IPL 2021: Opening Match ന് തയ്യാറായി Virat Kohli ഒപ്പം ആരാധകർക്ക് സന്ദേശവും
വിരാട് കോഹ്‌ലിയുടെ (Virat Kohli) ടീം ആർസിബിക്ക് (RCB) ഇതുവരെ ഒരു ഐപിഎൽ കിരീടം നേടാനായിട്ടില്ല. പഴയ അനുഭവം മറന്ന് ഇവർ ഐപിഎൽ 2021 ൽ ഒരു പുതിയ അരങ്ങേറ്റം നടത്താൻ ആഗ്രഹിക്കുന്നുണ്ട്. ഇതിനായി ക്യാപ്റ്റനായ കോഹ്‌ലി എല്ലാ തയ്യാറെടുപ്പുകളും നടത്തി കഴിഞ്ഞു.
ന്യൂഡൽഹി: ഐപിഎൽ 2021 (IPL 2021) ആരംഭിക്കാൻ ഇനി കുറച്ച് മണിക്കൂറുകൾ മാത്രമേ ശേഷിക്കുന്നുള്ളൂ. കിരീടം നേടുന്നതിനായി എല്ലാ ടീമുകളും കഠിന തയ്യാറെടുപ്പുകളിലാണ്. ആർസിബി ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും (Virat Kohli) പതിനാലാം സീസണിൽ അടിപൊളി തിരിച്ചുവരവ് നടത്താനുള്ള തയ്യാറെടുപ്പിലാണ്.
Also Read: IPL 2021 : ഇന്ന് ക്രിക്കറ്റ് പൂരത്തിന് കൊടിയേറും, ആഘോഷത്തിന് മീതെ കോവിഡ് നിഴൽ
മുന്നോട്ട് പോകാൻ തയ്യാറായി കോഹ്‌ലി
ഐപിഎൽ 2021 ന്റെ (IPL 2021) ഉദ്ഘാടന മത്സരത്തിന്റെ തലേന്ന് ആർസിബി (RCB) ക്യാപ്റ്റൻ വിരാട് കോഹ്‌ലി (Virat Kohli) തന്റെ ആരാധകർക്ക് മെസ്സേജ് നൽകിയിട്ടുണ്ട്. കോഹ്‌ലി തന്റെ ട്വിറ്റർ അക്കൗണ്ടിൽ 4 ഫോട്ടോകൾ പങ്കുവെച്ചുകൊണ്ട് 'Focused & ready to go' എന്ന് ട്വീറ്റ് ചെയ്തിട്ടുണ്ട്.
ആർസിബി ഓപ്പണിംഗ് മത്സരം കളിക്കും
ഐപിഎൽ 2021 ന്റെ (IPL 2021) തുടക്കം ഏപ്രിൽ 9 അതായത് ഇന്ന്മുതൽ ആരംഭിക്കുകയാണ്. ഈ ദിവസം വിരാട് കോഹ്‌ലിയുടെ (Virat Kohli) ആർസിബി (RCB) ടീം രോഹിത് ശർമയുടെ മുംബൈ ഇന്ത്യൻസുമായി (Mumbai Indians) മത്സരിക്കും. ഉദ്ഘാടന മത്സരം ചെന്നൈയിലെ (Chennai) ചെപാക് (Chepauk) മൈതാനത്ത് ആണ് നടക്കുന്നത്.
ആദ്യ മത്സരം എളുപ്പമാകില്ല
വിരാട് കോഹ്‌ലിയുടെ (Virat Kohli) ടീം ആർസിബിക്കുള്ള (RCB) ആദ്യ മത്സരം എളുപ്പമാകില്ല. 5 തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് (Mumbai Indians) വിജയത്തോടെ ഐപിഎൽ 2021 ൽ (IPL 2021) അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ്. ആദ്യ മത്സരത്തിൽ ആരായിരിക്കും വിജയി എന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...