Bahraian: ബ്രിട്ടനില്‍ കണ്ടെത്തിയ  ജനിതക മാറ്റം വന്ന കൊറോണ വൈറസ്  മറ്റ് പല രാജ്യങ്ങളിലും കണ്ടെത്തിയതോടെ ലോകം ആശങ്കയുടെ നിഴലിലാണ്


COMMERCIAL BREAK
SCROLL TO CONTINUE READING

ജനിതകമാറ്റം വന്ന പുതിയ കൊറോണ വൈറസ് (Covid Variant) 70% വ്യാപന ശേഷി കൂടുതലുള്ളവയാണ്. പുതിയ  കൊറോണ വൈറസ്  (Corona Virus) പെട്ടെന്ന് പകരുന്നതാണെങ്കിലും പഴയതിനോളം മാരകമല്ല എന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്നിരുന്നാലും മിക്ക രാജ്യങ്ങളും കോവിഡ്‌  നിയന്ത്രണങ്ങള്‍  (Covid Protocol) കൂടുതല്‍ ശക്തമാക്കുകയാണ്.


New Year എത്തിയതോടെ മിക്ക രാജ്യങ്ങളും പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരിയ്ക്കുകയാണ്.  UAE, സൗദി  (Saudi Arabia) തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങള്‍  (Gulf Countries) പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങള്‍ സംബന്ധിച്ച പ്രത്യേക നിര്‍ദ്ദേശങ്ങള്‍ ഇതിനോടകം പുറത്തു വിട്ടിരുന്നു.  


പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളി​ല്‍ ഹോ​ട്ട​ലു​ക​ളും റെസ്റ്റോറന്‍റു​ക​ളുമടക്കം  എല്ലാ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങളും  കോ​വി​ഡ്​ മു​ന്‍​ക​രു​ത​ല്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന്​ ബ​ഹ്​​റൈ​ന്‍   (Bahraian) ടൂ​റി​സം ആ​ന്‍​ഡ്​ എ​ക്​​സി​ബി​ഷ​ന്‍ അ​തോ​റി​റ്റിയും  കര്‍ശന നി​ര്‍​ദേ​ശം പുറപ്പെടുവിച്ചു.  


കോവിഡ്‌   (Covid-19) മു​ന്‍​ക​രു​ത​ലു​ക​ള്‍ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന്​ ഉ​റ​പ്പു വ​രു​ത്താ​ന്‍ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം, വാ​ണി​ജ്യ മ​ന്ത്രാ​ല​യം, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം എ​ന്നി​വ​യു​മാ​യി ചേ​ര്‍​ന്ന്​ പ​രി​ശോ​ധ​ന ശ​ക്തി​പ്പെ​ടു​ത്തും. നി​യ​മ ലം​ഘ​ക​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി. 


കോവിഡ്‌ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​ച്ചി​ടും. 10,000 ദീ​നാ​ര്‍ വ​രെ പി​ഴ​യും ചു​മ​ത്തും. ഹോ​ട്ട​ലു​ക​ളിലും  റെസ്റ്റോറന്‍റു​കളിലും  സാ​മൂ​ഹി​ക അ​ക​ലം, ഫേ​സ്​ മാ​സ്​​ക്, ​മേ​ശ​ക​ള്‍ ത​മ്മി​ലെ അ​ക​ലം എ​ന്നി​വ കൃ​ത്യ​മാ​യി പാ​ലി​ച്ചി​രി​ക്ക​ണം. ആ​കെ സീ​റ്റി​ന്‍റെ  പ​കു​തി മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​ന്‍ പാ​ടു​ള്ളൂ എന്നും നിര്‍ദ്ദേശത്തില്‍  പറയുന്നു.  


ബ​ഹ്​​റൈ​ന്‍  പുതുവത്സരത്തില്‍ നടത്താറുള്ള  വെടിക്കെട്ട്‌  ( fireworks display) ഇത്തവണ വളരെ മുന്‍പേ തന്നെ റദ്ദാക്കിയിരുന്നു. 


Also read: UAE: പുതുവത്സര ദിനത്തില്‍ ശമ്പളത്തോടുകൂടിയ അവധി


കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​നു​ള്ള രാ​ജ്യ​ത്തി​ന്‍റെ  പോ​രാ​ട്ട​ത്തി​ല്‍ മു​ന്‍​ക​രു​ത​ലു​ക​ള്‍ കൃത്യമായി പാ​ലി​ച്ച്‌​​ എ​ല്ലാ​വ​രും സഹകരിക്കണമെന്ന്   വാ​ണി​ജ്യ, വ്യ​വ​സാ​യ, വി​നോ​ദ സ​ഞ്ചാ​ര മ​ന്ത്രാ​ല​യം ആ​ഹ്വാ​നം ചെ​യ്​​തു.


New Year ആഘോഷങ്ങളുമായി ബന്ധപ്പെട്ട കോവിഡ്‌ നിര്‍ദ്ദേശങ്ങള്‍  ഇതിനോടകം UAE സൗദി തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട്.  നിയമ ലംഘകര്‍ക്ക് കടുത്ത പിഴയും നിര്‍ദ്ദേശത്തില്‍ പറയുന്നു. 


Zee Hindustan App നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ  ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy