അബുദാബിയിൽ 115 ദിവസം Corona ചകിത്സയിലായിരുന്ന പ്രവാസി രോഗമുക്തനായി

UAE യിൽ കൊറോണ ബാധിച്ച് കൂടുതൽ കാലം ചികിത്സയിൽ കഴിഞ്ഞ വ്യക്തികളിലൊരാളാണ് അബു താഹിർ ഇസ്മയിൽ.  

Last Updated : Oct 5, 2020, 09:25 PM IST
  • ഇസ്മയിലിൻ അസുഖ ബാധിതനായിരുന്നതിന് പിന്നാലെ അദ്ദേഹത്തിന്റെ മകൻ സിദ്ദീഖ് ആണ് ഇദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ടുപോയത്.
  • ഇദ്ദേഹത്തിന് വിശപ്പില്ലായ്മ ശ്വസിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയുണ്ടായപ്പോഴാണ് മകൻ ഇസ്മയിലിനെ ആശുപത്രിയിലെത്തിച്ചത്.
  • ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇസ്മയിലിന് വെന്റിലേറ്റർ സൗകര്യം എർപ്പെടുത്തിയിരുന്നു. കൂടാതെ കൊറോണ രോഗികൾക്ക് നല്കുന്ന ചികിത്സയും അദ്ദേഹത്തിന് നൽകിയിരുന്നു.
അബുദാബിയിൽ 115 ദിവസം Corona ചകിത്സയിലായിരുന്ന പ്രവാസി രോഗമുക്തനായി

അബുദാബി: 115 ദിവസം കൊറോണ ചകിത്സയിലായിരുന്ന പ്രവാസി അബുദാബി (Abu Dhabi)യിൽ രോഗമുക്തനായി.  ബംഗ്ലാദേശ് സ്വദേശിയായ അമ്പത്തിയഞ്ചുകാരനായ അബു താഹിർ ഇസ്മയിലാണ് കൊറോണ (Covid19)യുടെ പിടിയിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്.  

Also read: Dubai expo 2020: അടുത്ത ഒക്ടോബർ 1 ന്, കാത്തിരിക്കേണ്ടത് 365 ദിവസം

UAE യിൽ കൊറോണ ബാധിച്ച് കൂടുതൽ കാലം ചികിത്സയിൽ കഴിഞ്ഞ വ്യക്തികളിലൊരാളാണ് അബു താഹിർ ഇസ്മയിൽ.  ഇദ്ദേഹത്തിന് പ്രമേഹവും ബിപിയ്ക്കും പുറമെ കിഡ്നി സംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു.  അതുകൊണ്ടുതന്നെ രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവായിരുന്നു. എന്നാൽ ഇസ്മയിൽ  കൊറോണ (Covid19) ഭേദപ്പെട്ട് സാധാരണ നിലയിലേക്ക് എത്തിയത് അതിശയമാണെന്നാണ് ലൈഫ് കെയർ ഹോസ്പിറ്റലിലെ നെഫ്രോളജിസ്റ്റ് ഡോ. അബീഷ് പിള്ള  പറഞ്ഞത്.  

Also read: പിറന്നാൾ ദിനത്തിൽ രാഷ്ട്ര പിതാവിന് ആദരവുമായി ബുർജ് ഖലീഫ 

ഇസ്മയിലിൻ അസുഖ ബാധിതനായിരുന്നതിന് പിന്നാലെ അദ്ദേഹത്തിന്റെ മകൻ സിദ്ദീഖ് ആണ് ഇദ്ദേഹത്തെ ആശുപത്രിയിൽ കൊണ്ടുപോയത്.  ഇദ്ദേഹത്തിന് വിശപ്പില്ലായ്മ ശ്വസിക്കാനുള്ള ബുദ്ധിമുട്ട് എന്നൊക്കെയുണ്ടായപ്പോഴാണ് മകൻ ഇസ്മയിലിനെ ആശുപത്രിയിലെത്തിച്ചത്.   ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇസ്മയിലിന്  വെന്റിലേറ്റർ സൗകര്യം എർപ്പെടുത്തിയിരുന്നു.  കൂടാതെ കൊറോണ (Covid19) രോഗികൾക്ക് നല്കുന്ന ചികിത്സയും അദ്ദേഹത്തിന് നൽകിയിരുന്നു. 

ഏതാണ്ട് ഒരാഴ്ച നീണ്ട ചികിത്സയ്ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ കിഡ്നിയുടെ പ്രവർത്തനം സാധാരണ നിലയിലായത്.  തുടർന്നുള്ള ചികിത്സയ്ക്കൊടുവിൽ നാലുമാസത്തിന് ശേഷം അദ്ദേഹം രോഗമുക്തനാകുകയായിരുന്നു. 

Trending News