ആധാർ കാർഡ് (Aaadhar Card)  ഇനി മുതൽ എടിഎം (ATM) കാർഡിന്റെ വലുപ്പത്തിൽ പ്രിന്റ് ചെയ്യിക്കാം.  കഴിഞ്ഞ വർഷം ഒക്ടോബറിൽ തന്നെ യുഐഡിഎഐ ആധാർ കാർഡുകൾ പോളി വിനൈൽ ക്ലോറൈഡ് കാർഡുകളിൽ പ്രിന്റ് ചെയ്യുന്ന പദ്ധതി ആരംഭിച്ചിരുന്നു. ഇതിലൂടെ ആധാർ കാർഡുകൾ പോക്കറ്റുകളിലോ പേഴ്‌സിലോ സൂക്ഷിക്കാൻ സാധിക്കും.  നിങ്ങളുടെ ആധാർ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള പ്ലാസ്റ്റിക് കാർഡാണ് PVC കാർഡ്. ഈ കാർഡ് ലഭിക്കുവാനുള്ള ചിലവ് ആകെ 50 രൂപയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

പോളി വിനൈൽ ക്ലോറൈഡ് ആധാർ കാർഡുകൾക്ക് (Aaadhar Card) അപേക്ഷ സമർപ്പിക്കാൻ നിങ്ങൾക്ക് ആകെ വേണ്ടത് നിങ്ങളുടെ ആധാർ നമ്പറാണ്. എന്നാൽ നിങ്ങൾക്ക് ആധാർ നമ്പർ ഇല്ലെങ്കിൽ നിങ്ങൾ ആധാർ കാർഡിന് രജിസ്റ്റർ ചെയ്തപ്പോൾ ലഭിച്ച 28 അക്ക എൻറോൾമെൻറ് നമ്പറോ, നിങ്ങളുടെ 16 അക്ക വിർച്വൽ ഐഡിയോ മതിയാകുമെന്ന് യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അറിയിച്ചിട്ടുണ്ട്.


ALSO READ: Samsung Galaxy A72, A52 ഫോണുകൾ ഉടനെത്തും; വിലയെത്ര പ്രതീക്ഷിക്കാം?


കൂടുതൽ കാലം നിലനിൽക്കുമെന്നതും, സൂക്ഷിക്കാൻ എളാപ്പമാണെന്നുള്ളതും, കീറി പോകില്ലെന്നുള്ളതും, കൂടുതൽ സുന്ദരമാണെന്നുള്ളതുമാണ് പിവിസി കാർഡിന്റെ പ്രത്യേകതകൾ. എന്നാൽ പഴയ കാർഡിൽ നിന്നും വല്യ വ്യത്യാസങ്ങൾ ഒന്നും തന്നെ വരുന്നില്ലെന്നുള്ളതും ഈ കാർഡിന്റെ പ്രത്യേകതയാണ്. കാരണം പഴയ ആധാർ കാർഡിലെ എല്ലാ വിവരങ്ങളും, ഉടമയുടെ ചിത്രവും, ക്യൂആർ കോഡും (QR Code) പുതിയ പിവിസി കാർഡിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.


എങ്ങനെ അപേക്ഷിക്കാം?


 യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പോകുക.


ഔദ്യോഗിക വെബ്സൈറ്റിൽ (Website) മൈ ആധാർ സെക്ഷനിലേക്ക് പോകുക. അവിടെ ഓർഡർ ആധാർ പിവിസി കാർഡ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.


അവിടെ 12 അക്ക ആധാർ നമ്പറോ, 16 അക്ക വിർച്വൽ ഐഡിയോ , 28 അക്ക എന്റോള്മെന്റ് ഐഡിയോ നൽകുക 


ALSO READ: നിങ്ങളുടെ ബാങ്ക് അക്കൗണ്ട് സുരക്ഷിതമാക്കാൻ ഇൗ ആപ്പുകൾ ഫോണിൽ നിന്നും കളയു


ശേഷം സെക്യൂരിറ്റി കോഡ്/ ക്യപ്ച്ച നൽകി, OTP അയക്കാനുള്ള ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.


അപ്പോൾ നിങ്ങളുടെ രജിസ്റ്റർ ചെയ്‌ത ഫോൺ നമ്പറിലേക്ക് OTP ലഭിക്കും.


OTP നൽകുമ്പോൾ, നിങ്ങളുടെ പിവിസി കാർഡ് നിങ്ങൾക്ക് സ്‌ക്രീനിൽ കാണാൻ സാധിക്കും.


അപ്പോൾ അതിന് താഴെയായി ഉള്ള പേയ്‌മെന്റ് (Payment) ഒപ്പിൻ നൽകി പൈസ അടയ്ക്കുക.


നിങ്ങൾ കാശ് അടച്ച് കഴിയുമ്പോൾ അപേക്ഷ പൂർത്തിയാകും. നിങ്ങളുടെ വീട്ട് അഡ്രസിലേക്ക് ആധാർ പിവിസി കാർഡ് എത്തുകയും ചെയ്യും.


ALSO READ: Voters List ൽ പേര് ചേർക്കുന്നതിനുള്ള അവസാന ദിനം ഇന്നാണ്, നിങ്ങളുടെ പേര് പട്ടികയിൽ ഉണ്ടോയെന്ന് Mobile ലൂടെ തന്നെ പരിശോധിക്കാം


നിങ്ങളുടെ മൊബൈൽ നമ്പർ (Mobile Number) രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ, മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തിട്ടില്ല എന്ന ഓപ്ഷൻ നൽകുക. അപ്പോൾ തല്കാലത്തേക് OTP ലഭിക്കാനുള്ള നമ്പർ കൊടുക്കുക. അപ്പോൾ നിങ്ങൾക്ക് ആ മൊബൈൽ നമ്പർ ഉപയോഗിച്ച് പിവിസി കാർഡിന് അപേക്ഷിക്കാൻ സാധിക്കും. 


ഈ പിവിസി ആധാർ കാർഡിന്റെ മറ്റൊരു പ്രത്യേകത ഹോളോഗ്രാം, ഗുല്ലിഒച്ചേ പാറ്റേൺ, ഘോസ്റ്റ് ഇമേജ്, മൈക്രോ ടെക്സ്റ്റ് തുടങ്ങിയ സാങ്കേതിക സെക്യൂരിറ്റി സവിശേഷതകളെല്ലാം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നുള്ളതാണ്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.