ഞങ്ങള്‍ ഇനി രണ്ടല്ല, മൂന്നു പേര്‍...!! അച്ഛനാകുന്നതിന്‍റെ സന്തോഷം പങ്കുവെച്ച്‌ വിഷ്ണു ഉണ്ണിക്കൃഷ്ണന്‍

മിമിക്രി വേദിയില്‍ ആരംഭം കുറിച്ച്‌  ചുരുങ്ങിയ കാലംകൊണ്ട്   തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളില്‍ വരെ എത്തി നില്‍ക്കുന്ന വ്യക്തിയാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. 

Last Updated : Sep 1, 2020, 02:33 PM IST
  • അച്ഛനാകുന്നതിന്‍റെ സന്തോഷം പങ്കുവെച്ച്‌ വിഷ്ണു ഉണ്ണിക്കൃഷ്ണന്‍
  • ഈ വര്‍ഷം ഫെബ്രുവരിയിലായിരുന്നു വിഷ്ണുവിന്‍റെ വിവാഹം
ഞങ്ങള്‍ ഇനി രണ്ടല്ല,  മൂന്നു പേര്‍...!!  അച്ഛനാകുന്നതിന്‍റെ  സന്തോഷം പങ്കുവെച്ച്‌ വിഷ്ണു ഉണ്ണിക്കൃഷ്ണന്‍

മിമിക്രി വേദിയില്‍ ആരംഭം കുറിച്ച്‌  ചുരുങ്ങിയ കാലംകൊണ്ട്   തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളില്‍ വരെ എത്തി നില്‍ക്കുന്ന വ്യക്തിയാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. 

2003ലെ എന്‍റെ  വീട് അപ്പൂന്റേം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം പിന്നീട് 2015ല്‍ പുറത്തിറങ്ങിയ അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിന്  തിരക്കഥയും നിര്‍വ്വഹിച്ചിരുന്നു. സിനിമ ഹിറ്റായതോടെ രണ്ടാമതും തിരക്കഥ ഒരുക്കിയ കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ചു. ഇതും വലിയ വിജയമായിരുന്നു. ശേഷം കൈനിറയെ അവസരങ്ങളായിരുന്നു താരത്തെ തേടി എത്തിയത്.

രാപ്പകല്‍, അമൃതം, പളുങ്ക്, കഥ പറയുമ്പോള്‍,  മായാവി, അസുരവിത്ത്, ബാച്ച്‌ലര്‍ പാര്‍ട്ടി, ഇയ്യോബിന്‍റെ പുസ്തകം, ശിക്കാരി ശംഭു, നീയും  ഞാനും, ഒരു യമണ്ടന്‍ പ്രേമകഥ, ചില്‍ഡ്രന്‍സ് പാര്‍ക്ക്, മാര്‍ഗ്ഗം കളി തുടങ്ങിയവയാണ് വിഷ്ണു വേഷമിട്ട ചിത്രങ്ങള്‍. 

ഈ വര്‍ഷം ഫെബ്രുവരിയിലായിരുന്നു  വിഷ്ണുവിന്‍റെ   വിവാഹ൦.  കോതമംഗലം സ്വദേശിനിയായ ഐശ്വര്യ ആണ് താരത്തിന്‍റെ  ഭാര്യ.  വിവാഹനിശ്ചയത്തിന് ശേഷം ഭാര്യയുമൊത്തുള്ള ചിത്രം താരം  പങ്കുവെച്ചിരുന്നു.   'നമ്മളെയൊന്നും ചീത്ത വിളിക്കാന്‍പോലും ഒരു പെണ്ണില്ലല്ലോ എന്നുള്ള പരാതിയും തീര്‍ന്നുട്ടാ' എന്ന ക്യാപ്ഷനിലെത്തിയ ചിത്രം വ്യാപകമായി വൈറലായിരുന്നു..!!

വിവാഹം കഴിഞ്ഞതിനു ശേഷമുള്ള ആദ്യത്തെ ഓണം, എന്ന സന്തോഷം പങ്കുവെക്കുന്നതിനോടൊപ്പം ഞങ്ങള്‍ ഇനി രണ്ടല്ല മൂന്നു പേരാണ് എന്ന മധുരവും അദ്ദേഹം പങ്കുവച്ചു. ഐശ്വര്യയെ ചേര്‍ത്തുപിടിച്ചു കൊണ്ടുള്ള ഒരു ചിത്രവും  താരം  ഓണദിവസം പങ്കുവച്ചിരുന്നു.

 നിരവധി വ്യക്തികള്‍ ആണ് ഇവര്‍ക്ക് ആശംസകളുമായി എത്തുന്നത്. നടിമാരായ പ്രയാഗ മാര്‍ട്ടിന്‍,മിര്‍ണ മേനോന്‍ എന്നിവര്‍ വിഷ്ണുവിനും ഐശ്വര്യയ്ക്കും ആശംസകള്‍ നേര്‍ന്ന് ആരാധകര്‍ക്കൊപ്പം നിരവധി താരങ്ങളും സഹപ്രവര്‍ത്തകരുമെല്ലാം എത്തിയിരിക്കുകയാണ്.

Trending News