ആപ്പിളിന്റെ കടുത്ത ആരാധകർക്കിടയിലെ ഒരു ചൊല്ലാണ് എന്തുവന്നാലും ഇനി കിഡ്നി വിറ്റാലും ശരി ഒരു iPhone വാങ്ങണം എന്നത്. അത് ആപ്പിളിന്റെ ഐഫോണിനോടുള്ള (iPhone) ആരാധന മൂത്ത് പറയുന്നതാണ് എന്നൊന്നും വിചാരിക്കണ്ട. ശരിക്കും ചിലരൊക്കെ അത് ചെയ്യുകയും ചെയ്തു. കഴിഞ്ഞ മാസം iphone12 അവതരിപ്പിച്ചപ്പോൾ പലരും കിഡ്നി വിറ്റ് ഫോൺ വാങ്ങിയതായി റിപ്പോർട്ട് ഉണ്ടായിരുന്നു.
എന്നാൽ ഇനിയും ഇത്തരം ചിന്തയുള്ളവർ ഇതൊന്ന് വായിക്കണം... 25 വയസുള്ള ചൈനീസ് യുവവിന്റെ (Chineese Youth) അവസ്ഥയാണിത്. വാങ് ഷാങ്ക്ഗു എന്ന ചൈനീസ് യുവാവ് 2011 ലാണ് ഒരു iPhone വാങ്ങണം എന്ന സ്വപ്നവുമായി ഇറങ്ങിയത്. അന്ന് ഇയാൾക്ക് വെറും 17 വയസാണ് ഉണ്ടായിരുന്നത്. പ്രായക്കുറവും ലോകപരിചയക്കുറവുമുള്ള ഈ യുവാവിന് എങ്ങനെയെങ്കിലും ഒരു iPhone വാങ്ങണം എന്ന് കലശലായ ആഗ്രഹം ഉണ്ടായിരുന്നു.
Also read: ജമ്മുവിൽ ഏറ്റുമുട്ടൽ; 4 ഭീകരവാദികളെ സൈന്യം വധിച്ചു
അതിനായി ഷാങ്ക്ഗു കിഡ്നി വിറ്റ് പണമുണ്ടാക്കാൻ ഒരു അനധികൃത അവയവ റാക്കറ്റുമായി ബന്ധപ്പെടുകയും കിഡ്നി (Kidney) വിറ്റാൽ 20000 യുവാൻ അതായത് ഏകദേശം 3000 ഡോളർ ലഭിക്കുമെന്ന് ഓൺലൈൻ ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട വ്യക്തി പറഞ്ഞതനുസരിച്ച് 3,272 ഡോളറിന് തന്റെ കിഡ്നി വിൽക്കാൻ തീരുമാനിക്കുകയും ചെയ്തു.
ശേഷം ഹുനാൻ പ്രൊവിൻസിൽ അനധികൃതമായി ശസ്ത്രക്രിയ നടത്തുകയും തന്റെ വലത് കിഡ്നി നീക്കം ചെയ്യുകയും ചെയ്തു. കിട്ടിയ പണം ഉപയോഗിച്ച് iPhone 4, ഐപാഡ് 2 എന്നീ ഡിവൈസുകൾ ഷാങ്ക്ഗു വാങ്ങി. പക്ഷേ iPhone ലഭിച്ച സന്തോഷത്തിന് അധികം ആയുസ് ഉണ്ടായിരുന്നില്ല. ഇപ്പോൾ ഡയാലിസിസ് മെഷീനോടൊപ്പമാണ് ഷാങ്ക്ഗുവിന്റെ ജീവിതം. റെനാൾ ഡിഫിഷെൻസി ബാധിച്ച ഷാങ്ക്ഗു ഇനി ബെഡിൽ ആയിപ്പോകനുള്ള സാധ്യത ഏറെയാണെന്നാണ് റിപ്പോർട്ട്.
Also read: താൻ വിവാഹം കഴിക്കുന്നുണ്ടെങ്കിൽ ആ ആളിനെ മാത്രമായിരിക്കും; വെളിപ്പെടുത്തലുമായി തൃഷ
ഓപ്പറേഷൻ കഴിഞ്ഞ് കുറച്ച് മാസങ്ങൾ കഴിഞ്ഞപ്പോൾ ഷാങ്ക്ഗുവിന് ഇൻഫെക്ഷൻ ഉണ്ടാകുകയും ബാക്കിയുണ്ടായിരുന്ന ഒരു കിഡ്നിയുടെ പ്രവർത്തനം നിലക്കുകയും ചെയ്തതാണ് ആകെ അവതാളത്തിലാക്കിയത്. ഇപ്പോൾ ദിവസവും ഡയാലിസിസ് (dialysis) ചെയ്യുകയാണ് ഷാങ്ക്ഗു. ചൈനീസ് മാധ്യമമായ ദി വൈസ് റിപ്പോർട്ട് ചെയ്യുന്നതിന്റെ അടിസ്ഥാനത്തിൽ 17 വയസുള്ളപ്പോൾ മാതാപിതാക്കളുടെ ഒരു സമ്മതവും ഇല്ലാതെയാണ് ഷാങ്ക്ഗു ശാസ്ത്രക്രിയ നടത്തിയത് എന്നാണ്. ഷാങ്ക്ഗുവിന്റെ പെരുമാറ്റത്തില് സംശയം തോന്നിയ അമ്മയാണ് ഷാങ്ക്ഗുവിന്റെ കള്ളം പൊളിച്ചത്. ശേഷം ഇക്കാര്യത്തിൽ പരാതി നൽകുകയും 9 പേരെ അറസ്റ്റു ചെയ്യുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.
(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)