ന്യൂഡൽഹി: T20 World Cup 2022: 2022 ലെ ടി20 ലോകകപ്പിന്റെ ഷെഡ്യൂൾ ഐസിസി പ്രഖ്യാപിച്ചു. ടൂർണമെന്റ് ഒക്ടോബർ 16 മുതൽ നടക്കും. ഫൈനൽ മത്സരം നവംബർ 13 ന് നടക്കും. ഇന്ത്യ-പാക് ടീമുകൾ ഒരേ ഗ്രൂപ്പിലാണ്. ഒക്ടോബർ 23ന് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഇന്ത്യയും പാക്കിസ്ഥാനും (India-Pak) തമ്മിലുള്ള ഏറ്റുമുട്ടൽ. ഇന്ത്യ ടൂർണമെന്റിന്റെ ആദ്യ 6 ദിവസങ്ങൾ അതായത് ഒക്ടോബർ 16 മുതൽ ഒക്ടോബർ 21 വരെ ആദ്യ റൗണ്ട് മത്സരങ്ങൾ നടക്കും. അതിനുശേഷം സൂപ്പർ 12ലെ മത്സരങ്ങൾ ഒക്ടോബർ 22 മുതൽ ആരംഭിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

 



Also Read: Sania Mirza: 2022 അവസാന സീസണ്‍, വിരമിക്കല്‍ സൂചന നല്‍കി സാനിയ മിര്‍സ


ഈ ദിവസമാണ് ഇന്ത്യയുടെ മത്സരങ്ങൾ നടക്കുക (India's matches will be played on this day)


ടൂർണമെന്റിൽ ആകെ അഞ്ച് മത്സരങ്ങളാണ് ഇന്ത്യ (India) കളിക്കുക. ഇന്ത്യയുടെ ആദ്യ മത്സരം ഒക്‌ടോബർ 23-ന് പാക്കിസ്ഥാനെതിരേ നടക്കും, രണ്ടാം മത്സരം ഒക്‌ടോബർ 27-ന് ഗ്രൂപ്പ് എ റണ്ണറപ്പുമായി നടക്കും, മൂന്നാം മത്സരം ഒക്‌ടോബർ 30-ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കും ശേഷം നാലാം മത്സരം നവംബർ 2-ന് ബംഗ്ലാദേശിനൊപ്പം അഞ്ചാം മത്സരം നവംബർ 6-ന് ഗ്രൂപ്പ് ബി വിജയിയോടൊപ്പം നടക്കും. ടി20 ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത് അഡ്‌ലെയ്ഡ്, ബ്രിസ്‌ബേൻ, ഗീലോങ്, ഹോബാർട്ട്, മെൽബൺ, പെർത്ത്, സിഡ്‌നി എന്നീ ഏഴ് വേദികളിലായാണ്. നവംബർ 13 ന് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ടി 20 ലോകകപ്പിന്റെ ഫൈനൽ. അതേ സമയം സെമി ഫൈനൽ നവംബർ 9, 10 തീയതികളിൽ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലും അഡ്‌ലെയ്ഡ് ഓവലിലുമായി നടക്കും.


 



Also Read: IND VS SA: കെഎൽ രാഹുലിനൊപ്പം ഓപ്പണിംഗ് ചെയ്യുന്നത് ഈ താരം?


16 ടീമുകൾ ടൂർണമെന്റിൽ കളിക്കും (16 teams will play in the tournament)


2022 ൽ ഓസ്‌ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് ആവേശകരമായിരിക്കും. ഇതിൽ 16 ടീമുകൾ ഭാഗമാകും. ടൂർണമെന്റിലെ 12 ടീമുകളെ ഇതിനകം തീരുമാനിച്ചിട്ടുണ്ട്. സൂപ്പർ എട്ടിൽ ഇന്ത്യ, പാകിസ്ഥാൻ, ന്യൂസിലൻഡ്, അഫ്ഗാനിസ്ഥാൻ, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവ. നമീബിയ, സ്‌കോട്ട്‌ലൻഡ്, ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ് എന്നീ ടീമുകളാണ് പ്രധാന നറുക്കെടുപ്പിന് മുമ്പ് യോഗ്യതാ മത്സരങ്ങൾ കളിക്കുക. ശേഷിക്കുന്ന നാല് ടീമുകളും യോഗ്യതാ മത്സരങ്ങളിൽ കളിക്കും.


Also Read: Breaking News: Virat Kohli : ടെസ്റ്റ് ടീം ക്യാപ്റ്റൻ സ്ഥാനം രാജി വച്ച് വിരാട് കോലി


നവംബർ 13നാണ് ഫൈനൽ (Finals will be held on November 13)


ടി 20 ലോകകപ്പ് 2022 ഓസ്‌ട്രേലിയയിലെ 7 ഗ്രൗണ്ടുകളിലായാണ് നടക്കുന്നത്. അഡ്‌ലെയ്ഡ്, ബ്രിസ്‌ബേൻ, ഗീലോങ്, ഹോബാർട്ട്, മെൽബൺ, പെർത്ത്, സിഡ്‌നി എന്നിവ ഇതിൽ ഉൾപ്പെടുന്നു. നവംബർ 13 ന് നടക്കുന്ന ഫൈനൽ മത്സരം മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് അരങ്ങേറുക.  നവംബർ 9ന് സിഡ്‌നിയിലും അഡ്‌ലെയ്ഡിലും സെമി ഫൈനൽ മത്സരങ്ങൾ നടക്കും. ലോകകപ്പ് മത്സരങ്ങൾക്കുള്ള ടിക്കറ്റ് വിൽപ്പന ഫെബ്രുവരി 7 മുതൽ ആരംഭിക്കും.


15 വർഷം മുമ്പാണ് ഇന്ത്യ കിരീടം നേടിയത് (India won the title 15 years ago)


മഹേന്ദ്ര സിംഗ് ധോണിയുടെ ക്യാപ്റ്റൻസിയിൽ 2007 ൽ ടി20 ലോകകപ്പ് ഇന്ത്യ നേടിയിരുന്നു. അതിന് ശേഷം ടീമിന് കിരീടം നേടാനായിട്ടില്ല. 2014 ലെ ടി20 ലോകകപ്പിന്റെ ഫൈനലിൽ ഇന്ത്യയ്ക്ക് ശ്രീലങ്കയ്ക്ക് മുന്നിൽ മുട്ട് മടക്കേണ്ടി വന്നു.  വെസ്റ്റ് ഇൻഡീസ് ടീം രണ്ട് തവണ ട്രോഫി നേടിയിട്ടുണ്ട്. 2012 ൽ ശ്രീലങ്കയെയും 2016 ൽ ഇംഗ്ലണ്ടിനെയും തോൽപ്പിച്ചാണ് വെസ്റ്റ് ഇൻഡീസ് കപ്പ് നേടിയത്. എന്തൊക്കെയാണെങ്കിലും ലോകമെമ്പാടുമുള്ള പ്രേക്ഷകർ കാത്തിരിക്കുന്നത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരത്തിനായിട്ടാണ്.  ടി20 ലോകകപ്പിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ 6 മത്സരങ്ങൾ നടന്നിട്ടുണ്ട്. അതിൽ 5 തവണ ഇന്ത്യയും 1 തവണ പാക്കിസ്ഥാനും വിജയിച്ചു.  


Also Read: Viral Video: റോഡിലൂടെ ബുള്ളറ്റ് പായിച്ച് വധു! വീഡിയോ കാണാം


ടി20 ലോകകപ്പ് നേടിയ ടീമുകൾ (T20 World Cup winning teams)


2007 -ഇന്ത്യ
2009 - പാകിസ്ഥാൻ
2010 - ഇംഗ്ലണ്ട്
2012-വെസ്റ്റ് ഇൻഡീസ്
2014- ശ്രീലങ്ക
2016- വെസ്റ്റ് ഇൻഡീസ്
2021- ഓസ്ട്രേലിയ


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.