നാടുകടത്തപ്പെട്ട പ്രവാസികൾ നാട്ടിലെത്തിയതായി Indian Embassy
മൊത്തം 1583 പേരാണ് സൗദിയിൽ നിന്നും തിരികെ എത്തിയത് അതിൽ 811 പേർ റിയാദിൽ നിന്നും 351 പേർ ജിദ്ദയിൽ നിന്നുമാണ് വന്നിരിക്കുന്നത്.
റിയാദ്: ഒക്ടോബർ ആറുവരെ നാടുകടത്തപ്പെട്ട 1583 പ്രവാസികൾ നാട്ടിലെത്തിയതായി റിയാദിലെ Indian Embassy. പ്രവാസി തടവുകാരുമായി മൂന്നും നാലും വിമാനങ്ങൾ ന്യുഡൽഹിയിലും ലഖ്നൗവിലുമായെത്തിയിട്ടുണ്ട്.
Also read: UAE: കാലാവധി കഴിഞ്ഞ താമസവിസക്കാര്‍ക്ക് ഇനി നാലുദിവസം കൂടി മാത്രം
ഇതോടെ രണ്ടാം വട്ടം രാജ്യത്ത് മടങ്ങിയെത്തിയവരുടെ എണ്ണം 1162 ആയതായി റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു. മൊത്തം 1583 പേരാണ് സൗദിയിൽ നിന്നും തിരികെ എത്തിയത് അതിൽ 811 പേർ റിയാദിൽ (Riyad) നിന്നും 351 പേർ ജിദ്ദയിൽ നിന്നുമാണ് വന്നിരിക്കുന്നത്. നേരത്തെ 421 പേരാണ് തിരികെ എത്തിയത്. ഇതിൽ 207 പേർ ജിദ്ദയിൽ നിന്നും 214 പേർ റിയാദിൽ നിന്നുമുള്ളവരാണ്.
Also read: അബുദാബിയിൽ 115 ദിവസം Corona ചകിത്സയിലായിരുന്ന പ്രവാസി രോഗമുക്തനായി
ഇതോടെ നാട്ടിലേക്ക് ഇനി 559 പേരാണ് തിരികെ മടങ്ങാനുള്ളത്. ഇതിൽ 419 പേര് റിയാദിൽ നിന്നും 140 പേര് ജിദ്ദയിൽ നിന്നുമുള്ളവരാണ്. സൗദി എയർലൈൻസ്, ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ, ഡൽഹി, തമിഴ്നാട്, ഉത്തർപ്രദേശ്, തെലങ്കാന സംസ്ഥാന സർക്കാറുകൾ നൽകിയ സഹകരണത്തെ എംബസി (Embassy) അഭിനന്ദിച്ചു.
(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)