Yangon: ഫെബ്രുവരി ഒന്നിന് സൈനിക ഭരണകൂടം മ്യാൻമറിലെ (Myanmar) പിടിച്ചെടുത്തതിന് ശേഷം പ്രതിഷേധം നടത്തിയ  138 പ്രക്ഷോക്കാരികളാണ് കൊല്ലപ്പെട്ടതെന്ന് ഐക്യരാഷ്ട്ര സംഘടന (United Nations) അറിയിച്ചു. ഐക്യ രാഷ്ട്ര സംഘടനയുടെ ജനറൽ സെക്രട്ടറിയായ അന്റോണിയോ ഗുട്ടെറസിന്റെ ഓഫീസിൽ നിന്നാണ് ഈ വിവരം പുറത്ത് വിട്ടത്. ഞയറാഴ്ച്ച കൊല്ലപ്പെട്ട 28 പേരുൾപ്പടെയുള്ളവരുടെ കണക്കുകളാണ് ഐക്യരാഷ്ട്ര സംഘടന പുറത്ത്‌വിട്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ശനിയാഴ്ച മാത്രം മ്യാൻമറിലെ യാങ്കോണിൽ കൊല്ലപ്പെട്ടത് 18 പേരായിരുന്നു. സ്ഥിതി വീക്ഷിച്ച് കൊണ്ടിടിരിക്കുന്ന ഒരു തദ്ദേശ സംഘം നൽകുന്ന വിവരം അനുസരിച്ച് തിങ്കളാഴ്ച നടന്ന പ്രക്ഷോഭങ്ങൾക്കിടയിൽ (Protest) 20 പേർ കൂടി കൊല്ലപ്പെട്ടിട്ടുണ്ട്. ഐക്യരാഷ്ട്ര സംഘടനയും, ചൈന,  യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിങ്ഡം തുടങ്ങിയ രാജ്യങ്ങളും മൈൻമാരിലെ അക്രമസംഭവങ്ങളിൽ അപലപിച്ച് കൊണ്ട് രംഗത്ത് എത്തിയിരുന്നു.


ALSO READ: AstraZeneca Covid Vaccine സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കുന്നു : വാക്സിൻ വിതരണം Italy, France, Germany, Spain എന്നീ രാജ്യങ്ങൾ നിർത്തിവെച്ചു


പ്രക്ഷോഭങ്ങളുടെ പ്രഭവകേന്ദ്രമായി  മാറിയിരിക്കുകയാണ് യാങ്കോൺ. യാങ്കോണിലെ പട്ടണങ്ങളിൽ സ്ഥിതി ചെയ്തിരുന്ന 6 ചൈനീസ് ഫാക്ടറികൾ ഇതിനോടകം നശിപ്പിച്ച് കഴിഞ്ഞു. ഇത് ഒരു ചൈനീസ് (Chinese) ഫാക്ടറിക്ക് തീ വെച്ചാണ് നശിപ്പിച്ചത്. ആരാണ് ഇതിന് പിന്നിലെന്ന് ഇനിയും വ്യക്തമായിട്ടില്ല. തീ പിടിത്തത്തെ തുടർന്ന് നിരവധി ചൈനീസ് തൊഴിലാളികൾ ഫാക്ടറിയിൽ അകപ്പെട്ട് പോയിട്ടുണ്ടെന്ന് ചൈനീസ് എംബസ്സി അറിയിച്ചിരുന്നു.


 പ്രക്ഷോഭങ്ങൾ രൂക്ഷമായതിനെ തുടർന്ന് മ്യാന്മറിലെ വിവിധ പ്രദേശങ്ങളിൽ ഞയറാഴ്ച്ച പട്ടാള നിയമം നടപ്പിലാക്കി. യാങ്കോണിലെ ആറ് പട്ടണങ്ങളിലാണ് ഞായറാഴ്ചയുടെ പട്ടാള ഭരണം നടപ്പിലാക്കിയത്.  മ്യാന്മറിലെ (Myanmar) ജനസാന്ദ്രത കൂടിയ സ്ഥലങ്ങളായ ഹളൈങ് താർ യറും, ശ്വേപൈത്തയും ഇതിൽ ഉൾപ്പെടും. ഞായറാഴ്ച മരിച്ച 38 പേരിൽ  22 പേരും ഹളൈങ് താർ യറിൽ നിന്ന് ഉള്ളവരായിരുന്നു.


ALSO READ: Myanmar Military Coup: പ്രതിഷേധം ശക്തമാകുന്നതിനിടയിൽ മ്യാന്മറിന്റെ വിവിധ ഭാഗങ്ങളിൽ പട്ടാള നിയമം നടപ്പിലാക്കി


പ്രക്ഷോകാരികളെ അടിച്ചൊതുക്കാൻ വൻതോതിൽ ശ്രമിക്കുന്ന പട്ടാള ഭരണകൂടം വളരെ ക്രൂരമായ നടപ്പാടികളാണ് സ്വീകരിക്കുന്നത്. കണ്ണീർ വാതകം ഉപയോഗിക്കുകയും റബ്ബർ ബുള്ളറ്റ് ഉപയോഗിച്ച വെടിവെയ്ക്കുകയും, അല്ലാതെ പല തവണ വെടിയുതിർക്കുകയും പട്ടാളഭരണകൂടത്തിന് കീഴിലുള്ള പോലീസ് ഉദ്യോഗസ്ഥർ ഇതിനോടകം ചെയ്‌ത്‌ കഴിഞ്ഞു.


ഫെബ്രുവരി ഒന്നിനാണ് ജനാധിപത്യ വ്യവസ്ഥകളെ അട്ടിമറിച്ച് മ്യാൻമർ വീണ്ടും പട്ടാള ഭരണത്തിലേക്ക് കടന്നത്. കഴിഞ്ഞ 27 ദിവസമായി പട്ടാള ഭരണത്തിനെതിരെ മ്യാന്മറിൽ പ്രതിഷേധം തുടർന്ന് വരികയാണ്.  മ്യാന്‍മര്‍‌ ദേശീയ നേതാവും സമാധാന നൊബേല്‍ ജേതാവുമായ Aung San Suu Kyi യേയും പ്രസിഡന്റ് വിന്‍ വിന്‍ മയന്റും ഉള്‍പ്പെടെയുള്ളവരെ സൈന്യം തടങ്കലിലാക്കുകയും ചെയ്തു. തിരഞ്ഞെടുപ്പിലൂടെ വീണ്ടും അധികാരത്തിൽ കയറാൻ തയ്യാറെടുത്തിരിക്കവെയാണ് പട്ടാളം അധികാരം പിടിച്ചെടുത്തത്. മാത്രമല്ല രാജ്യത്തെ ഔദ്യോഗിക ടിവി, റേഡിയോ ഉള്‍പ്പടെയുള്ള ആശയവിനിമയ മാധ്യമങ്ങളുടെ പ്രവര്‍ത്തനവും നിര്‍ത്തിവെച്ചിരുന്നു. 


ALSO READ: ​Sri Lanka Burqa Ban : ദേശസുരക്ഷയെ മുൻനി‍‍ർത്തി ശ്രീലങ്കയിൽ ബു‍ർഖയ്ക്കും ഇസ്ലാമിക സ്കൂളുകൾക്കും നിരോധന കൊണ്ടുവരും- ലങ്കൻ മന്ത്രി


തങ്ങൾക്ക് പട്ടാള ഭരണം വേണ്ടെന്നും ജനാധിപത്യം മതിയിയെന്നുമാണ് പ്രതിഷേധിക്കുന്നവരുടെ ആവശ്യം. പ്രതിഷേധത്തിന്റെ ആദ്യഘട്ടത്തിൽ മ്യാന്മറിൽ ഇന്റർനെറ്റും ഫോൺ സർവീസുകളും നിർത്തിവെച്ചിരുന്നെങ്കിലും പിറ്റേ ദിവസം പുനസ്ഥാപിച്ചു.  വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഭരണാധികാരികൾ ട്വിറ്ററും ഇൻസ്റ്റഗ്രാമും ബാൻ ചെയ്‌തിരുന്നു. അതിന് മുമ്പ് ഫേസ്ബുക്കും ഭാഗികമായി ബാൻ ചെയ്തിരുന്നു.


ഇത് കൂടാതെ പ്രതിഷേധത്തെ അടിച്ചമർത്തുന്നതിന്റെ ഭാഗമായി ഈ പ്രതിഷേധങ്ങളും അനുബന്ധ പ്രശ്‌നങ്ങളും റിപ്പോർട്ട് ചെയാതിരിക്കാൻ മാധ്യമങ്ങൾക്കും വിലക്കേർപ്പെടുത്തിയിരുന്നു. മ്യാൻമറിലെ 5 പ്രാദേശിക മാധ്യമങ്ങളുടെ ലൈസൻസ് റദ്ധാക്കിയതായി ആണ് മ്യാന്മാർ സൈനിക ഭരണകൂടം (Military Coup) അറിയിച്ചിരുന്നു. മിസ്‌സീമ, ഡിവിബി, ഖിത് തിത് മീഡിയ, മ്യാന്മാർ നൗ, 7ഡേ ന്യൂസ് എന്നീ മാധ്യമങ്ങളുടെ ലൈസൻസാണ് റദ്ധാക്കിയത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.