Aparna Balamurali Movie : അപർണ ബാലമുരളിയുടെ സുന്ദരീ ഗാർഡൻസ് ഉടൻ സോണി ലിവിൽ; ഒപ്പം നീരജ് മാധവും

Sundari Gardens OTT RElease : അപർണ ബലമുരളിക്കൊപ്പം നടൻ നീരജ് മാധവും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രം സംവിധാനം ചെയ്യുന്നത് ചാർളീ ഡേവിസാണ്.

Written by - Zee Malayalam News Desk | Last Updated : Jul 23, 2022, 02:15 PM IST
  • ചിത്രം നേരിട്ട് ഒടിടിയിലാണ് റിലീസ് ചെയ്യുന്നത്. ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലീവിൽ ഉടൻ ചിത്രമെത്തും.
  • എന്നാൽ ചിത്രത്ത്തിന്റെ റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
    ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ വര്ഷം നവംബറിൽ റിലീസ് ചെയ്തിരുന്നു.
  • അപർണ ബലമുരളിക്കൊപ്പം നടൻ നീരജ് മാധവും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രം സംവിധാനം ചെയ്യുന്നത് ചാർളീ ഡേവിസാണ്.
Aparna Balamurali Movie : അപർണ ബാലമുരളിയുടെ സുന്ദരീ ഗാർഡൻസ് ഉടൻ സോണി ലിവിൽ; ഒപ്പം നീരജ് മാധവും

മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ അപർണ ബാലമുരളിയുടെ പുതിയ ചിത്രം സുന്ദരീ ഗാർഡൻസ് റിലീസിന് ഒരുങ്ങുകയാണ്. ചിത്രം നേരിട്ട്  ഒടിടിയിലാണ് റിലീസ് ചെയ്യുന്നത്. ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലീവിൽ ഉടൻ ചിത്രമെത്തും. എന്നാൽ ചിത്രത്ത്തിന്റെ റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ വര്ഷം നവംബറിൽ റിലീസ് ചെയ്തിരുന്നു. അപർണ ബലമുരളിക്കൊപ്പം നടൻ നീരജ് മാധവും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രം സംവിധാനം ചെയ്യുന്നത് ചാർളീ ഡേവിസാണ്. ചാർളി ഡേവിസിന്റെ ആദ്യ ചിത്രമാണ് സുന്ദരീ ഗാർഡൻസ്. ഒരിടവേളയ്ക്ക് ശേഷം അപർണ ബാലമുരളി അഭിനയിക്കുന്ന മലയാള ചിത്രമെന്ന പ്രത്യേകതയും സുന്ദരീ ഗാര്ഡന്സിനുണ്ട്. സോണി ലിവ് തങ്ങളുടെ ട്വിറ്റര് പേജിലൂടെയാണ് വിവരം അറിയിച്ചത്. അലെൻസ് മീഡിയയുടെ ബാനറിലാണ് ചിത്രം എത്തുന്നത്. ചിത്രം നിർമ്മിക്കുന്നത് സലിം അഹമ്മദാണ്. ചിത്രത്തിൻറെ കോ പ്രൊഡ്യൂസര്മാര് കബീർ കൊട്ടാരവും, റസാഖ് അഹമ്മദുമാണ്. അൽഫോൻസ് ജോൺസാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിക്കുന്നത് സ്വരൂപ് ഫിലിപ്പാണ്.

സൂരറൈ പൊട്രുവിലെ ബൊമ്മിയെ മികവുറ്റ രീതിയിൽ അവതരിപ്പിച്ചതിനാണ് ദേശീയ അവാർഡ് നേട്ടം താരത്തെ തേടിയെത്തിയത്. താരം ഇപ്പോൾ സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന 'ഇനി ഉത്തരം' എന്ന ചിത്രത്തിൻറെ ഷൂട്ടിങിലാണ്.  പുരസ്കാരം ലഭിച്ചതിൽ ഒത്തിരി സന്തോഷമെന്ന് അപര്‍ണ ബാലമുരളി മാധ്യമങ്ങളോടായി അറിയിച്ചിരുന്നു. നല്ല എഫര്‍ട്ട് എടുത്ത് ചെയ്ത സിനിമയ്ക്ക് അംഗീകാരം കിട്ടിയപ്പോള്‍ സന്തോഷമെന്നും സംവിധായക സുധാ കൊങ്കാരയ്ക്ക് ഉള്‍പ്പടെ തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയെന്നും അപര്‍ണ പറഞ്ഞു. സുരരൈപോട്ര് സിനിമ കണ്ട് ഒരുപാട് പേര്‍ വിളിച്ചിരുന്നുവെന്നും മികച്ച ഒരു സിനിമയുടെ  ഭാഗമാക്കാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനം ഉണ്ടെന്നും അപര്‍ണ പറഞ്ഞു.

ALSO READ: ദേശീയ അവാർഡ് വിജയം 'ഇനി ഉത്തരം' സിനിമ സെറ്റിൽ ആഘോഷിച്ച് നടി അപർണ ബാലമുരളി

അപർണ്ണ ബാലമുരളി, കലാഭവൻ ഷാജോൺ എന്നിവർ കേന്ദ്ര കഥാപത്രങ്ങളാകുന്ന ഇനി ഉത്തരം സിനിമയുടെ ചിത്രീകരണം പൂർത്തിയായി. അപർണയ്ക്കും ഷാജോണിന് പുറമേ ഹരീഷ് ഉത്തമൻ, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ദിനേശ് പ്രഭാകർ, ഷാജു ശ്രീധർ, ജയൻ ചേർത്തല, സജിൻ ഗോപു, ഭാഗ്യരാജ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.  ഏ ആന്റ് വി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്ന് നിർമിക്കുന്നത്. രഞ്ജിത് ഉണ്ണിയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രവിചന്ദ്രനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബ് സംഗീതം ഒരുക്കുന്നു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News