സിയാകോട്ട്: നാലാം വിവാഹത്തിന് വധുവിനെ തേടുന്ന യുവാവിന് കട്ട സപ്പോർട്ടുമായി മൂന്ന് ഭാര്യമാർ.  കേൾക്കുമ്പോൾ അതിശയം തോന്നുമെങ്കിലും സംഭവം സത്യമാണ്.  നമുക്കൊക്കെ രണ്ടാം വിവാഹം എന്ന് കേൾക്കുമ്പോഴേ മുഖം ചുളുങ്ങും അപ്പോ നാലാം വിവാഹം എന്ന് കേൾക്കുമ്പോൾ പിന്നെ പറയുകയും വേണ്ട.  എന്നാൽ ഇത് നടക്കുന്നത് കേരളത്തിലല്ല പാക്കിസ്താനിലാണ് (Pakistan). 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത്രയും ചെറുപ്പത്തിൽ വിവാഹം നമ്മുടെ നാട്ടിൽ ഉണ്ടാകാറില്ല.  ഇത് പാക്കിസ്ഥാനിലെ സിയാകൊട്ടിലാണ്.  അദനൻ എന്ന യുവാവിന്റെ (Pak youth) നാലാം വിവാഹാലോചനയാണ് ഇപ്പോൾ ചർച്ചയാവുന്നത്.    നിലവിൽ മൂന്ന് ഭാര്യമാരും കുട്ടികളുമുള്ള ഈ യുവാവിനാണ് നാലാമത്തെ വിവാഹത്തിനായി (wedding) വധുവിനെ തേടുന്നത്.  അതിന് ഇയാൾക്ക് കട്ട സപ്പോർട്ടുമായി മൂന്ന് ഭാര്യമാരും കൂടെയുണ്ടെന്ന് ഇദ്ദേഹം തെന്നെയാണ് ഒരു പാക് മധ്യമത്തോട് പറഞ്ഞത്.  


Also read: വലിപ്പം ഒരു പ്രശ്നമല്ല... പച്ചക്കറിയിൽ നിറഞ്ഞ ഫോട്ടോഷൂട്ട് വൈറലാകുന്നു..! 


പതിനാറാം വയസിൽ വിദ്യാർത്ഥിയായിരുന്ന സമയത്താണ് ഇയാൾ ആദ്യമായി വിവാഹം കഴിച്ചത്.  ശേഷം നാല് വർഷത്തിന് ശേഷം രണ്ടാമത് വിവാഹം കഴിച്ചു.  മൂന്നാം വിവാഹം കഴിച്ചത് കഴിഞ്ഞ വർഷമായിരുന്നു.  ഇപ്പോഴിതാ വീണ്ടുമൊരു വിവഹത്തിന് അദനൻ തയ്യാറാകുകയാണ്.  


തന്റെ മൂന്ന് ഭാര്യമാരുടെയും പേര് തുടങ്ങുന്നത് 'എസ്' എന്ന അക്ഷരത്തിലാണെന്നും അതുകൊണ്ടുതന്നെ നാലാമത്തെ ഭാര്യയും അതേ അക്ഷരത്തിലുള്ള പേരുള്ള ആൾ തന്നെ വേണമെന്നാണ് അദനൻ പറയുന്നത്.  തനിക്ക് ഒന്നുമുതൽ ഒന്നരലക്ഷം വരെയാണ് പ്രതിമാസ ചെലവെന്നും ഓരോ വിവാഹത്തിന് ശേഷവും തന്റെ സാമ്പത്തിക നില കൂടുതൽ മെച്ചമാകുന്നുവെന്നും പാക് മാധ്യമമായ (Pak Media) ഡെയിലി പാക്കിസ്ഥാന് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. 


Also read: കിഡ്നി വിറ്റ് iphone വാങ്ങിയ ഷാങ്ക്ഗുവിന്റെ ഇപ്പോഴത്തെ അവസ്ഥ ദയനീയം..!


മൂന്നു ഭാര്യമാരും തമ്മിൽ ഒരു വഴക്കും ഇല്ലെന്നും തങ്ങൾക്ക് ആവശ്യത്തിനുള്ള ശ്രദ്ധ കിട്ടുന്നില്ലയെന്ന പരിഭവമാണ് അവർക്കുള്ള പരാതിയെന്നുമാണ് പാക് മാധ്യമ റിപ്പോർട്ടിലുള്ളത്.