ്ണയ്ക്ക് വിട്ടുകൊടുത്തത് പൊട്ടിക്കരഞ്ഞുകൊണ്ട്: മേനക

മുൻപ് ഉണ്ടായിരുന്നത് പോലെയുള്ള പ്രാധാന്യം മലയാള സിനിമയിൽ സ്ത്രീ കഥാപാത്രങ്ങൾക്ക് ഇപ്പോൾ ഇല്ലയെന്നാണ് മാളവിക മോഹനൻ പറയുന്നത്. മാത്രമല്ല ഇന്നത്തെ മലയാള സിനിമ നടന്മാരെ ചുറ്റി തിരിയുകയാണെന്നും ലിംഗപരമായ വേർതിരിവ് മറ്റ് ഭാഷാ സിനിമകളേക്കാൾ കൂടുതലാണിവിടെയെന്നും മാളവിക തുറന്നു പറഞ്ഞു. 

മലയാളത്തിലും സ്ത്രീകൾക്കുവേണ്ടി മെച്ചപ്പെട്ട കഥാപാത്രങ്ങൾ ഉണ്ടാവണമെന്നും പാർവ്വതിയുടെ ടേക്ക് ഓഫ്, ഉയരെ എന്നീ സിനിമകൾ ഒഴിച്ചുനിർത്തിയാൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ മലയാളത്തിൽ നല്ല സ്ത്രീകഥാപാത്രങ്ങൾ ഉണ്ടായിട്ടില്ലയെന്നും താരം പറഞ്ഞു.  

Also read: കസവു സാരിയിൽ സ്റ്റൈലായി പ്രാർത്ഥന ഇന്ദ്രജിത്ത്..

പ്രശസ്ത ഛായാഗ്രാഹകനായ അഴഗപ്പന്റെ ആദ്യ സംവിധാന സംരംഭമായ 'പട്ടം പോലെ' എന്ന ചിത്രത്തിലൂടെ ദുൽഖർ സൽമാന്റെ നായികയായിട്ടായിരുന്നു സിനിമയിലേക്കുള്ള മാളവിക മോഹനന്റെ ചുവടുവയ്പ്പ്.തുടർന്ന് നിർണ്ണായകം എന്ന ചിത്രത്തിൽ ആസിഫ് അലിയുടെ നായികയായി. ഈ ചിത്രത്തിലെ അഭിനയത്തിന് ജേസി അവാർഡിന്റെ പ്രത്യേക ജൂറി പുരസ്‌ക്കാരം താരം നേടിയിരുന്നു.  

ഇപ്പോൾ തമിഴകത്തിന്റെ വിജയ് നായകനായി എത്തുന്ന മാസ്റ്റർ എന്ന ചിത്രത്തിലെ നായികയായി എത്തുകയാണ് മാളവിക. മാത്രമല്ല സോഷ്യൽ മീഡിയയിലും താരം സജീവമാണ്.  നടി പാർവ്വതി തന്റെ അടുത്ത സുഹൃത്താണെന്നും ലിംഗപരമായ വേർതിരിവിനെതിരെ അവരുടെ അഭിപ്രായപ്രകടനങ്ങളോടും തനിക്ക് യോജിപ്പാണെന്നും മാളവിക പറഞ്ഞു.   

Trending News