Melbourne: പ്രഫഷണല്‍ ടെന്നീസില്‍ നിന്നുള്ള വിരമിക്കല്‍ സൂചന നല്‍കി ഇന്ത്യന്‍ ടെന്നീസ് താരം സാനിയാ മിര്‍സ. 2022 അവസാന സീസണ്‍ ആയിരിയ്ക്കുമെന്ന് സാനിയ പ്രഖ്യാപിച്ചു.
ഓസ്ട്രേലിയന്‍ ഓപ്പണ്‍ (Australian Open) ഡബിള്‍സില്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായതിന് പിന്നാലെയാണ് ഈ തീരുമാനം സാനിയ (Sania Mirza) പ്രഖ്യാപിച്ചത്. ഈ സീസണിന് ശേഷം പ്രഫഷണല്‍ ടെന്നീസില്‍ നിന്ന് വിരമിക്കുമെന്ന് സാനിയ അറിയിച്ചു.
മകനെയും കൊണ്ട് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാനായി നിരന്തരം യാത്ര ചെയ്യുന്നത് ബുദ്ധിമുട്ടാണെന്നും കാല്‍മുട്ടിലെ പരിക്ക് അലട്ടുന്നതുമാണ് വിരമിക്കാനുള്ള തീരുമാനത്തിന് കാരണമെന്നും സാനിയ വ്യക്തമാക്കി. കൂടാതെ, ഓരോ ദിവസവും പഴയ ഊര്‍ജ്ജത്തോടെ ടെന്നീസ് കോര്‍ട്ടിലിറങ്ങാനുള്ള പ്രചോദനവും കുറഞ്ഞുവരുന്നതായി സാനിയ സൂചിപ്പിച്ചു. .
ടെന്നീസ് ആസ്വദിക്കുന്നിടത്തോളം രംഗത്ത് തുടരുമെന്നായിരുന്നു സാനിയ മുന്‍പ് പറഞ്ഞിരുന്നത്. കോര്‍ട്ടിലേക്കുള്ള തിരിച്ചുവരവിനായി കഠിന പരിശ്രമം നടത്തിയിരുന്നു. ശരീരഭാരം കുറച്ചു, ശാരീരികക്ഷമത വീണ്ടെടുത്തു, വനിതകള്‍ക്ക് മാതൃകയായി. എന്നാല്‍ കോര്‍ട്ടില്‍ തുടരാന്‍ ശരീരം അനുവദിക്കുമെന്ന് കരുതുന്നില്ല എന്നാണ് ഇപ്പോള്‍ സാനിയ നടത്തുന്ന വിലയിരുത്തല്‍.
2003 മുതല്‍ പ്രൊഫഷണല്‍ ടെന്നീസ് കളിക്കുന്ന സാനിയ 19 വര്‍ഷത്തെ കരിയറാണ് അവസാനിപ്പിക്കുന്നത്. വനിതാ ഡബിള്‍സില്‍ മൂന്നും മിക്സഡ് ഡബിള്‍സില്‍ മൂന്നും ഉള്‍പ്പെടെ ആറ് ഗ്രാന്‍സ്ലാം കിരീടങ്ങള്‍ താരത്തിന് സ്വന്തമാണ്. സിംഗിള്‍സില്‍ ഏറ്റവുമുയര്‍ന്ന റാങ്കി൦ഗ് 27 ആണ്. 2007-ലായിരുന്നു ഈ നേട്ടം സാനിയ കൈവരിച്ചത്. ടെന്നീസില്‍ ഒരു ഇന്ത്യന്‍ വനിതാ താരത്തിന്‍റെ ഏറ്റവുമുയര്‍ന്ന റാങ്കാണിത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...