Newdelhi: ട്വിറ്ററിന് രാജ്യത്ത് വിശ്വാസ്യത നഷ്ടപ്പെട്ടതായി കേന്ദ്ര സർക്കാർ. ടൂൾ കിറ്റ് കേസിലെ ട്വിറ്ററിൻറെ നടപടികൾ ഇത് സാധൂകരിക്കുന്നു. സംഭവുമായി ബന്ധപ്പെട്ട് ട്വിറ്റർ ഇന്ത്യ എം.ഡി മനീഷ് മഹേശ്വരിയെ ഡൽഹി പോലീസിൻറെ പ്രത്യേക സെൽ ബാംഗ്ലൂരിൽ ചോദ്യം ചെയ്തിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം കോൺഗ്രസ് ടൂൾകിറ്റ് കേസിൽ ട്വിറ്റർ സ്വീകരിച്ചത് ഒരു തരത്തിലും വിശ്വാസ്യത ഇല്ലാത്ത നടപടികളെന്ന് കേന്ദ്ര സർക്കാർ വിലയിരുത്തി. ഒപ്പം ബിജെപി നേതാക്കളുടെ ട്വീറ്റുകളിൽ ട്വിറ്റർ ‘manipulated’ ടാഗ് പതിച്ചതും വിശ്വാസ്യത ഇല്ലാത്ത നടപടിയാണെന്ന് കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടി. വിഷയം പരിശോധിക്കാൻ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് ഇക്കാര്യം വ്യക്തമാക്കുന്നു.


Also ReadRealme Book laptop: ലോഞ്ചിങ്ങിന് സമയം ഇനിയും, റിയൽമി ബുക്കിൻറെ ഡിസൈൻ പുറത്തായി 


കോൺഗ്രസ്സിൻറെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അട്ടിമറിക്കാനായാണ് ടൂൾ കിറ്റിലൂടെ ശ്രമം നടത്തിയതെന്ന് നേരത്തെ ബി.ജെ.പി വക്താവ് സമ്പിത്ത് പത്ര ആരോപിച്ചിരുന്നു. പിന്നീട് ട്വിറ്റർ പത്രയുടെ ട്വീറ്റും മാനിപുലേറ്റഡ് എന്ന് കാണിച്ചിരുന്നു. തുടർന്ന മാനിപുലേറ്റഡ് ടാഗ് എന്തിന് കൊടുത്തു എന്ന് ചോദിച്ച് ട്വറ്ററിന് ഡൽഹി പോലീസ് നോട്ടീസ് അയച്ചിരുന്നു.


 


Also ReadGood News:ഈ മൂന്ന് ബാങ്കുകളിൽ നിങ്ങൾക്ക് അക്കൗണ്ട് ഉണ്ടോ? എങ്കിൽ എടിഎമ്മിൽ നിന്നും എത്ര തവണ വേണേലും പണം പിൻവലിക്കാം 


അതേസമയം പാർലമെൻറിൻറെ ഐടി സ്റ്റാൻഡിങ്ങ് കമ്മിറ്റിക്ക് മുൻപാകെ ട്വിറ്റർ അധികൃതർ ഇന്ന് ഹാജരാവണം. ഒപ്പം സാമൂഹിക മാധ്യമമെന്ന നിലയിൽ ഇവയുടെ ദുരുപയോഗം എങ്ങിനെ തടയാം എന്നും  വിശദീകരിക്കണം. ശശി തരൂർ എം.പിയാണ് കമ്മിറ്റിയുടെ അധ്യക്ഷൻ.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക