IPL 2021 : ഇന്ന് ക്രിക്കറ്റ് പൂരത്തിന് കൊടിയേറും, ആഘോഷത്തിന് മീതെ കോവിഡ് നിഴൽ

ഇന്ന് ചെന്നൈിയലാണ് 2021 സീസണിന്റെ ഉദ്ഘാടനം മത്സരം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ സീസൺ ജേതാക്കളായ രോഹിത് ശർമ്മയുടെ മുംബൈ ഇന്ത്യൻസും റണ്ണറപ്പുകളായ വിരാട് കോലിയുടെ റോയൽ ചലഞ്ചേഴ്സ് ബ്ലാം​ഗ്ലുരൂവുമാണ് ഉദ്ഘാടന മത്സരത്തിലൂടെ ക്രിക്കറ്റ് പൂരത്തിന് കൊടി ഏറ്റുന്നത്.   

Written by - Zee Malayalam News Desk | Last Updated : Apr 9, 2021, 12:53 AM IST
  • ഇന്ന് ചെന്നൈിയലാണ് 2021 സീസണിന്റെ ഉദ്ഘാടനം മത്സരം സംഘടിപ്പിക്കുന്നത്.
  • കഴിഞ്ഞ സീസൺ ജേതാക്കളായ രോഹിത് ശർമ്മയുടെ മുംബൈ ഇന്ത്യൻസും റണ്ണറപ്പുകളായ വിരാട് കോലിയുടെ റോയൽ ചലഞ്ചേഴ്സ് ബ്ലാം​ഗ്ലുരൂവുമാണ് ഉദ്ഘാടന മത്സരത്തിലൂടെ ക്രിക്കറ്റ് പൂരത്തിന് കൊടി ഏറ്റുന്നത്.
  • ചെന്നൈ, മുംബൈ, കൊൽക്കത്ത, ബെം​ഗളൂരൂ, അഹമ്മദാബാദ്, ന്യൂ ഡൽഹി എന്നീ ന​ഗരങ്ങളിലാണ് മത്സരൾക്ക് വേദിയാകുക.
  • നാളെ ആരംഭിക്കുന്ന സീസണിന്റെ ഫൈനൽ മെയ് 30നാണ്.
IPL 2021 : ഇന്ന് ക്രിക്കറ്റ് പൂരത്തിന് കൊടിയേറും, ആഘോഷത്തിന് മീതെ കോവിഡ് നിഴൽ

Chennai : Indian Premier League ന്റെ പുതിയ സീസണിന് ഇന്ന് തുടക്കമിടും. പതിവ് പകിട്ടുകളും ഉദ്ഘാടന പരിപാടികളും എലാം ഒഴുവാക്കി കോവിഡിന്റെ ഭീതിയലാണ് IPL 2021 സീസണിന് തുടക്കമിടുന്നത്. കഴിഞ്ഞ സീസൺ കോവിഡിന്റെ പശ്ചാത്തലത്തിൽ ദുബായിലായിരുന്നു മത്സരം സംഘടിപ്പിച്ചത്.

എന്നാൽ ഇത്തവണ ഇന്ത്യയിൽ തന്നെ നടത്തി മഹാമാരി നിയന്ത്രണവിധേയമാകുമെന്ന് കരുതി സീസണിന്റെ രണ്ടാംഘട്ടത്തിൽ കാണികൾക്കൊപ്പം ക്രിക്കറ്റ് പൂരം ആവേശകമാക്കാമെന്നായിരുന്നു ബിസിസിഐയുടെ പദ്ധതി. എന്നാൽ രാജ്യത്തെ അനിയന്ത്രിതമായി രീതിയിൽ കോവിഡിന്റെ രണ്ടാം വരവ് ക്രിക്കറ്റ് ആരാധകരെ ഒന്നടങ്കമാണ് തുടർച്ചയായി രണ്ടാം തവണയും വിഷമത്തിലാക്കുന്നത്,

ALSO READ : IPL 2021 : രോഹിത്തും സംഘവും ചെന്നൈയിലെത്തി, വിരാട് കോലിയുടെ റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂരുവിനെ നേരിടാൻ തയ്യറെടുപ്പിൽ മുംബൈ ഇന്ത്യൻസ്

ഇന്ന് ചെന്നൈിയലാണ് 2021 സീസണിന്റെ ഉദ്ഘാടനം മത്സരം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ സീസൺ ജേതാക്കളായ രോഹിത് ശർമ്മയുടെ മുംബൈ ഇന്ത്യൻസും റണ്ണറപ്പുകളായ വിരാട് കോലിയുടെ റോയൽ ചലഞ്ചേഴ്സ് ബ്ലാം​ഗ്ലുരൂവുമാണ് ഉദ്ഘാടന മത്സരത്തിലൂടെ ക്രിക്കറ്റ് പൂരത്തിന് കൊടി ഏറ്റുന്നത്. 

കഴിഞ്ഞ 13 സീസണിൽ ആദ്യമായിട്ടാണ് ഇന്ത്യയിൽ വെച്ച് നടക്കുമ്പോൾ ഹോം മത്സരങ്ങൾ ഇല്ലാതെ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. 56 മത്സരങ്ങളിലുള്ള 14-ാംസീസൺ ഇന്ത്യയിലെ ആറ് ന​ഗരങ്ങൾ കേന്ദ്രീകരിച്ചാണ് സംഘടിപ്പിക്കുക. ചെന്നൈ, മുംബൈ, കൊൽക്കത്ത, ബെം​ഗളൂരൂ, അഹമ്മദാബാദ്, ന്യൂ ഡൽഹി എന്നീ ന​ഗരങ്ങളിലാണ് മത്സരൾക്ക് വേദിയാകുക. നാളെ ആരംഭിക്കുന്ന സീസണിന്റെ ഫൈനൽ മെയ് 30നാണ്.

ALSO READ : IPL 2021 : CSK പയറ്റിന് കച്ച കെട്ടി തുടങ്ങി, ചെന്നൈ സൂപ്പർ കിങ്സിന്റെ പ്രാക്ടീസ് സെക്ഷൻ ആരംഭിച്ചു

പ്ലേ ഓഫ് മത്സരങ്ങളും ഫൈനലും പുതുക്കി പണിത അഹമ്മദബാദ് നരേന്ദ്ര മോദി സ്റ്റേഡിയം വേദിയാകും. ഐപിഎൽ ചരിത്രത്തിൽ ഇന്ത്യയിൽ ആദ്യമായിട്ടാണ് ഒരു ന്യൂട്രൽ വേദിയിൽ മത്സരങ്ങൾ സം​ഘടിപ്പിക്കുന്നത്. ചെന്നൈ, മുംബൈ, കൊൽക്കത്ത ബെം​ഗളൂരു എന്നി ന​ഗരങ്ങളിൽ പത്ത് മത്സരങ്ങൾ വീതവും ബാക്കി രണ്ട് ന​ഗരങ്ങളായ ഡൽഹി അഹമ്മദാബാദും എട്ട് മത്സരങ്ങളും വീതമാണ് വേദിയാകുന്നത്.

എല്ലാ പ്രാവിശ്യത്തെ പോലെ വൈകിട്ട് 7.30നാണ് മത്സരങ്ങൾ നടക്കുക. ഒരു ദിവസം രണ്ട് മത്സരങ്ങൾ നടക്കുന്ന ദിവസങ്ങളിൽ വൈകിട്ട് മൂന്ന് മണിക്കും ആരംഭിക്കും. 

അതേസമയം കോവിഡ് തന്നെയാണ് ഈ സീസണിന്റെ ഏറ്റവും വെല്ലുവിളി. മുംബൈ വാങ്കഡെ സ്റ്റേഡിയം ജീവനക്കാർക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത് വലിയ തോതിൽ ആശങ്ക ഉളവാക്കിയുരുന്നു, മത്സരത്തിന്റെ വേദി പട്ടികയിൽ നിന്ന് മുംബൈയെ മാറ്റുന്നതിനെ കുറിച്ച് ബിസിസിഐ ചിന്തിച്ചിരുന്നു.

ALSO READ : IPL 2021 : വാങ്കഡെ സ്റ്റേഡിയത്തിലെ മൂന്ന് ജീവനക്കാര്‍ക്ക് കോവിഡ്, ഐപിഎല്‍ മത്സര വേദിയല്‍ നിന്ന് മുംബൈയെ ഒഴിവാക്കിയേക്കും?

ഇതും കൂടാതെ ടീമിലെ താരങ്ങൾക്കും കോവിഡ് സ്ഥിരീകരിക്കുന്നത് മറ്റൊരു പ്രതിസന്ധിയാണ്. ആർസിബിയുടെ ദേവദത്ത് പടിക്കലിനും ഡീനിയേൽ സാംസിനും കോവിഡ് സ്ഥിരീകരിച്ചു. കൂടാതെ മുംബൈ ഇന്ത്യൻസിന്റെ വിക്കറ്റ് കീപ്പർ കൺസൾട്ടന്റെ കിരൺ മോറെയും കോവിഡ് ബാധിതനായിരുന്നു. ഇതിൽ ദേവദത്ത് പടിക്കൽ കഴിഞ്ഞ ദിവസം കോവഡി ഭേദമായി ടീമിനൊപ്പം ചേർന്നിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News