ദേശീയ അവാർഡ് ജേതാവ്  അപർണ ബാലമുരളിയുടെ പുതിയ ചിത്രം സുന്ദരീ ഗാർഡൻസിലെ ആദ്യ ഗാനം പുറത്തുവിട്ടു.  "മധുര ജീവരാഗം മതിമറന്നു പാടും" എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ്  ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഗാനത്തിന്റെ വരികൾ ഒരുക്കിയിരിക്കുന്നത് ജോ പോളാണ്, അൽഫോൻസ് ജോസഫ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് മൃദുല വാര്യരാണ്. ചിത്രം നേരിട്ട്  ഒടിടിയിലാണ് റിലീസ് ചെയ്യുന്നത്. ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലീവിൽ ഉടൻ ചിത്രമെത്തും. എന്നാൽ ചിത്രത്ത്തിന്റെ റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. അപർണ ബലമുരളിക്കൊപ്പം നടൻ നീരജ് മാധവും ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. ചാർളീ ഡേവിസാണ്  ചിത്രം സംവിധാനം ചെയ്യുന്നത്. ഒരിടവേളയ്ക്ക് ശേഷം അപർണ ബാലമുരളി അഭിനയിക്കുന്ന മലയാള ചിത്രമെന്ന പ്രത്യേകതയും സുന്ദരീ ഗാര്ഡന്സിനുണ്ട്. സംവിധായകൻ ചാർളി ഡേവിസിന്റെ ആദ്യ ചിത്രമാണ് സുന്ദരീ ഗാർഡൻസ്.  അലെൻസ് മീഡിയയുടെ ബാനറിലാണ് ചിത്രം എത്തുന്നത്. ചിത്രം നിർമ്മിക്കുന്നത് സലിം അഹമ്മദാണ്. 



COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിൽ നീരജ് മാതാവിനെയും അപർണ ബാലമുരളിയേയും കൂടാതെ ലക്ഷ്മി മേനോൻ, ബിനു പപ്പു, വിജയരാഘവൻ, സ്മിനു സിജോ, ജൂഡ് ആന്റണി ജോസഫ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നതാണ് സംവിധായകൻ ചാർളി ഡേവിസ് തന്നെയാണ്.  ചിത്രത്തിൻറെ കോ പ്രൊഡ്യൂസര്മാര് കബീർ കൊട്ടാരവും, റസാഖ് അഹമ്മദുമാണ്. അൽഫോൻസ് ജോൺസാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിക്കുന്നത് സ്വരൂപ് ഫിലിപ്പാണ്. എഡിറ്റർ: സജിത് ഉണ്ണികൃഷ്ണൻ, കലാസംവിധാനം: ആഷിക് എസ്, കോസ്റ്റ്യൂം , ഡിസൈനർ: ദിവ്യ ജോർജ്, പ്രൊഡക്ഷൻ കൺട്രോളർ: അലക്സ് ഇ കുര്യൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് അടൂർ, നിശ്ചല ഛായാഗ്രഹണം: രോഹിത് കെ സുരേഷ്
, കളറിസ്റ്റ്: ലിജു പ്രഭാകർ, ശബ്ദമിശ്രണം: സിനോയ് ജോസഫ്, സൗണ്ട് ഡിസൈൻ: പ്രശാന്ത് പി മേനോൻ, സോണി തോമസ്, മ്യൂസിക് പ്രോഗ്രാമിംഗ്: എബി ടോം സിറിയക്, പിന്നണി പാടിയത്: അനു തോമസ്, റെക്കോർഡിംഗ് സ്റ്റുഡിയോ: ക്രോസ് റോഡ്സ് സൗണ്ട് സ്റ്റുഡിയോ, സൗണ്ട് എഞ്ചിനീയർ: നിതിൻ സാബു ജോൺസൺ. 


ALSO READ: Aparna Balamurali Movie : അപർണ ബാലമുരളിയുടെ സുന്ദരീ ഗാർഡൻസ് ഉടൻ സോണി ലിവിൽ; ഒപ്പം നീരജ് മാധവും


അതേസമയം അപർണ ബലമുരളിയുടെ മിണ്ടിയും പറഞ്ഞു എന്ന ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് ഇന്ന് പുറത്തുവിട്ടു. ചിത്രത്തിൽ നായകനായി എത്തുന്നത് ഉണ്ണി മുകുന്ദനാണ്. ചിത്രത്തിൽ സനൽ എന്ന കഥാപാത്രമായി ഉണ്ണി മുകുന്ദൻ എത്തുമ്പോൾ ലീന എന്ന കഥാപാത്രമായി ആണ് അപർണ ബാലമുരളി എത്തുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് അരുൺ ബോസാണ്. ചിത്രത്തിൻറെ റിലീസിനെ കുറിച്ചുള്ള വിവരങ്ങൾ ഇനിയും പുറത്തുവിട്ടിട്ടില്ല. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മൃദുൽ ജോർജും സംവിധായകൻ അരുൺ ബോസും ചേർന്നാണ്. സലിം അഹമ്മദാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ  അപർണ ബാലമുരളി, ഉണ്ണി മുകുന്ദൻ എന്നിവരെ കൂടാതെ  ജാഫർ ഇടുക്കി, ജൂഡ് ആന്റണി ജോസഫ്, മാല പാർവതി, സഞ്ജു മധു, സോഹൻ സീനുലാൽ, ഗീതി സംഗീത, പ്രശാന്ത് മുരളി, ആതിര സുരേഷ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിൻറെ സഹനിർമ്മാതാക്കൾ  കബീർ കൊട്ടാരത്തിൽ, റസാഖ് അഹമ്മദ് എന്നിവരാണ്.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.